എന്യാക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

ആദ്യ ഇലക്ട്രിക് എസ്‌യുവിയായ എന്യാക് iV വെളിപ്പെടുത്തി സ്‌കോഡ. വിഷന്‍ ഇന്‍ കണ്‍സെപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ അവതരണം.

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MEB മോഡുലാര്‍ ഇലക്ട്രിക് കാര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ നിര്‍മ്മാണ മോഡലാണ് എന്യാക് iV ഓള്‍-ഇലക്ട്രിക് എസ്‌യുവി. ഒറ്റ ചാര്‍ജില്‍ 510 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് സാധ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു.

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

റിയര്‍ അല്ലെങ്കില്‍ ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. സ്‌കോഡ ഒക്ടാവിയയേക്കാള്‍ നീളം കുറവാണെങ്കിലും സ്‌കോഡ കോഡിയാക് പോലെ ഇന്റീരിയര്‍ സ്‌പേസ് വാഗ്ദാനം ചെയ്യുന്നു.

MOST READ: കുറഞ്ഞ വിലയിൽ ഫീച്ചറുകളുടെ മേളം; നെക്സോണിന്റെ പുതിയ XM(S) വേരിയന്റുമായി ടാറ്റ

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

മൂന്ന് ബാറ്ററി ഓപ്ഷനുകളിലും, അഞ്ച് പതിപ്പുകളുമായിട്ടുമാകും വാഹനം വിപണിയില്‍ എത്തുക. 146 bhp മുതല്‍ 302 bhp വരെ കരുത്ത് നല്‍കുന്ന എന്യാക് 50 iV, എന്യാക് 60 iV, എന്യാക് 80 iV, എന്യാക് 80x iV, എന്യാക് RS iV.

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

4,649 mm നീളം, 1,879 mm വീതി, 1,616 mm ഉയരം, 2,765 mm വീല്‍ബേസ് എന്നിങ്ങനെയാണ് ഇലക്ട്രിക് എസ്‌യുവിയുടെ അളവുകള്‍. 585 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് ശേഷി. സ്‌കോഡയുടെ 125 വര്‍ഷത്തെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് എന്യാക് iV തുടക്കം കുറിക്കുന്നത്.

MOST READ: ആൾട്ടോയ്ക്ക് പുതുതലമുറ മോഡൽ ഒരുങ്ങുന്നു, ഇന്ത്യയിലേക്കും ഒരു പുത്തൻ മാരുതി കാർ

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായുള്ള iV ഉപ ബ്രാന്‍ഡിലാവും എന്യക് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുക. എന്യാക് RS iV ഒരു ക്രിസ്റ്റല്‍ ഫെയ്‌സ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, അതില്‍ സ്റ്റാന്‍ഡേര്‍ഡായി പ്രകാശമാനമായ റേഡിയേറ്റര്‍ ഗ്രില്‍ ഉള്‍പ്പെടുന്നു.

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

എന്യാക് 80 iV, എന്യാക് 80x iV എന്നിവയ്ക്ക് ഇത് ഒരു ഓപ്ഷനായി ലഭ്യമാണ്. എന്യാക് iV -യുടെ ക്രിസ്റ്റലിന്‍ ലുക്ക് ഫ്രണ്ട് 130 എല്‍ഇഡികളാല്‍ പ്രകാശിപ്പിച്ചിരിക്കുന്നു. സ്‌കോഡ വിഷന്‍ ഇന്‍ കണ്‍സെപ്റ്റ് സ്റ്റഡിയില്‍ ഇതിനകം കണ്ട ഡിസൈന്‍ ഹൈലൈറ്റാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലാമ്പുകളും വലിയ സ്‌കോഡ ഗ്രില്ലും മുന്‍വശത്തെ സ്പോര്‍ട്ടിയാക്കുന്നു. മുഴുവന്‍ എല്‍ഇഡി ടെയില്‍ ലൈറ്റുകളിലും ഡൈനാമിക് ഇന്‍ഡിക്കേറ്ററുകള്‍ ഉള്‍പ്പെടുന്നു, കൂടാതെ ആനിമേറ്റുചെയ്ത കോമിംഗ് / ലീവിംഗ് ഹോം ഫംഗ്ഷനും ഉണ്ട്.

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

13 ഇഞ്ച് വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ അകത്തളത്തെ മനോഹരമാക്കുന്നു. ഇന്‍സ്ട്രുമെന്റേഷന്‍ ഡിജിറ്റലാണ്. ഒരു ഹെഡ്-അപ്പ് ഡിസ്‌പ്ലേയും വാഹനത്തില്‍ ലഭിക്കും. 6.2 സെക്കന്‍ഡുകള്‍ മാത്രം മതി ഈ ഇലക്ട്രിക് വാഹനത്തിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

MOST READ: റേസിങ് സിക്സറ്റീസ് സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കി വെസ്പ

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

180 കിലോമീറ്ററാണ് പരമാവധി വേഗത. അഞ്ച് പതിപ്പുകളില്‍ വാഹനം ലഭ്യമാണ്. മൂന്ന് റിയര്‍ വീല്‍ ഡ്രൈവ്, രണ്ട് ഫോര്‍ വീല്‍ ഡ്രൈവ്. കോണ്‍ഫിഗറേഷനെ ആശ്രയിച്ച്, മൊത്തം പവര്‍ 148 bhp മുതല്‍ 306 bhp വരെ വ്യത്യാസപ്പെടുന്നു.

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

മൂന്ന് ബാറ്ററി പായ്ക്കുകളുമായി സ്‌കോഡ എന്യക് iV വരും. 55 കിലോവാട്ട് ബാറ്ററി 340 കിലോമീറ്റര്‍ ഡ്രൈവിംഗ് ശ്രേണിയും 62 കിലോവാട്ട് ബാറ്ററി 390 കിലോമീറ്റര്‍ ഡ്രൈവിംഗ് ശ്രേണിയും 82 കിലോവാട്ട് ബാറ്ററി 510 കിലോമീറ്റര്‍ ഡ്രൈവിംഗ് ശ്രേണിയും നല്‍കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Unveiled Its First Electric SUV, Enyaq iV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X