സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

250 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (EESL). ടാറ്റ മോട്ടോര്‍സും, ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയും ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്യും.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

ഇഇഎസ്എല്‍ ഫ്‌ലോട്ടിംഗ് നടത്തിയ അന്താരാഷ്ട്ര ടെന്‍ഡറില്‍ നിന്നാണ് കമ്പനികളെ തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടാറ്റ മോട്ടോര്‍സില്‍ നിന്നും 150 ഇലക്ട്രിക് നെക്‌സോണും, ഹ്യുണ്ടായില്‍ നിന്ന് 100 കോന ഇലക്ട്രികും ആകും വാങ്ങുക.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

ഇന്ത്യാ ഗവണ്‍മെന്റിന്റെ വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് ഇഇഎസ്എല്‍. ഹ്യുണ്ടായി ഇന്ത്യ കോന ഇലക്ട്രികും, ടാറ്റ മോട്ടോര്‍സ് നെക്‌സോണ്‍ ഇലക്ട്രിക്കും സര്‍ക്കാര്‍ ഏജന്‍സികളുടെ ഉപയോഗത്തിനായി നല്‍കും.

MOST READ: ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ ഹൈബ്രിഡ്; യാരിസിന്റെ പുതിയ മോഡലുമായി ടൊയോട്ട വിപണിയിലേക്ക്

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

14.86 ലക്ഷം രൂപയ്ക്കാണ് നെക്‌സോണ്‍ ഇലക്ട്രിക് വാങ്ങുന്നതെന്ന് ഇഇഎസ്എല്‍ അറിയിച്ചു. എക്‌സ്‌ഷോറൂം വിലയായ 14.99 ലക്ഷം രൂപയില്‍ നിന്നും 13,000 രൂപ വില കുറഞ്ഞവിലാണ് വാഹനം വാങ്ങുന്നത്.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

ഉയര്‍ന്ന ശ്രേണി വാഗ്ദാനം ചെയ്യുന്ന ഹ്യൂണ്ടായി കോന, 11 ശതമാനം കുറഞ്ഞ വിലയ്ക്ക് 21.36 ലക്ഷം രൂപയ്ക്ക് വാങ്ങുമെന്ന് അറിയിച്ചു. മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും വാഹനത്തിന് ലഭിക്കും. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (ADB) അടുത്തിടെ നല്‍കിയ ഗ്രാന്റില്‍ നിന്ന് 5 മില്യണ്‍ ഡോളര്‍ ഈ പദ്ധതിക്ക് ഉപയോഗപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഹോര്‍നെറ്റ് 2.0 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹോണ്ട

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

ക്ലീന്‍ മൊബിലിറ്റിക്കായുള്ള ഒരു പൈലറ്റ് പ്രോജക്ടായി 2019 -ല്‍ കോന ഇലക്ട്രിക്കിന്റെ 10 യൂണിറ്റ് ഇഇഎസ്എല്‍ സ്വന്തമാക്കിയിരുന്നു. 2019 -ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ ഇലക്ട്രിക് എസ്‌യുവിയാണ് കോന.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തി തുടങ്ങിയത്. ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനമായ കോന എസ്‌യുവി ജൂലൈ മാസത്തിലാണ് വിപണിയില്‍ എത്തുന്നത്.

MOST READ: മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

ഹ്യുണ്ടായിയുടെ കണക്കനുസരിച്ച്, ഇന്ത്യയിലെ ആദ്യത്തെ ദീര്‍ഘദൂര ഇലക്ട്രിക് എസ്‌യുവിയാണ് കോന. ARAI സര്‍ട്ടിഫൈഡ് ചെയ്തിരിക്കുന്നത് പൂര്‍ണ ചാര്‍ജില്‍ 452 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ്.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

ആഗോള വിപണിയില്‍ 39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയണ്‍ ബാറ്ററി മോഡലുകളാണുള്ളത്. എന്നാല്‍, ഇന്ത്യയില്‍ 39.2 kWh മോഡല്‍ മാത്രമാണ് എത്തുന്നത്. ഇത് 131 bhp കരുത്തും 395 Nm torque ഉം ഉത്പാദിപ്പിക്കും. ഒമ്പതര മണിക്കൂറിനുള്ളില്‍ ഈ വാഹനത്തിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

MOST READ: 50,000 രൂപ വരെ ആനുകൂല്യം; വിവിധ മോഡലുകൾക്ക് മികച്ച ഓഫറുകളുമായി മാരുതി

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

അതേസമയം, ഫാസറ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 54 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം. 9.7 സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

എന്നിരുന്നാലും, നെക്‌സണ്‍ ഇവി കൂടുതല്‍ താങ്ങാനാവുന്ന ഓഫറായി, 2019 ഡിസംബറിലാണ് ആദ്യമായി വിപണിയിലെത്തിയത്. സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്സോണ്‍.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും. വാഹനത്തിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

ഹോം ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിനായി ഏകദേശം 8 മണിക്കൂര്‍ ആവശ്യമാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. 9.9. സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

Most Read Articles

Malayalam
English summary
EESL To Acquire 250 Electric Vehicles For Government Agencies. Read in Malayalam.
Story first published: Thursday, September 3, 2020, 18:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X