ഹോര്‍നെറ്റ് 2.0 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹോണ്ട

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് ഹോര്‍നെറ്റ് 2.0 മോഡലിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.26 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

ഹോര്‍നെറ്റ് 2.0 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹോണ്ട

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബൈക്ക് ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങി. അധികം വൈകാതെ തന്നെ ബുക്ക് ചെയ്തവര്‍ക്ക് വാഹനം കൈമാറിതുടങ്ങുമെന്നും കമ്പനി അറിയിച്ചു.

ഹോര്‍നെറ്റ് 2.0 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹോണ്ട

ആഗോള വിപണിയിലെ ഹോണ്ടയുടെ CBF 190 R മോഡലിനെ അടിസ്ഥാനമാക്കിയാണ് ഹോര്‍നെറ്റ് 2.0 -യുടെ രൂപകല്‍പ്പന. സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കായി എത്തിയിട്ടുള്ള ഹോര്‍നെറ്റ് 2.0 നാല് നിറങ്ങളിലാണ് നിരത്തുകളിലെത്തുന്നത്.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവിയാകാൻ ഗ്ലോസ്റ്റർ; പുതിയ വീഡിയോയുമായി എംജി

ഹോര്‍നെറ്റ് 2.0 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹോണ്ട

പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ഇന്ത്യന്‍ വിപണിയില്‍ 20 വര്‍ഷം ആഘോഷിക്കുന്ന ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ മോട്ടോര്‍സ്‌പോര്‍ട്ട് ഡിവിഷനില്‍ നിന്നുള്ള പ്രധാന ഇന്‍പുട്ടുകള്‍ ഉപയോഗിച്ചാണ് ഹോര്‍നെറ്റ് 2.0 വികസിപ്പിച്ചിരിക്കുന്നത്.

ഹോര്‍നെറ്റ് 2.0 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹോണ്ട

പുതിയ ഹോണ്ട ഹോര്‍നെറ്റ് 2.0 ചില സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും ഉപകരണങ്ങളുമായാണ് എത്തുന്നത്. സിംഗിള്‍ ക്രാഡില്‍ ഫ്രെയിമില്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററായാണ് ഹോര്‍നെറ്റ് 2.0 എത്തിയിരിക്കുന്നത്.

MOST READ: 50,000 രൂപ വരെ ആനുകൂല്യം; വിവിധ മോഡലുകൾക്ക് മികച്ച ഓഫറുകളുമായി മാരുതി

യുവാക്കളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ബൈക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ്, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, അലോയി വീല്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സ്വിച്ച് തുടങ്ങിയവയാണ് ബൈക്കിലെ പ്രധാന സവിശേഷതകള്‍.

ഹോര്‍നെറ്റ് 2.0 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹോണ്ട

പുതിയ ഹോണ്ട ഹോര്‍നെറ്റ് 2.0 ഫോര്‍വേഡ്-ലീനിംഗ് റൈഡിംഗ് പൊസിഷനും എയറോഡൈനാമിക് ഡിസൈന്‍ ഭാഷയും ഉള്‍ക്കൊള്ളുന്നു. 200 സിസി ശ്രേണിയിലാണ് ബൈക്ക് എത്തിയിരിക്കുന്നതെങ്കിലും 184 സിസി എഞ്ചിനാണ് ബൈക്കിന് കരുത്ത്.

MOST READ: ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാൻ ജീപ്പ് റാങ്‌ലർ; അരങ്ങേറ്റം ഡിസംബറിൽ

ഹോര്‍നെറ്റ് 2.0 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹോണ്ട

ഈ എഞ്ചിന്‍ 17 bhp കരുത്തും 16.1 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്സ്. 11.25 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

ഹോര്‍നെറ്റ് 2.0 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹോണ്ട

മുന്നില്‍ നല്‍കിയിരിക്കുന്ന പ്രീമിയം ഗോള്‍ഡ് ഫിനീഷിലുള്ള യുഎസ്ഡി ഫോര്‍ക്ക് (സബ് 200 സിസി വിഭാഗത്തിലെ ആദ്യത്തേത്) വാഹനത്തിന് മികച്ച യാത്ര സുഖം വാഗ്ദാനം ചെയ്യുന്നു.

MOST READ: ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍; ആറ്റം 1.0 ഇലക്ട്രിക് ബൈക്കുമായി ഹൈദരാബാദ് സ്റ്റാര്‍ട്ടപ്പ്

ഹോര്‍നെറ്റ് 2.0 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹോണ്ട

പിന്നില്‍ മോണോ ഷോക്കാണ് സസ്പെന്‍ഷന്‍ ഒരുക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ക്കൊപ്പം സിംഗിള്‍ ചാനല്‍ എബിഎസും ബൈക്കിന് സുരക്ഷയൊരുക്കും. ടിവിഎസ് അപ്പാച്ചെ RTR 200 4V, ബജാജ് പള്‍സര്‍ NS200, ഹീറോ എക്‌സ്പള്‍സ് 200T, ഒരു പരിധിവരെ കെടിഎം 200 ഡ്യൂക്ക് എന്നിവയുമായി വിപണിയില്‍ മത്സരിക്കും.

ഹോര്‍നെറ്റ് 2.0 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹോണ്ട

ഹോര്‍നെറ്റ് 2.0 നായി ആറ് വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. 3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് സ്‌കീമിനൊപ്പം 3 വര്‍ഷത്തെ ടോപ്പ്-അപ്പ് ഓപ്ഷനുമായി സംയോജിപ്പിക്കുന്നു.

Image Courtesy: MRD Vlogs/YouTube

Most Read Articles

Malayalam
English summary
Honda Hornet 2.0 Starts Reaching Dealerships. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X