ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍; ആറ്റം 1.0 ഇലക്ട്രിക് ബൈക്കുമായി ഹൈദരാബാദ് സ്റ്റാര്‍ട്ടപ്പ്

പുതിയ ഇലക്ട്രിക് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പായ അതുമൊബൈല്‍സ്. ആറ്റം 1.0 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് ബൈക്കിന് 50,000 രൂപയാണ് എക്‌സ്‌ഷോറൂം വില.

ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍; ആറ്റം 1.0 ഇലക്ട്രിക് ബൈക്കുമായി ഹൈദരാബാദ് സ്റ്റാര്‍ട്ടപ്പ്

തെലങ്കാനയില്‍ സ്ഥിതിചെയ്യുന്ന കമ്പനിയുടെ ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മാണ കേന്ദ്രത്തിലാണ് ഇലക്ട്രിക് ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്, വാര്‍ഷിക ഉത്പാദന ശേഷി 15,000 യൂണിറ്റാണ്, എന്നാല്‍ 10,000 യൂണിറ്റ് അധിക ശേഷിയിലേക്ക് വികസിപ്പിക്കാന്‍ കഴിയും.

ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍; ആറ്റം 1.0 ഇലക്ട്രിക് ബൈക്കുമായി ഹൈദരാബാദ് സ്റ്റാര്‍ട്ടപ്പ്

ആറ്റം 1.0 ഒരു ICAT (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി) അംഗീകൃത ലോ-സ്പീഡ് ഇലക്ട്രിക് വാഹനമാണ്. അതുകൊണ്ട് തന്നെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ആറ്റം 1.0 ഉപയോഗിക്കുന്നതിന് രജിസ്‌ട്രേഷനോ ഡ്രൈവിംഗ് ലൈസന്‍സോ ആവശ്യമില്ല.

ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍; ആറ്റം 1.0 ഇലക്ട്രിക് ബൈക്കുമായി ഹൈദരാബാദ് സ്റ്റാര്‍ട്ടപ്പ്

4 മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പോര്‍ട്ടബിള്‍ ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ബൈക്കില്‍ നല്‍കുന്നത്. ആറ്റം 1.0 പൂര്‍ണ്ണമായും ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ പരിധി യാത്ര ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു. രണ്ട് വര്‍ഷത്തെ ബാറ്ററി വാറണ്ടിയോടുകൂടിയ ഇലക്ട്രിക് ബൈക്ക് വിവിധ നിറങ്ങളില്‍ ലഭ്യമാണ്.

ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍; ആറ്റം 1.0 ഇലക്ട്രിക് ബൈക്കുമായി ഹൈദരാബാദ് സ്റ്റാര്‍ട്ടപ്പ്

ത്രീ-പിന്‍ സോക്കറ്റ് ഉപയോഗിച്ച് എവിടെനിന്നും ചാര്‍ജ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇലക്ട്രിക് ബൈക്കിന് 20x4 ഫാറ്റ്-ബൈക്ക് ടയറുകള്‍, ഉയരം കുറഞ്ഞ സീറ്റ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടെയില്‍ ലാമ്പ്, പൂര്‍ണ്ണ ഡിജിറ്റല്‍ ഡിസ്‌പ്ലേ എന്നിവ ലഭിക്കുന്നു.

Source: Express Drives

Most Read Articles

Malayalam
English summary
Hyderabad Startup Launches Atum 1.0 Low Speed Electric Bike. Read in Malayalam.
Story first published: Wednesday, September 2, 2020, 20:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X