ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവിയാകാൻ ഗ്ലോസ്റ്റർ; പുതിയ വീഡിയോയുമായി എംജി

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ് ഹെക്ടർ, ഹെക്ടർ പ്ലസ്, EZ ഇവി എന്നീ മൂന്ന് ഓഫറുകൾ വിപണിയിൽ എത്തിച്ച് ഇന്ത്യക്കാരുടെ മനംകവർന്നു കഴിഞ്ഞു. ഇനി ബ്രാൻഡ് എത്തിക്കുന്നത് ഒരു ആറ് സീറ്റർ ഫുൾ-സൈസ് എസ്‌യുവിയെയാണ്.

വിപണിയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം; ഗ്ലോസ്റ്ററിന്റെ ടീസർ വീഡിയോയുമായി എംജി

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവി എന്ന ഖ്യാതിയോടെ എത്തുന്നഎംജി ഗ്ലോസ്റ്റർ അടുത്ത തലമുറ ഓട്ടോമോട്ടീവ് ടെക്നോളജികളാണ് വാഹനത്തിൽ അവതരിപ്പിക്കുന്നത്. എസ്‌യുവിയുടെ ഔദ്യോഗിക അരങ്ങേറ്റം അടുക്കുമ്പോൾ വാഹനത്തിന്റെ പ്രീമിയം സവിശേഷതകൾ വിളിച്ചോതുന്ന പുതിയ ടീസർ വീഡിയോയുമായി ബ്രാൻഡ് രംഗത്തെത്തിയിരിക്കുകയാണ്.

ചൈനീസ് വിപണിയിലുള്ള മാക്സസ് D90 എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ എം‌ജി ഗ്ലോസ്റ്റർ എന്നതാണ് ശ്രദ്ധേയം. ഈ വർഷം ആദ്യം ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചതു മുതൽ ഏറെ പ്രതീക്ഷയോടെയാണ് വാഹനത്തെ വിപണി കാത്തിരിക്കുന്നത്.

MOST READ: പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് സ്വന്തമാക്കി ബിഗ്-ബി

വിപണിയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം; ഗ്ലോസ്റ്ററിന്റെ ടീസർ വീഡിയോയുമായി എംജി

ഒക്ടോബറിലെ ഔദ്യോഗിക അവതരണത്തിനു മുന്നോടിയായി ഗ്ലോസ്റ്ററിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനി. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും അളക്കുന്ന ഗ്ലോസ്റ്റർ ഒരു ലാഡർ ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. ഈ അളവുകൾ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ എന്നിവയേക്കാൾ വലുതാണ് ഗ്ലോസ്റ്റർ എന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വിപണിയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം; ഗ്ലോസ്റ്ററിന്റെ ടീസർ വീഡിയോയുമായി എംജി

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ എം‌ജി ഗ്ലോസ്റ്റർ സൂക്ഷ്മമായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിന് ഒക്ടാകോർ ഫ്രണ്ട് ഗ്രിൽ, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, മസ്കുലർ ബോണറ്റ്, എൽഇഡി ടെയിൽ ലാമ്പുകൾ, ക്വാഡ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവ ലഭിക്കുന്നതാണ് പ്രധാന മാറ്റങ്ങളായി എടുത്ത് പറയാൻ സാധിക്കുന്നത്.

MOST READ: 2021 Q2 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

വിപണിയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം; ഗ്ലോസ്റ്ററിന്റെ ടീസർ വീഡിയോയുമായി എംജി

സിൽവർ-ഗ്രേ നിറത്തിൽ പൂർത്തിയാക്കിയ ഗ്ലോസ്റ്ററിന്റെ 19 ഇഞ്ചിൽ മൾട്ടി-സ്‌പോക്ക് അലോയ് വീലുകളാണ് വശങ്ങളെ മനോഹരമാക്കാൻ എംജി സമ്മാനിച്ചിരിക്കുന്നത്. എസ്‌യുവിയുടെ ഇന്റീരിയറിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും ഇന്റീരിയറിലും സവിശേഷതകളിലും സാങ്കേതികവിദ്യയിലും ഇത് ഏറ്റവും മികച്ചതായിരിക്കും എന്ന സൂചനയാണ് ചില സ്പൈ ചിത്രങ്ങൾ നൽകുന്നത്.

വിപണിയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം; ഗ്ലോസ്റ്ററിന്റെ ടീസർ വീഡിയോയുമായി എംജി

ഗ്ലോസ്റ്ററിന് ലെതർ അപ്ഹോൾസ്റ്ററി, പനോരമിക് സൺറൂഫ്, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, ട്രൈ സോൺ ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഐ-സ്മാർട്ട് സ്യൂട്ട്, 50 ഓളം കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയാണ് എം‌ജി മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

വിപണിയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം; ഗ്ലോസ്റ്ററിന്റെ ടീസർ വീഡിയോയുമായി എംജി

മൂന്ന് വരികൾക്കുമുള്ള ഫ്രണ്ട്, സൈഡ് എയർബാഗുകൾ, വോൾവോ കാറുകളിൽ മാത്രം കണ്ടുവരുന്ന ഓട്ടോ പാർക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് കൂട്ടിയിടി മുന്നറിയിപ്പ് സിസ്റ്റം, ഡ്രൈവർ ക്ഷീണതനായാൽ നൽകുന്ന അലേർട്ട്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി മാനേജുമെന്റ്, എബിഎസ്, ഇബിഡി എന്നിവ ഗ്ലോസ്റ്ററിന്റെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടും.

വിപണിയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം; ഗ്ലോസ്റ്ററിന്റെ ടീസർ വീഡിയോയുമായി എംജി

ഇന്ത്യയിൽ, 215 bhp പവറും 480 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനാണ് ഗ്ലോസ്റ്ററിന് ലഭിക്കുക. ഓട്ടോമാറ്റിക്, ഓൾ വീൽ ഡ്രൈവ് വേരിയന്റുകളും പാക്കേജിന്റെ ഭാഗമാകാം.

MOST READ: സെഡാൻ വിഭാഗത്തിലെ വിൽപ്പനയിൽ കേമൻ സിറ്റി തന്നെ

വിപണിയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം; ഗ്ലോസ്റ്ററിന്റെ ടീസർ വീഡിയോയുമായി എംജി

ഉത്‌പാദനത്തിലെ കനത്ത പ്രാദേശികവൽക്കരണത്തിലൂടെ ഗ്ലോസ്റ്റർ എസ്‌യുവിയുടെ വില വളരെ മത്സരാധിഷ്ഠിതമായി നിശ്ചയിക്കാൻ എം‌ജിക്ക് സാധിക്കും. ഏകദേശം 45 ലക്ഷം രൂപയുടെ പ്രാരംഭ വിലയാണ് എസ്‌യുവിക്ക് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster New Teaser Video Out. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X