2021 Q2 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

യൂറോപ്പിൽ 2021 Q2 ഫെയ്‌സ്‌ലിഫ്റ്റിനെ ഔഡി അവതരിപ്പിച്ചു, ഈ മാസം തന്നെ വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിക്കും. ജർമ്മൻ കാർ നിർമ്മാതാക്കൾ കാറിന്റെ രൂപകൽപ്പന അപ്‌ഡേറ്റുചെയ്‌തിനൊപ്പം അതിന് ഒരു പുതിയ പവർട്രെയിനും നൽകിയിരിക്കുകയാണ്.

2021 Q2 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

ആഗോളതലത്തിൽ കമ്പനിയുടെ ഏറ്റവും ചെറിയ എസ്‌യുവി ഓഫറായി Q2 നിലനിൽക്കുന്നു. വാഹനത്തിന്റെ രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ, Q2 ഫെയ്‌സ്‌ലിഫ്റ്റിന് മുൻവശത്ത് താഴ്ന്ന സെറ്റ് സിംഗിൾ-ഫ്രെയിം ഗ്രില്ല ലഭിക്കുന്നു, ഇത് കാറിനെ വിശാലമായി കാണിക്കുന്നു.

2021 Q2 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

പുതിയ റിയർ ഡിഫ്യൂസറിന് സമാനമായി കാണപ്പെടുന്ന പുതിയ പോളിഗോൺ രൂപകൽപ്പനയാണ് ഗ്രില്ലിലുള്ളത്. മുൻവശത്തെ എയർ ഇന്റേക്കുകളും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്, ഉയർന്ന മോഡലുകൾക്ക് ബോണറ്റിനും ഗ്രില്ലിനുമിടയിൽ മൂന്ന് സ്ലിറ്റുകൾ ലഭിക്കും. ക്വാട്രോ റാലി കാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപകൽപ്പനയാണിത്.

2021 Q2 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

എൽഇഡി ഹെഡ്‌ലാമ്പുകൾ ഇപ്പോൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു, ഏറ്റവും ഉയർന്ന പതിപ്പുകൾക്ക് മാട്രിക്സ് എൽഇഡി അഡാപ്റ്റീവ് യൂണിറ്റുകളും പിന്നിൽ ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകളും ലഭിക്കും.

2021 Q2 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

ക്യാബിനുള്ളിൽ, 2021 Q2 -ന് ഒരു പുതിയ ഗിയർ-ലിവർ, പുനക്രമീകരിച്ച എയർ വെന്റുകൾ, പുതിയ മെറ്റീരിയൽ ഓപ്ഷനുകൾ എന്നിവ ലഭിക്കുന്നു. സ്റ്റാൻഡേർഡായി ഫോർ-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകളും ഇപ്പോൾ വരുന്നു.

2021 Q2 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

ഒരു ഇലക്ട്രോണിക് ബൂട്ട്ലിഡ്, സ്മാർട്ട്ഫോൺ അനുയോജ്യത, റിയർ പാർക്കിംഗ് സെൻസറുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ മുഴുവൻ ശ്രേണിയിലും സ്റ്റാൻഡേർഡാണ്.

2021 Q2 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

കൂടാതെ, റേഞ്ച്-ടോപ്പിംഗ് പതിപ്പുകൾക്ക് 8.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കും. 12.3 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്രൈവിംഗ് മോഡ് സെലക്ടർ എന്നിവ റോട്ടറി ഡയൽ അല്ലെങ്കിൽ വോയ്‌സ് റെക്കഗ്നിഷൻ വഴി നിയന്ത്രിക്കാനാകും.

2021 Q2 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

ലോഞ്ച് ചെയ്യുന്ന സമയത്ത്, പരമാവധി 150 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ Q2 വാഗ്ദാനം ചെയ്യും.

2021 Q2 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും എഞ്ചിന് ലഭ്യമാകും. രണ്ട് അധിക പെട്രോളും രണ്ട് ഡീസൽ പവർട്രെയിനുകളും പിന്നീടുള്ള തീയതിയിൽ ലഭ്യമാക്കുമെന്നും ഔഡി അറിയിച്ചു.

2021 Q2 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

Q2 ഫെയ്‌സ്‌ലിഫ്റ്റിന് ജർമ്മനിയിൽ ഏകദേശം 25,000 യൂറോ വിലവരും, ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 21.75 ലക്ഷം രൂപയായി മാറുന്നു.

2021 Q2 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

ഫെയ്‌സ്‌ലിഫ്റ്റഡ് Q2 എസ്‌യുവി ഔഡി വരും മാസങ്ങളിലോ 2021 -ന്റെ തുടക്കത്തിലോ ഇന്ത്യൻ വിപണിയിലെത്തിക്കും, കൂടാതെ കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി ഓഫറിന് രാജ്യത്ത് 30-40 ലക്ഷം രൂപ വിലവരും.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Unveiled All New 2021 Q2 Facelift. Read in Malayalam.
Story first published: Wednesday, September 2, 2020, 19:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X