ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ ഹൈബ്രിഡ്; യാരിസിന്റെ പുതിയ മോഡലുമായി ടൊയോട്ട വിപണിയിലേക്ക്

ലോകമെമ്പാടുമുള്ള വാഹന വിപണിയിലെ ടൊയോട്ടയുടെ സാന്നിധ്യമാണ് യാരിസ്. എന്നാൽ വിവിധ ഫോർമാറ്റുകളിൽ എത്തുന്ന മോഡൽ ഇന്ത്യൻ വിപണിയിൽ കാറിന്റെ സെഡാൻ പതിപ്പ് മാത്രമേ ലഭിക്കുകയുള്ളൂ.

ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ ഹൈബ്രിഡ്; യാരിസിന്റെ പുതിയ മോഡലുമായി ടൊയോട്ട വിപണിയിലേക്ക്

2018-ൽ രാജ്യത്ത് അവതരിപ്പിച്ച സി-സെഗ്മെന്റ് സെഡാൻ അത്ര ജനപ്രിയമല്ലെങ്കിലും കൂടുതൽ ഉപഭോക്താക്കളിലേക്ക് യാരിസിനെ എത്തിക്കാൻ ഒരു പുതിയ ലിമിറ്റഡ് മോഡൽ അല്ലെങ്കിൽ ഹൈബ്രിഡ് പതിപ്പിനെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട.

ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ ഹൈബ്രിഡ്; യാരിസിന്റെ പുതിയ മോഡലുമായി ടൊയോട്ട വിപണിയിലേക്ക്

അതിന്റെ ഭാഗമായി യാരിസിന്റെ ഒരു പുതിയ ടീസർ ചിത്രം കമ്പനി പങ്കുവെച്ചിരിക്കുകയാണിപ്പോൾ. ആഭ്യന്തര വിപണിയിൽ രണ്ട് വർഷം പൂർത്തിയാക്കിയ സെഡാനെ വരാനിരിക്കുന്ന മോഡൽ എന്ത് മാറ്റമാകും അവതരിപ്പിക്കുക എന്ന ആകാംഷയിലാണ് ടൊയോട്ട പ്രേമികൾ.

MOST READ: സെഡാൻ വിഭാഗത്തിലെ വിൽപ്പനയിൽ കേമൻ സിറ്റി തന്നെ

ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ ഹൈബ്രിഡ്; യാരിസിന്റെ പുതിയ മോഡലുമായി ടൊയോട്ട വിപണിയിലേക്ക്

പുതിയ ടീസർ ചിത്രത്തിൽ കറുപ്പ് നിറത്തിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന കാറിന്റെ ഹെഡ്‌ലൈറ്റ് മാത്രമാണ് ദൃശ്യമാകുന്നത്. ടൊയോട്ട ഇതിനകം ഫിലിപ്പൈൻസിൽ യാരിസിനായി ഒരു ഫെയ്‌സ്‌ലിഫ്റ്റ് ഒരുക്കി എന്നത് ശ്രദ്ധേയമാണ്.

ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ ഹൈബ്രിഡ്; യാരിസിന്റെ പുതിയ മോഡലുമായി ടൊയോട്ട വിപണിയിലേക്ക്

അതിൽ പുനർരൂപകൽപ്പന ചെയ്ത കാറിന്റെ മുൻവശത്ത് പുതിയ ബമ്പറിനൊപ്പം ഒരു വലിയ ട്രപസോയിഡൽ എയർ ഡാമും ഉൾക്കൊള്ളുന്നുണ്ട്. ഇത് ക്രാമി ഹൈബ്രിഡിന് സമാനമാണ് എന്നതും ശ്രദ്ധേയമാണ്.

MOST READ: ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ ഹൈബ്രിഡ്; യാരിസിന്റെ പുതിയ മോഡലുമായി ടൊയോട്ട വിപണിയിലേക്ക്

ഫോഗ് ലാമ്പ് ഹൗസിംഗും പുതുക്കിയപ്പോൾ മുഖംമിനുക്കിയ സെഡാന് എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം പുതിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ലഭിച്ചു. അതോടൊപ്പം പുതിയ സ്റ്റൈലിഷ് ഡ്യുവൽ-ടോൺ അലോയ് വീലുകളും ഫിലിപ്പീൻസ് യാരിസ് ഫെയ്‌സ്‌ലിഫ്റ്റിൽ ടൊയോട്ട അവതരിപ്പിച്ചു.

ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ ഹൈബ്രിഡ്; യാരിസിന്റെ പുതിയ മോഡലുമായി ടൊയോട്ട വിപണിയിലേക്ക്

അതേസമയം യാരിസിന്റെ പിൻവശത്ത് കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയില്ല എന്നതും ശ്രദ്ധേയമായി. എന്നാൽ ഇന്ത്യയിൽ വരാനിരിക്കുന്നത് ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണോ അതോ ലിമിറ്റഡ് എഡിഷൻ ആണോ എന്ന കാര്യം അറിയില്ലെങ്കിലും നിരവധി പുതിയ സവിശേഷതകൾ സെഡാനിൽ ബ്രാൻഡ് വാഗ്‌ദാനം ചെയ്‌തേക്കും.

MOST READ: പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് സ്വന്തമാക്കി ബിഗ്-ബി

ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ ഹൈബ്രിഡ്; യാരിസിന്റെ പുതിയ മോഡലുമായി ടൊയോട്ട വിപണിയിലേക്ക്

ടൊയോട്ട ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ എസി വെന്റുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, മൊബൈൽ- സെൻസിംഗ് വൈപ്പറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവയെല്ലാം അകത്തളത്തെ കൂടുതൽ പ്രീമിയമാക്കും.

ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ ഹൈബ്രിഡ്; യാരിസിന്റെ പുതിയ മോഡലുമായി ടൊയോട്ട വിപണിയിലേക്ക്

1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാകും പുതിയ യാരിസിലും ഇടംപിടിക്കുക. ഇത് നിലവിൽ 107 bhp കരുത്തിൽ 140 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക.

MOST READ: ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി

ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ ഹൈബ്രിഡ്; യാരിസിന്റെ പുതിയ മോഡലുമായി ടൊയോട്ട വിപണിയിലേക്ക്

ഇപ്പോൾ 8.86 ലക്ഷം മുതൽ 14.3 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പുതിയ മോഡലിനൊപ്പം വലിയ വില വർധനവ് പ്രതീക്ഷിക്കേണ്ടതില്ല.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New Toyota Yaris Sedan Coming To India Soon Teaser Out. Read in Malayalam
Story first published: Thursday, September 3, 2020, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X