ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി

എന്‍ട്രി ലെവല്‍ മാക്‌സി സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി. ബ്ലൂ കളര്‍ നല്‍കിയാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ മനോഹരമാക്കിയിരിക്കുന്നത്.

ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി

79,700 രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. കാഴ്ച്ചയിലും സ്പോര്‍ട്ടി ലുക്കിലും സമാനതകളില്ലാത്ത ഇടം വാഹന പ്രേമികള്‍ക്കിടയില്‍ നേടിയെടുക്കാന്‍ സാധിച്ച ഇരുചക്ര വാഹനമാണ് ബര്‍ഗ്മാന്‍.

ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌ക്കരിച്ച് ജാപ്പനീസ് ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചത്.

MOST READ: ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി

പുതിയൊരു കളര്‍ നല്‍കി മനോഹരമാക്കി എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ ഏറ്റവും സ്‌റ്റൈലിഷ് സ്‌കൂട്ടറുകളില്‍ ഒന്നാണ് സുസുക്കിയുടെ ബര്‍ഗ്മന്‍ സ്ട്രീറ്റ് 125.

ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി

2 വാല്‍വ് SOHC 124 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ സുസുക്കി വാഗ്ദാനം ചെയ്യുന്നത്. ഇത് 6,750 rpm-ല്‍ പരമാവധി 8.7 bhp കരുത്തും 5,500 rpm-ല്‍ 10 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: പോളോ, വെന്റോ മോഡലുകളുടെ ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി

ഇന്റഗ്രേറ്റഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സ്വിച്ച്, സുസുക്കിയുടെ ഈസി സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവ പോലുള്ള ചില പുതിയ സവിശേഷതകള്‍ മോഡലിന് ലഭിക്കുന്നു. സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പും, എല്‍ഇഡി ടെയില്‍ ലാമ്പും, എല്‍ഇഡി ഡിസ്‌പ്ലേയും വാഹനത്തിന്റെ സവിശേഷതയാണ്.

ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി

അധിക വിഷ്വല്‍ അപ്പീലിനായി ഒരു ചെറിയ വിന്‍ഡ്സ്‌ക്രീനും ബ്രാന്‍ഡ് നല്‍കിയിട്ടുണ്ട്. ഗ്ലോവ് ബോക്‌സില്‍ ഡിസി സോക്കറ്റ്, സ്‌പോര്‍ട്ടി മഫ്‌ലര്‍ കവര്‍, അലുമിനിയം പില്യണ്‍ ഫുട്റെസ്റ്റ്, ഇരട്ട ലഗേജ് ഹുക്കുകള്‍, വലിയ 21.5 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവയും സ്‌കൂട്ടറിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

MOST READ: കുറഞ്ഞ വിലയിൽ ഫീച്ചറുകളുടെ മേളം; നെക്സോണിന്റെ പുതിയ XM(S) വേരിയന്റുമായി ടാറ്റ

ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, 2020 ഓഗസ്റ്റ് മാസത്തില്‍ മികച്ച വില്‍പ്പനയാണ് സുസുക്കി കൈവരിച്ചത്. 57,909 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബ്രാന്‍ഡ് രേഖപ്പെടുത്തിയത്.

ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി

2020 ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ഓഗസ്റ്റില്‍ 46 ശതമാനം വളര്‍ച്ചയാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് 2020 ജൂലൈയില്‍ 31,421 യൂണിറ്റുകളുടെ വില്‍പ്പനയായിരുന്നു നടന്നത്.

Most Read Articles

Malayalam
English summary
Suzuki Burgman Street Now Available In Blue Colour. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X