പോളോ, വെന്റോ മോഡലുകളുടെ ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റുകളുള്ള ബിഎസ് VI പോളോ, വെന്റോ മോഡലുകളെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍. പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റ് പോളോ GT TSI, വെന്റോ ഹൈലൈന്‍ പ്ലസ് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു.

ഇവയ്ക്ക് യഥാക്രമം 9.67 ലക്ഷം, 12.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഫോക്‌സ്‌വാഗണ്‍ ബിഎസ് VI പോളോ, വെന്റോ മോഡലുകള്‍ 2020 മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ബിഎസ് 6 അപ്ഡേറ്റോടെ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ഡീസല്‍ യൂണിറ്റ് മൊത്തത്തില്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. പഴയ പെട്രോള്‍ യൂണിറ്റുകള്‍ക്ക് പകരം 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TSI എഞ്ചിനാണ് പുതിയ മോഡലുകള്‍ക്ക് കരുത്ത്.
MOST READ: യുലുവിന്റെ കുഞ്ഞുവണ്ടി, മുംബൈയിലും പ്രവര്‍ത്തനം ആരംഭിച്ചു

നേരത്തെ വിപണിയില്‍ ഉള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനെക്കാള്‍ ഭാരം കുറഞ്ഞതും ശക്തതിയേറിയതുമാണ് പുതിയ എഞ്ചിനെന്നും കമ്പനി അവകാശപ്പെടുന്നു. പുതുക്കിയ എഞ്ചിനില്‍ കൂടുതല്‍ ഇന്ധനക്ഷത ലഭിക്കുമെന്നും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

ഈ എഞ്ചിന്‍ 110 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നു. തുടക്കത്തില്‍ രണ്ട് മോഡലുകളും സിംഗിള്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍, രണ്ട് കാറുകളുടെയും ടോപ്പ്-സ്‌പെക്ക് പതിപ്പുകളില്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ യൂണിറ്റിന്റെ രൂപത്തില്‍ ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിക്കുന്നു.
MOST READ: ആൾട്ടോയ്ക്ക് പുതുതലമുറ മോഡൽ ഒരുങ്ങുന്നു, ഇന്ത്യയിലേക്കും ഒരു പുത്തൻ മാരുതി കാർ

പോളോ GT, വെന്റോ ഹൈലൈന്‍ പ്ലസ് എന്നിവയുടെ ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് അവിശ്വസനീയമായ മൈലേജ് വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെട്ടു. ARAI- സാക്ഷ്യപ്പെടുത്തിയ കണക്കനുസരിച്ച് പോളോ GT -യില്‍ 16.47 കിലോമീറ്ററും വെന്റോയില്‍ 16.35 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാഹനം അവതരിപ്പിച്ചതിന് പിന്നാലെ ഫോക്‌സ്‌വാഗണ്‍ മോഡലുകള്‍ക്കായുള്ള ബുക്കിംഗ് ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ വാഹനം ബുക്ക് ചെയ്യാം.
MOST READ: കുറഞ്ഞ വിലയിൽ ഫീച്ചറുകളുടെ മേളം; നെക്സോണിന്റെ പുതിയ XM(S) വേരിയന്റുമായി ടാറ്റ

2020 സെപ്റ്റംബര്‍ 15 മുതല്‍ മോഡലുകളുടെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടില്ല.

ബ്രാന്‍ഡ് ഇന്ത്യന്‍ നിരത്തിലെത്തിച്ചിട്ടുള്ള വാഹനങ്ങളില്‍ സൂപ്പര്‍ ഹിറ്റായി ഒടുന്ന മോഡലുകളാണ് പോളോ ഹാച്ച്ബാക്കും, വെന്റോ എന്ന സെഡാനും. മികച്ച പ്രകടനത്തിലൂടെയും സുരക്ഷയിലൂടെയുമാണ് ഇരു മോഡലുകളും വിപണിയില്‍ ജനപ്രീതി നേടിയെടുത്തത്.


Click it and Unblock the Notifications








