മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ

മാസ്‌ട്രോ എഡ്ജ് 125 ബിഎസ് VI പതിപ്പിനെ ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഹീറോ വിപണിയില്‍ അവതരിപ്പിച്ചത്. മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി നവീകരിച്ച പുതിയ സ്‌കൂട്ടറിന് 67,950 രൂപയാണ് എക്‌സ്‌ഷോറൂം വില.

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി ഈ പതിപ്പിന്റെ കമ്പനിയുടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ

അപ്ഡേറ്റുചെയ്ത മോഡലില്‍ ബിഎസ് IV മോഡലിന് സമാനമായ രൂപകല്‍പ്പനയാണ് നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും ഇത് ഇപ്പോള്‍ കൂടുതല്‍ ഗ്രാഫിക്‌സ് പായ്ക്ക് ലഭ്യമാക്കുന്നു. ഫ്രണ്ട് ആപ്രോണിലും ബോഡി പാനലുകളിലും പുതിയ ഗ്രാഫിക്‌സ് ദൃശ്യമാണ്.

MOST READ: റെനോ കിഗറിന് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍; സ്‌പൈ ചിത്രങ്ങള്‍

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ

മിഡ്നൈറ്റ് ബ്ലൂ, സീല്‍ സില്‍വര്‍, കാന്‍ഡി ബ്ലേസിംഗ് റെഡ്, പേള്‍ ഫേഡ്ലെസ് വൈറ്റ്, പാന്തര്‍ ബ്ലാക്ക്, ടെക്നോ ബ്ലൂ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളും ഉള്‍പ്പെടുന്നു. ഹാലൊജന്‍ ഹെഡ്ലൈറ്റ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍ എന്നിവയാണ് പുതിയ പതിപ്പിലെ മറ്റ് സവിശേഷതകള്‍.

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ

ബിഎസ് VI -ലേക്ക് നവീകരിച്ച 110.9 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഫ്യവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും നവീകരിച്ച എഞ്ചിന്റെ ഭാഗമായിട്ടുണ്ട്.

MOST READ: ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ

ഈ എഞ്ചിന്‍ 7,500 rpm -ല്‍ 8 bhp കരുത്തും 5,500 rpm -ല്‍ 8.75 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പഴയ പതിപ്പിനെക്കാള്‍ മികച്ച ഇന്ധനക്ഷമതയും കരുത്തും പുതിയ പതിപ്പിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ

സ്‌കൂട്ടറിലെ ഹാര്‍ഡ്വെയര്‍ അതിന്റെ മുന്‍ഗാമിയുടേതിന് സമാനമാണ്. മുന്നില്‍ ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് ഡാംപര്‍ ഉള്ള ഒരു യൂണിറ്റ് സ്വിംഗുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

MOST READ: പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് സ്വന്തമാക്കി ബിഗ്-ബി

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ

ബ്രേക്കിംഗ് സജ്ജീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടില്ല. പക്ഷേ മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിന്റെ ഇരുവശത്തും ഡ്രം ബ്രേക്കുകള്‍ അവതരിപ്പിക്കും.

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ

വില സംബന്ധിച്ചും ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ബിഎസ് IV മോഡലിനേക്കാള്‍ 6,000 രൂപ മുതല്‍ 8,000 രൂപ വില വര്‍ധനവ് പ്രതീക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ക്ക് കമ്പനിയുടെ വെബ്സൈറ്റില്‍ ഒരു ടെസ്റ്റ് ഡ്രൈവിനായി സ്‌കൂട്ടര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

More from DriveSpark

Article Published On: Thursday, September 3, 2020, 15:38 [IST]
English summary
Hero Maestro Edge 110 BS6 Launching Soon In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X