റെനോ കിഗറിന് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍; സ്‌പൈ ചിത്രങ്ങള്‍

കോംപാക്ട്, സബ് കോംപ്ക്ട് എസ്‌യുവികളുടെ വലിയ മത്സരമാണ് നിലവില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ നടക്കുന്നത്. സബ് കോംപാക്ട് എസ്‌യുവി ശ്രേണി പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ മത്സരമാണ് നടക്കുന്നത്.

റെനോ കിഗറിന് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍; സ്‌പൈ ചിത്രങ്ങള്‍

മിക്കവാറും എല്ലാ നിര്‍മ്മാതാക്കളും അവരുടെ വില്‍പ്പന കണക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതും ഈ വിഭാഗത്തില്‍ നിന്ന് തന്നെ എന്നുവേണം പറയാന്‍. ഏതാനും മോഡലുകള്‍ കൂടി ഈ ശ്രേണിയിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ്.

റെനോ കിഗറിന് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍; സ്‌പൈ ചിത്രങ്ങള്‍

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയാണ് ഈ ശ്രേണിയിലേക്ക് അധികം വൈകാതെ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുന്നത്. കിഗര്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവരുകയും ചെയ്തു.

MOST READ: 50,000 രൂപ വരെ ആനുകൂല്യം; വിവിധ മോഡലുകൾക്ക് മികച്ച ഓഫറുകളുമായി മാരുതി

റെനോ കിഗറിന് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍; സ്‌പൈ ചിത്രങ്ങള്‍

ഇപ്പോഴിതാ പുതിയ ചിത്രങ്ങളും പുറത്തുവന്നു. ഗാഡിവാഡിയാണ് കിഗറിന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കിഗറിന്റെ സമീപത്തായി നിസാന്‍ മാഗ്നൈറ്റും കാണാന്‍ സാധിക്കും. നിസാനില്‍ നിന്നും അധികം വൈകാതെ ഈ ശ്രേണിയിലേക്ക് എത്തുന്ന മോഡലാണ് മാഗ്നൈറ്റ്.

റെനോ കിഗറിന് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍; സ്‌പൈ ചിത്രങ്ങള്‍

ഇരുമോഡലുകളും എവിടെയാണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്തുള്ള ഒറഗഡാമിലെ അവരുടെ സംയുക്ത ഉത്പാദന കേന്ദ്രത്തിലാണ് അവ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

MOST READ: സ്പോർട്ട് രൂപത്തിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

റെനോ കിഗറിന് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍; സ്‌പൈ ചിത്രങ്ങള്‍

ഒരേ CMF-A പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിക്കുക. മാത്രമല്ല അവയുടെ പവര്‍ട്രെയിന്‍, ട്രാന്‍സ്മിഷന്‍ യൂണിറ്റുകള്‍ പോലുള്ള ചില പൊതു സ്വഭാവവിശേഷങ്ങള്‍ പങ്കിടാനും സാധ്യതയുണ്ട്.

റെനോ കിഗറിന് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍; സ്‌പൈ ചിത്രങ്ങള്‍

ചിത്രങ്ങളില്‍ കാണുന്നതുപോലെ മാഗ്നൈറ്റ് പൂര്‍ണമായും മറച്ചിട്ടുണ്ടെങ്കിലും കിഗറിന്റെ ചില ഘടകങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കും. പ്രത്യേകിച്ച് ടെയില്‍ ലാമ്പ് ഡിസൈനും, റെനോ ലോഗോയുമെല്ലാം. ടെയില്‍ ലാമ്പുകള്‍ എല്‍ഇഡിയാണ്.

MOST READ: ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍; ആറ്റം 1.0 ഇലക്ട്രിക് ബൈക്കുമായി ഹൈദരാബാദ് സ്റ്റാര്‍ട്ടപ്പ്

റെനോ കിഗറിന് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍; സ്‌പൈ ചിത്രങ്ങള്‍

മാഗ്നൈറ്റ്, കിക്ക്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാകും ഡിസൈന്‍ ഘടകങ്ങള്‍ പങ്കിടുക. എന്നാല്‍ കിഗര്‍, ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ ഉള്ള ഹാച്ച്ബാക്ക് മോഡലായ ക്വിഡില്‍ നിന്നും ഡിസൈന്‍ ഘടകങ്ങള്‍ പങ്കിടും. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ത്രീ സിലിണ്ടര്‍ മോട്ടോറായിരിക്കും കിഗറിന് കരുത്ത് നല്‍കുക.

റെനോ കിഗറിന് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍; സ്‌പൈ ചിത്രങ്ങള്‍

ഈ എഞ്ചിന്‍ 100 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി, സിവിടി എന്നിങ്ങനെ മൂന്ന് ഗിയര്‍ബോക്‌സ് ഓപ്ഷനിലും കിഗര്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

MOST READ: വില 6.99 ലക്ഷം മുതൽ; കിയ സോനെറ്റിന്റെ വില വിരങ്ങൾ പുറത്ത്

റെനോ കിഗറിന് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍; സ്‌പൈ ചിത്രങ്ങള്‍

എന്നാല്‍ സിവിടി ഓപ്ഷന്‍ ടര്‍ബോ പെട്രോള്‍ വേരിയന്റുകളില്‍ പരിമിതപ്പെടുത്തും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 6 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെ വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kiger Will Get LED Tail Light, Design Leaked. Read in Malayalam.
Story first published: Thursday, September 3, 2020, 14:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X