വിപണിയിൽ ഇടംപിടിച്ച് ബിഎംഡബ്ല്യു S 1000 XR; വില 20.90 ലക്ഷം രൂപ

ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ പ്രീമിയം സ്പേർട്‌സ് ടൂററർ മോട്ടോർസൈക്കിളായ S 1000 XR ഇന്ത്യയിൽ പുറത്തിറക്കി. 20.90 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

വിപണിയിൽ ഇടംപിടിച്ച് ബിഎംഡബ്ല്യു S 1000 XR; വില 20.90 ലക്ഷം രൂപ

ഐസ് ഗ്രേ, റേസിംഗ് റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭ്യമാണ്. പുതുതായി നവീകരിച്ച മോഡലിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വിലയേറിയതാണെങ്കിലും നിരവധി മാറ്റങ്ങൾ പ്രീമിയം മോട്ടോർസൈക്കിൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

വിപണിയിൽ ഇടംപിടിച്ച് ബിഎംഡബ്ല്യു S 1000 XR; വില 20.90 ലക്ഷം രൂപ

ബ്രാൻഡിന്റെ ശ്രേണിയിലെ മറ്റ് മോഡലുകളെ പോലെ തന്നെ ഇന്ത്യയിലേക്ക് ഒരു CBU ഉൽപ്പന്നമായി 2020 S 1000 XR‌ ഇറക്കുമതി ചെയ്യുകയാണ് കമ്പനി ചെയ്യുന്നത്. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ എല്ലാ ഡീലർഷിപ്പ് ശൃഖല വഴിയും ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

MOST READ: ബിഎസ് VI എക്‌സ്പള്‍സ് 200 അവതരിപ്പിച്ച് ഹീറോ; വില 1.11 ലക്ഷം രൂപ

വിപണിയിൽ ഇടംപിടിച്ച് ബിഎംഡബ്ല്യു S 1000 XR; വില 20.90 ലക്ഷം രൂപ

2020 പരിഷ്ക്കരണത്തിൽ S 1000 XR-ന് വളരെയധികം പരിഷ്കരിച്ച സ്റ്റൈലിംഗ്, പുതിയ ഇലക്ട്രോണിക്സ്, നവീകരിച്ച മറ്റ് മെക്കാനിക്കലുകൾ എന്നിവ പോലുള്ള ചില പ്രധാന മാറ്റങ്ങളാണ് ജർമൻ പ്രീമിയം മോട്ടോസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്. പുറംമോടിയിലെ പ്രധാനമാറ്റം ഹൈഡ്‌ലൈറ്റിന്റെ മാറ്റമാണ്.

വിപണിയിൽ ഇടംപിടിച്ച് ബിഎംഡബ്ല്യു S 1000 XR; വില 20.90 ലക്ഷം രൂപ

പഴയ അസിമെട്രിക് യൂണിറ്റിന് പകരം ഇത് ഇപ്പോൾ എൽഇഡികളായ സ്ലീക്കർ ഹെഡ്‌ലാമ്പുകൾക്ക് വഴിയൊരുക്കുന്നു. S 1000 XR-ന്റെ ഏറ്റവും പുതിയ പതിപ്പിന് 6.5 ഇഞ്ച് കളർ സ്‌ക്രീനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും റോഡ്, റെയിൻ, ഡൈനാമിക്, പ്രോ എന്നീ നാല് റൈഡിംഗ് മോഡുകളും ലഭിക്കും.

MOST READ: ഹാർലി ഡേവിഡ്‌സൺ സ്പോർട്സ്റ്ററായി രൂപം മാറി റോയൽ എൻഫീൽഡ്

വിപണിയിൽ ഇടംപിടിച്ച് ബിഎംഡബ്ല്യു S 1000 XR; വില 20.90 ലക്ഷം രൂപ

അതോടൊപ്പം പുത്തൻ മോഡലിന് വളരെ ഹൈടെക് ഇലക്ട്രോണിക്സ് ഉപകരണങ്ങളും ലഭിച്ചത് ശ്രദ്ധേയമാണ്. ആറ്-ആക്സിസ് IMU, കോർണറിംഗ് എ‌ബി‌എസ്, ലീനിയർ സെൻ‌സിറ്റീവ് ട്രാക്ഷൻ കൺ‌ട്രോൾ, ക്രൂയിസ് കൺ‌ട്രോൾ, ഡ്രാഗ് ടോർക്ക് കൺ‌ട്രോൾ, ബൈ ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ഹിൽ‌ അസിസ്റ്റ്, വീലി കൺ‌ട്രോൾ തുടങ്ങി നിരവധി സവിശേഷതകൾ‌ S 1000 XR-ൽ ഇടംപിടിക്കുന്നു.

വിപണിയിൽ ഇടംപിടിച്ച് ബിഎംഡബ്ല്യു S 1000 XR; വില 20.90 ലക്ഷം രൂപ

ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന സെമി-ആക്റ്റീവ് സസ്പെൻഷൻ സജ്ജീകരണം സസ്പെൻഷൻ കിറ്റിൽ ഉൾപ്പെടുന്നു. പുതിയ S 1000 XR 17 ഇഞ്ച് അലോയ് വീലുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ പ്രീമിയം അഡ്വഞ്ചർ സ്പോർട്സ് ടൂറർ ഓപ്ഷണൽ സ്പോക്ക്ഡ് വീലുകളിലും ലഭ്യമാണ്.

MOST READ: ജാവ പെറാക്ക് ബോബറിന്റെ ഡെലിവറി ജൂലൈ 20 മുതൽ ആരംഭിക്കും

വിപണിയിൽ ഇടംപിടിച്ച് ബിഎംഡബ്ല്യു S 1000 XR; വില 20.90 ലക്ഷം രൂപ

മെക്കാനിക്കലുകളുടെ കാര്യത്തിൽ ഒരു ബി‌എസ്-VI കംപ്ലയിന്റ് 999 സിസി ഇൻ‌ലൈൻ നാല് സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 2020 ബിഎംഡബ്ല്യു S 1000 XR-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

വിപണിയിൽ ഇടംപിടിച്ച് ബിഎംഡബ്ല്യു S 1000 XR; വില 20.90 ലക്ഷം രൂപ

എഞ്ചിൻ 11,000 rpm-ൽ പരമാവധി 162 bhp കരുത്തും 9,250 rpm-ൽ 114 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടുതൽ‌ ശാന്തമായ ഹൈവേ ക്രൂയിസിംഗിനായി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ് ഗിയർ‌ബോക്സിനെ ദൈർ‌ഘ്യമേറിയ ഗിയർ‌ അനുപാതങ്ങളോടെ മാറ്റി എന്നത് സ്വാഗതാർഹമാണ്.

Most Read Articles

Malayalam
English summary
2020 BMW Motorrad S 1000 XR Launched In India. Read in Malayalam
Story first published: Thursday, July 16, 2020, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X