പുതിയ G 310 മോഡലുകളുടെ ഡെലിവറി ആരംഭിച്ച് ബിഎംഡബ്ല്യു
പുതിയ പരിഷ്ക്കരണങ്ങളുമായി ഇന്ത്യയിൽ അവതരിപ്പിച്ച G 310 R, G 310 GS മോഡലുകളുടെ ഡെലിവറി ആരംഭിച്ച് ബിഎംഡബ്ല്യു. ബിഎസ്-VI എഞ്ചിൻ, നിരവധി കോസ്മെറ്റിക്, ഫീച്ചർ അപ്‌ഡേറ്റുകൾ, പുതിയ കളർ സ്കീമുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് 2020 പതിപ്പുകൾ വിപണിയിൽ എത്തിയിരിക്കുന്നത്.

ഒക്ടോബർ എട്ടിന് വിപണിയിൽ എത്തിയിരുന്നെങ്കിലും ഇതുവരെ കമ്പനി ഡെലിവറികൾ ആരംഭിച്ചിരുന്നില്ല. എന്നാൽ രാജ്യത്തെ ആദ്യ 2020 G 310 GS ഡെലിവറി മുംബൈയിൽ നടത്തിയതായി കമ്പനി പ്രഖ്യാപിച്ചു.

പുതുക്കിയ ബൈക്കുകളുടെ വില അതിന്റെ ബിഎസ്-IV മോഡലുകളേക്കാൾ കുറവാണെന്നതാണ് ഏറെ ശ്രദ്ധേയമായത്. നിലവിൽ ബിഎസ്-VI ബിഎംഡബ്ല്യു G 310 R, G 310 GS ബൈക്കുകൾ സ്വന്തമാക്കാൻ യഥാക്രമം 2.45 ലക്ഷം രൂപയും 2.85 ലക്ഷം രൂപയും മുടക്കിയാൽ മതിയാകും.
MOST READ: സീറോ എമിഷൻ സിറ്റി കമ്മ്യൂട്ടർ; ഈവ് സെനിയ ഇലക്ട്രിക് സ്കൂട്ടർ ആദ്യ ഇംപ്രഷനുകൾ

ശ്രേണിയിലെ എതിരാളികളായ കെടിഎം ഡ്യൂക്ക് 390, കെടിഎം 390 അഡ്വഞ്ചർ എന്നിവയേക്കാൾ വില കുറഞ്ഞതാണ് ഈ ബവേറിയൻ മോട്ടർസൈക്കിളുകൾ എന്നതും വിപണിയിൽ ഏറെ ശ്രദ്ധനേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഹൊസൂരിലെ ടിവിഎസ് മോട്ടോർ കമ്പനി പ്ലാന്റിൽ ടിവിഎസുമായി സഹകരിച്ചാണ് ബിഎംഡബ്ല്യു ബൈക്കുകളുടെ ഉത്പാദനം നടത്തുന്നത്.

രണ്ട് ബിഎംഡബ്ല്യു ബൈക്കുകളും യഥാക്രമം 4,500 മുതൽ 5,500 രൂപ വരെ ആരംഭിക്കുന്ന ഇഎംഐകളും വാഗ്ദാനം ചെയ്യുന്നുണ്ട്. പരിധിയില്ലാത്ത കിലോമീറ്ററുള്ള മൂന്ന് വർഷത്തെ വാറണ്ടിയുമായാണ് G 310 R, G 310 GS എത്തുന്നത്.
MOST READ: ഹോര്‍നെറ്റ് 2.0 അടിസ്ഥനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

16,250 രൂപ അധിക നിരക്കിൽ അഞ്ച് വർഷ വാറണ്ടിയും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ആദ്യ 500 ഉപഭോക്താക്കൾക്ക് 5,499 രൂപയുടെ പ്രത്യേക ഓഫറിൽ ഈ സേവനം ലഭിക്കും.

പുതിയ G 310 മോഡലുകൾ അവരുടെ മുൻഗാമികളേക്കാൾ കാഴ്ച്ചയിലും മികച്ചതാണ്. അതോടൊപ്പം അധിക സവിശേഷതകളുടെ ഒരു നീണ്ട പട്ടികയും പ്രതിദാനം ചെയ്യുന്നുണ്ട്.
MOST READ: പ്രതിമാസ വിൽപ്പനയിൽ ബജാജ് ചേതക്കിനും മുന്നേറ്റം

ഇതിൽ പൂർണ എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഫ്ലാഷിംഗ് ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ഡിആർഎൽ എന്നിവ ഉൾപ്പെടുന്ന എൽഇഡി സജ്ജീകരണവും ബൈക്കുകളുടെ മിഴിവ് വർധിപ്പിക്കുന്നു. ബിഎംഡബ്ല്യു GS ശ്രേണിയുടെ സീഗ്നേച്ചർ സവിശേഷതകളായ മൾട്ടി-കളർ കൺസെപ്റ്റും G310 ഇരട്ടകളെ മനോഹരമാക്കിയിട്ടുണ്ട്.

ഇതിന് റൈഡ്-ബൈ-വയർ സാങ്കേതികവിദ്യകളും ലഭിക്കുന്നു. കൂടാതെ മോട്ടോജിപി പ്രചോദിത പെയിന്റ് സ്കീമിൽ മെറ്റാലിക് ടൈറ്റാനിയം ഗ്രേ, പോളാർ വൈറ്റ്, റെഡ്, ക്യാനിറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ വിവിധ കളർ ഓപ്ഷനുകളും കമ്പനി സമ്മാനിച്ചിരിക്കുന്നു.

സ്പീഡ്, ടാക്കോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഗിയർ സ്ഥാനം എന്നിവയ്ക്കായി എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന പൂർണ്ണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് പാനൽ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ബിഎസ്-VI നിലവാരത്തിലുള്ള 313 സിസി, വാട്ടർ കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എഞ്ചിനാണ് ബിഎംഡബ്ല്യു ബൈക്കുകളുടെ ഹൃദയം. ഇത് 9,400 rpm-ൽ 34 bhp കരുത്തും 7,500 rpm-ൽ 28 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡാണ് ഗിയർബോക്സ്.


Click it and Unblock the Notifications








