200 ഡ്യൂക്കിനെ അമേരിക്കൻ വിപണിയിലും പരിചയപ്പെടുത്തി കെടിഎം

2020 മോഡൽ 200 ഡ്യൂക്കിനെ അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ച് ഓസ്ട്രിയൻ സ്പോർട്‌സ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കെടിഎം. 3,999 യുഎസ് ഡോളറാണ് ബൈക്കിന്റെ വില. അതായത് ഏകദേശം 2.99 ലക്ഷം രൂപ.

200 ഡ്യൂക്കിനെ അമേരിക്കൻ വിപണിയിലും പരിചയപ്പെടുത്തി കെടിഎം

ഇന്ത്യൻ നിർമിത 200 ഡ്യൂക്കിനെയാണ് അമേരിക്കയിൽ പരിചയപ്പെടുത്തുന്നത് എന്നതും ശ്രദ്ധേയമാണ്. എങ്കിലും ചകാനിലെ ബജാജിന്റെ പ്ലാന്റിൽ നിന്ന് കയറ്റുമതി ചെയ്യുന്ന മോട്ടോർസൈക്കിൾ ഇന്ത്യൻ നിരത്തിൽ എത്തുന്ന മോഡലിനേക്കാൾ അല്പം വ്യത്യസ്തമാണ്.

200 ഡ്യൂക്കിനെ അമേരിക്കൻ വിപണിയിലും പരിചയപ്പെടുത്തി കെടിഎം

സൂപ്പർമോട്ടോ മോഡ് ഉള്ള ഇരട്ട ചാനൽ എബിഎസ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ സവിശേഷത നിലവിൽ ഇന്ത്യയിലെ കെടിഎം 250 ഡ്യൂക്കിലും 390 ഡ്യൂക്കിലും മാത്രമാണ് ലഭ്യമാകുന്നത്. എന്നിരുന്നാലും 200 ഡ്യൂക്കിന്റെ 2021 പരിഷ്ക്കരണത്തിൽ ഈ ഫീച്ചറുകൾ നമുക്ക് പ്രതീക്ഷിക്കാം.

MOST READ: പുതിയ ഔഡി RS Q8 ഓഗസ്റ്റ് 27 -ന് ഇന്ത്യൻ വിപണിയിൽ എത്തും

200 ഡ്യൂക്കിനെ അമേരിക്കൻ വിപണിയിലും പരിചയപ്പെടുത്തി കെടിഎം

സമീപകാലത്ത് ചെറുതും കൂടുതൽ താങ്ങാനാവുന്നതുമായ മോട്ടോർസൈക്കിളുകളുടെ ആവശ്യം അമേരിക്കൻ വിപണിയൽ വർധിച്ചതിനെ തുടർന്നാണ് 200 ഡ്യൂക്കിനെ അവതരിപ്പിക്കാൻ കെടിഎം തയാറായത്.

200 ഡ്യൂക്കിനെ അമേരിക്കൻ വിപണിയിലും പരിചയപ്പെടുത്തി കെടിഎം

എങ്കിലും വലിയ ഡിസ്‌പ്ലേസ്‌മെന്റ്, ബർ‌ലി-ലുക്കിംഗ് മോഡലുകളെ പ്രണയിക്കുന്ന അമേരിക്കൻ ഉപഭോക്താക്കളെ കുഞഞൻ ഡ്യൂക്ക് എങ്ങനെ ആകർഷിക്കും എന്ന് കണ്ടറിയാം.

MOST READ: സോനെറ്റ് കോംപാക്ട്-എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

200 ഡ്യൂക്കിനെ അമേരിക്കൻ വിപണിയിലും പരിചയപ്പെടുത്തി കെടിഎം

കെടിഎമ്മിന് ഇതിനകം 390 ഡ്യൂക്ക് യുഎസിൽ 5,499 യുഎസ് ഡോളറിൽ (4.12 ലക്ഷം രൂപ) വിൽപ്പനയ്ക്കെത്തിയിരുന്നു. ഇപ്പോൾ കൊവിഡ്-19 ന് ശേഷമുള്ള തന്ത്രത്തിന്റെ ഭാഗം കൂടായാണ് കൂടുതൽ താങ്ങാനാവുന്നൊരു കെടിഎം മോഡലിന്റെ രംഗപ്രവേശം.

200 ഡ്യൂക്കിനെ അമേരിക്കൻ വിപണിയിലും പരിചയപ്പെടുത്തി കെടിഎം

ഈ വിലനിലവാരത്തിൽ 2020 കെടിഎം 200 ഡ്യൂക്ക് മുഴുവൻ സവിശേഷതകളുമാണ് വാഗ്‌ദാനം ചെയ്യുന്നത്. 199.5 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് പരമാവധി 25 bhp കരുത്തിൽ 19.3 Nm torque ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

200 ഡ്യൂക്കിനെ അമേരിക്കൻ വിപണിയിലും പരിചയപ്പെടുത്തി കെടിഎം

ഒരു ജോഡി 43 mm WP അപെക്‌സ് അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും WP അപെക്‌സ് ലിങ്കില്ലാത്ത റിയർ മോണോഷോക്കുമാണ് 200 ഡ്യൂക്കിന്റെ സസ്‌പെൻഷൻ ജോലികൾ കൈകാര്യം ചെയ്യുന്നത്.

200 ഡ്യൂക്കിനെ അമേരിക്കൻ വിപണിയിലും പരിചയപ്പെടുത്തി കെടിഎം

ബ്രേക്കിംഗിനായി മുൻവശത്ത് 300 mm ഡിസ്കിൽ നിന്ന് നാല് പിസ്റ്റൺ ബൈബ്രെ കാലിപ്പറും പിൻവശത്ത് 230 mm ഡിസ്കും സിംഗിൾ പിസ്റ്റൺ ബൈബ്രെ കോളിപ്പറും ഉപയോഗിച്ചിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
2020 KTM 200 Duke Launched In The US. Read in Malayalam
Story first published: Thursday, August 20, 2020, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X