പുതിയ ഔഡി RS Q8 ഓഗസ്റ്റ് 27 -ന് ഇന്ത്യൻ വിപണിയിൽ എത്തും
ഔഡി ഇന്ത്യ രാജ്യത്ത് പുതിയ RS Q8 ഓഗസ്റ്റ് 27 -ന് പുറത്തിറക്കും. മോഡലിനായുള്ള ബുക്കിംഗ് ഈ മാസം ആദ്യം 15 ലക്ഷം രൂപ ടോക്കൺ തുകയ്ക്ക് നിർമ്മാതാക്കൾ ആരംഭിച്ചിരുന്നു.

ഉപഭോക്താക്കൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിലോ ഏതെങ്കിലും ഔഡി ഡീലർഷിപ്പിലോ RS Q8 ബുക്ക് ചെയ്യാൻ സാധിക്കും.

2019 ലോസ് ഏഞ്ചൽസ് ഓട്ടോ ഷോയിൽ അനാച്ഛാദനം ചെയ്ത ഔഡി RS Q8, നർബർഗ്രിംഗിലെ ഏറ്റവും വേഗതയേറിയ എസ്‌യുവിയുടെ റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
MOST READ: വിപണിയിൽ എത്തും മുമ്പ് ഇ-മോഷൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

7 മിനിറ്റും 42.2 സെക്കൻഡും കൊണ്ടാണ് വാഹനം ട്രാക്കിന്റെ ഒരു ലാപ്പ് പൂർത്തിയാക്കിയത്. RS7 -ന് ശേഷം ഇന്ത്യയിൽ വിപണിയിലെത്തുന്ന രണ്ടാമത്തെ RS മോഡലായിരിക്കും Q8 -ന്റെ പ്രകടന പതിപ്പ്. ഈ വർഷം രാജ്യത്ത് വിപണിയിലെത്തുന്ന നാലാമത്തെ ഔഡി ഉൽപ്പന്നം കൂടെയാണിത്.

അഗ്രസ്സീവ് ഫാസിയ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ സിംഗിൾ-ഫ്രെയിം ഗ്രില്ല്, 22 ഇഞ്ച് അലോയി വീലുകൾ RS-സ്പെക്ക് സ്‌പോയ്‌ലർ, ഇന്റഗ്രേറ്റഡ് റിയർ ഡിഫ്യൂസർ എന്നിവ ഔഡി RS Q8 സവിശേഷതകളാണ്.
MOST READ: സെഗ്മെന്റിൽ ആദ്യം; എംജി ഗ്ലോസ്റ്റർ എത്തുന്നത് 64 ആംബിയന്റ് ലൈറ്റിംഗ് സവിശേഷതയുമായി

അകത്ത്, വെർച്വൽ കോക്ക്പിറ്റ്, RS സ്പെക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, സ്‌പോർട്ട് സീറ്റുകൾ, ലെതർ, അൽകന്റാര ട്രിം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ മോഡൽ.

600 bhp കരുത്തും 800 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് ഔഡി RS Q8 എസ്‌യുവിയുടെ ഹൃദയം.

ഔഡിയുടെ സിഗ്നേച്ചർ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിന്റെ സഹായത്തോടെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി ഈ എഞ്ചിൻ നാല് വീലുകളിലേക്കും പവർ അയയ്ക്കും.

വെറും 3.8 സെക്കൻഡിനുള്ളിൽ മോഡലിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.


Click it and Unblock the Notifications








