തെരഞ്ഞെടുത്ത ഏഷ്യൻ വിപണികളിലേക്ക് യമഹ ഫോഴ്‌സ് 155 മാക്സി സ്‌കൂട്ടർ
തെരഞ്ഞെടുത്ത ഏഷ്യൻ വിപണികൾക്കായി പരിഷ്ക്കരിച്ച ഫോഴ്‌സ് 155 മാക്സി സ്‌കൂട്ടർ യമഹ അവതരിപ്പിച്ചു. ഏതാനും വിപണികളിൽ യമഹ മജസ്റ്റി 155 എന്ന പേരിലാണ് സ്കൂട്ടർ വിൽക്കുന്നത്. നവീകരിച്ച മോഡലിന് 3.34 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഫോഴ്സ് 155-ന്റെ മെക്കാനിക്കലുകളും സവിശേഷതകളും അതേപടി നിലനിർത്തിയിരിക്കുമ്പോൾ സ്കൂട്ടറിന് ഇപ്പോൾ ഒരു പുതിയ സിൽവർ, ബ്ലാക്ക് ഡ്യുവൽ-ടോൺ കളർ ഓപ്ഷനും യമഹ സമ്മാനിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ ആകർഷണം.

155 സിസി 4-വാൽവ് ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഫോഴ്സ് 155 മാക്സി സ്കൂട്ടറിന് കരുത്തേകുന്നത്. മോഡലിന്റെ ഔദ്യോഗിക പവർ കണക്കുകൾ യമഹ വെളിപ്പെടുത്തിയില്ലെങ്കിലും 14.96 bhp കരുത്തിൽ 14 Nm torque ഉത്പാദിപ്പിക്കാൻ ഫോഴ്‌സ് 155 പ്രാപ്തമാണ്.
MOST READ: ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

നവീകരിച്ചെത്തുന്ന മാക്സി സ്‌കൂട്ടറിന് 35.8 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നാണ് യമഹ അവകാശപ്പെടുന്നത്. ഫോഴ്‌സ് 155-ന്റെ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകൾക്കൊപ്പം 13 ഇഞ്ച് അലോയ് വീലുകളുമാണ് ലഭിക്കുന്നത്. മുന്നിലും പിന്നിലും യഥാക്രമം 267 mm, 245 mm പെറ്റൽ ഡിസ്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

ഇരട്ട ഹാലോജൻ ഹെഡ്‌ലാമ്പും ടാക്കോമീറ്ററുള്ള ഒരു പൂർണ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഓഫറിലെ സവിശേഷതകളിൽ ഉൾപ്പെടുന്നു. പുതിയ സിൽവർ, ബ്ലാക്ക് ഡ്യുവൽ-ടോൺ പെയിന്റ് സ്കീമിന് പുറമെ ഗ്ലോസ്സ് ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, വൈറ്റ് നിറങ്ങൾക്കൊപ്പം സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത് തുടരും.
MOST READ: ബിഎസ്-VI 1200 കസ്റ്റം ക്രൂയിസറിന് വില വർധിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

എന്നാൽ യമഹ ഫോഴ്‌സ് 155 മാക്സി സ്‌കൂട്ടർ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും ആഭ്യന്തര വിപണിയിൽ യമഹ മറ്റൊരു മാക്സി സ്കൂട്ടറിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അത് എൻമാക്സ് 155 മോഡലാണെന്നാണ് മനസിലാക്കുന്നത്.

എൻമാക്സിന് 155 സിസി സിംഗിൾ സിലിണ്ടർ VVA എഞ്ചിനാണ് ലഭിക്കുന്നത്. ഇത് യമഹ R15 V3.0 മോട്ടോർസൈക്കിളിൽ ലഭ്യമായതിന് തുല്യമാണ്. എങ്കിലും വ്യത്യസ്‌ത ട്യൂൺ അവസ്ഥയിലായിരിക്കും ഇത് മാക്സി സ്കൂട്ടറിൽ ഇടംപിടിക്കുക.
MOST READ: ബൈക്ക് സ്റ്റണ്ടിങ്ങിനിടെ അപകടം, മൂന്ന് യുവാക്കൾ മരിച്ചു; വീഡിയോ

കഴിഞ്ഞ വർഷം അവസാനം ഇന്തോനേഷ്യൻ വിപണിയിൽ യമഹ പുതിയ എൻമാക്സ് 155 പുറത്തിറക്കിയിരുന്നു. അവിടെ വിൽക്കുന്ന സ്‌കൂട്ടറിൽ ട്രാക്ഷൻ കൺട്രോൾ, വൈ കണക്റ്റ് - യമഹയുടെ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി സിസ്റ്റം എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യുന്നു.

എന്നാൽ ഇന്ത്യൻ പതിപ്പ് മോഡലിൽ ഇതിലെ പല ഫീച്ചറുകളും നഷ്ടപ്പെടുത്തും.അതേസമയം വൈ കണക്റ്റ് ടെലിമാറ്റിക്സ് നടപ്പാക്കുമോ എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.


Click it and Unblock the Notifications








