ബൈക്ക് സ്റ്റണ്ടിങ്ങിനിടെ അപകടം, മൂന്ന് യുവാക്കൾ മരിച്ചു; വീഡിയോ

ബൈക്കിൽ സ്റ്റണ്ടിങ്ങ് നടത്തുന്നതിനിടെ അപകടത്തിൽ പെട്ട് മൂന്ന്പേർക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ എയര്‍പോര്‍ട്ട് റോഡിലെ ജാക്കൂര്‍ എയറോഡ്രോമിന് സമീപം ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

ബൈക്ക് സ്റ്റണ്ടിങ്ങിനിടെ അപകടം, മൂന്ന് യുവാക്കൾ മരിച്ചു

ബൈക്ക് വീലിങ് ചെയ്യുന്നതിനിടെ എതിരെ വന്ന മറ്റൊരു ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിലെ ഗോവിന്ദപുര പ്രദേശവാസികളാണ് മരിച്ച മൂന്നുപേരും.

മരണപ്പെട്ട മൂന്നു പേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണെന്നും മൂന്നാമൻ 22 വയസ് പ്രായമുള്ളയാളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

MOST READ: പശ്ചിമ ബംഗാളിൽ സംസ്ഥാന ബസ് സർവ്വീസുകൾ പുനരാരംഭിച്ച് റെഡ്ബസ്

ബൈക്ക് സ്റ്റണ്ടിങ്ങിനിടെ അപകടം, മൂന്ന് യുവാക്കൾ മരിച്ചു

യെലഹങ്ക പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തതായും റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ചെറുപ്പക്കാർ ഹെൽമെറ്റോ സുരക്ഷാ ഗിയറുകളോ ധരിച്ചിരുന്നില്ല. തലയടിച്ച് റോഡിലേക്ക് തെറിച്ചുവീണതാണ് മരണ കാരണം.

ബൈക്ക് സ്റ്റണ്ടിങ്ങിനിടെ അപകടം, മൂന്ന് യുവാക്കൾ മരിച്ചു

സംഭവത്തിനു മുമ്പും ബെല്ലാരി റോഡിൽ സമാനമായ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. തുർന്ന് ബെഗലൂരു ട്രാഫിക് പൊലീസ് ഇത്തരം സ്ഥലങ്ങളിൽ കനത്ത പട്രോളിങ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ്-19 ന്റെ സഹാചര്യത്തിൽ ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ മുടങ്ങിയിരുന്നു.

MOST READ: ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണയുമായി ടാറ്റ

ബൈക്ക് സ്റ്റണ്ടിങ്ങിനിടെ അപകടം, മൂന്ന് യുവാക്കൾ മരിച്ചു

നിയമങ്ങൾ‌ പാലിക്കുന്നതിന്റെ ആവശ്യകതയും തെരുവുകളിൽ‌ സുരക്ഷിതമായി സഞ്ചരിക്കുന്നതിന്റെ പ്രാധാന്യത്തെയും ഓർമ്മപ്പെടുത്തലാണ് ഈ അപകടം.

ബൈക്ക് സ്റ്റണ്ടിങ്ങിനിടെ അപകടം, മൂന്ന് യുവാക്കൾ മരിച്ചു

റോഡിൽ സ്റ്റണ്ടുകൾ നടത്തുക, അമി വേഗതയിലുള്ള ഡ്രൈവിംഗ് എന്നിവ പൊതു റോഡുകളിൽ ചെയ്യരുത്. മാത്രമല്ല അവ റേസ് ട്രാക്കുകളിലേക്കും മറ്റ് നിയന്ത്രിത പരിതസ്ഥിത മേഖലളിലേക്കുമായി മാറ്റേണ്ടതും അത്യാവിശ്യമാണ്.

MOST READ: കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് ആംബുലൻസുകൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര

ബൈക്ക് സ്റ്റണ്ടിങ്ങിനിടെ അപകടം, മൂന്ന് യുവാക്കൾ മരിച്ചു

ബൈക്കിലും സ്കൂട്ടറിലുമായി അഭ്യാസ പ്രകടനങ്ങൾ നടത്തി അപകടമുണ്ടാകുന്നത് നേരത്തെയും പതിവായിരുന്നു. മൂന്ന് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ട ഇതേ സ്ഥലത്ത് പലതവണ ഇത്തരം സംഭവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് പിടികൂടിയിട്ടുമുണ്ട്.

Most Read Articles

Malayalam
English summary
Motorcycle Stunts Gone Wrong 3 Men Die In Bangalore. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X