ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് ആംപിയര്‍ ഇലക്ട്രിക്ക്

കോയമ്പത്തൂര്‍ ആസ്ഥാനമായ മുന്‍നിര എഞ്ചിനിയറിങ് കമ്പനിയായ ഗ്രീവ്സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് നിര്‍മാതാക്കളാണ് ആംപിയര്‍ വെഹിക്കിള്‍സ്. രാജ്യത്ത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വില്‍പ്പന നടത്തുന്നതിന് പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ് കമ്പനി.

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് ആംപിയര്‍ ഇലക്ട്രിക്ക്

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി വാഹനം വാങ്ങുന്നതിനുള്ള അവസരമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ബുക്ക് ഓണ്‍ലൈന്‍ നൗ പേ ലേറ്റര്‍ എന്ന പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ മിക്ക നിര്‍മ്മാതാക്കളും ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ചു കഴിഞ്ഞു.

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് ആംപിയര്‍ ഇലക്ട്രിക്ക്

ഇതുപ്രകാരം ഉപഭോക്താവിന് അവര്‍ ആഗ്രഹിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഓണ്‍ലൈന്‍ വഴി തന്നെ ബുക്ക് ചെയ്യാം. ലോക്ക്ഡൗണിന് ശേഷം ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് വാഹനം കൈമാറി കഴിയുമ്പോള്‍ പണം അടയ്ക്കാമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

MOST READ: ഗ്രാവിറ്റാസിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്, അവതരണം ഈ വർഷം തന്നെ

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് ആംപിയര്‍ ഇലക്ട്രിക്ക്

ഇലക്ട്രിക് സ്‌കൂട്ടര്‍ ഓണ്‍ലൈനായി വില്‍പ്പനയ്ക്ക് എത്തിക്കുന്നതിലൂടെ കൂടുതല്‍ വിശാലമായ ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് ആംപിയര്‍ ഇലക്ട്രിക്ക്

ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, ഡൽഹി, പൂനെ എന്നിവിടങ്ങളിലാണ് കമ്പനി നിലവില്‍ ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലുടനീളമുള്ള മറ്റ് നഗരങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്ത് അതിവേഗം വളരുന്ന ഇ-സ്‌കൂട്ടര്‍ ബ്രാന്‍ഡുകളിലൊന്നാണ് ആംപിയര്‍ ഇലക്ട്രിക്ക്.

MOST READ: ഹാച്ച്ബാക്ക്, സെഡാൻ ശ്രേണിയിലെ ബജറ്റ് ഓട്ടോമാറ്റിക്ക് കാറുകൾ

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് ആംപിയര്‍ ഇലക്ട്രിക്ക്

ആംപിയര്‍ സീല്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിനാണ് നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളത്. അതിനൊപ്പം തന്നെ മിഡ് റേഞ്ച്, എന്‍ട്രി ലെവല്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ വെറേയും കമ്പനി നിരയില്‍ കാണാന്‍ സാധിക്കും. അടുത്തിടെയാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ആംപിയര്‍ സീല്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടത്.

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് ആംപിയര്‍ ഇലക്ട്രിക്ക്

വിപണിയില്‍ എത്തിയ ശേഷം 50,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിപണിയില്‍ എത്തി ഇത്രയും നാളുകള്‍ കൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകളിലൊന്നാണ് ആംപിയര്‍ സീല്‍.

MOST READ: കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് ആംപിയര്‍ ഇലക്ട്രിക്ക്

പുതിയ നാഴികക്കല്ല് പിന്നിട്ടതോടെ തങ്ങളുടെ ബ്രാന്‍ഡിനെ വിശ്വസിച്ച് ഉപഭോക്താക്കള്‍ക്ക് നന്ദി പറയുന്നതായും കമ്പനി അറിയിച്ചു. വേഗത കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളിലായിരുന്നു കമ്പനി നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഇത്തവണ ഹൈ സ്പീഡ് സ്‌കൂട്ടറായാണ് ആംപിയര്‍ സീല്‍ വിപണിയിലേക്കെത്തുന്നത്.

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് ആംപിയര്‍ ഇലക്ട്രിക്ക്

1200 വാട്ട്‌സ് ബിഎല്‍ഡിസി ഹബ് മോട്ടോറാണ് വാഹനത്തിലുള്ളത്. 60V/30Ah ലിഥിയം അയണ്‍ ബാറ്ററിയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കരുത്ത്. മണിക്കൂറില്‍ 55 കിലോമീറ്ററാണ് സീലിന്റെ പരമാവധി വേഗത. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് ആംപിയര്‍ ഇലക്ട്രിക്ക്

അഞ്ചര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 14 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് 50 കിലോമീറ്റര്‍ വേഗം കൈവരിക്കും. 78 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ആകെ ഭാരം. രൂപത്തില്‍ റഗുലര്‍ സ്‌കൂട്ടറിന് സമാനമാണ് ആംപിയര്‍ സീല്‍.

Most Read Articles

Malayalam
English summary
Ampere Electric Introduces New “Book Online Now Pay Later’ Programme Amidst COVID-19 Lockdown. Read in Malayalam.
Story first published: Saturday, April 18, 2020, 21:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X