ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

കൊവിഡ്-19 പ്രതിസന്ധിയില്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി പ്രത്യേക സര്‍വ്വീസ് പാക്കേജുമായി ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്‍. വാറണ്ടിയും സൗജന്യ സര്‍വ്വീസും നീട്ടി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

പുതിയ സര്‍വ്വീസ് പാക്കേജില്‍ ലോക്ക്ഡൗണ്‍ സമയത്തെ എമര്‍ജന്‍സി റോഡ് സൈഡ് അസിസ്റ്റന്‍സും സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയോ ഫ്രീ സര്‍വീസോ ചെയ്യാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് വാറണ്ടി നീട്ടി നല്‍കുകയും ചെയ്യും.

ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

സൗജന്യ സര്‍വ്വീസും വാറണ്ടിയും എക്സറ്റന്റഡ് വാറണ്ടിയും അവസാനിക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ലോക്ക്ഡൗണ്‍ കഴിഞ്ഞശേഷവും ഒരു മാസത്തേക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക.

MOST READ: പദ്ധതിയിൽ മാറ്റമില്ലെന്ന് എംജി, ഗ്ലോസ്റ്റർ എസ്‌യുവി നവംബറിൽ എത്തും

ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

ഈ അനിശ്ചിതമായ സമയങ്ങളില്‍ ഞങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. തടസ്സമില്ലാത്ത ആശയവിനിമയവും തടസ്സരഹിതമായ പ്രക്രിയകളും ഉറപ്പാക്കുന്നതിന് നിസ്സാന്‍ മികച്ച കാല്‍വെപ്പാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് നിസ്സാന്‍ മോട്ടോര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

ഇത്തരം പ്രവചനാതീതമായ സമയങ്ങളില്‍ സാമൂഹിക അകല്‍ച്ച നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെങ്കിലും, ഉപയോക്താക്കള്‍ക്ക് തടസ്സങ്ങളൊന്നും നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഈ കാലയളവിലും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചുകഴിഞ്ഞാലും ഞങ്ങളുടെ സേവനങ്ങള്‍ തടസ്സമില്ലാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

MOST READ: വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ, ഇമെയില്‍ എന്നിവ വഴി ലോക്ക്ഡൗണ്‍ സമയത്തും നിസ്സാന്‍ എല്ലാ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

നിലവില്‍ ഇന്ത്യന്‍ വിപണിയിലേക്ക് പുതിയൊരു വാഹനത്തെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഈ വര്‍ഷം തന്നെ സബ് -4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലേക്ക് പുതിയൊരു മോഡലിനെ അവതരിപ്പിക്കുമെന്ന് നിസ്സാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവരാണ് വാഹനത്തിന്റെ മുഖ്യഎതിരാളികള്‍. റെനോ ട്രൈബര്‍ എംപിവിക്ക് അടിസ്ഥാനമൊരുക്കുന്ന CMF-A+ പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റിന്റെയും നിര്‍മ്മാണം.

ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്. 99 bhp കരുത്തും 160 Nm torque ഉം സൃഷ്ടിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം സിവിടി ഓട്ടോമാറ്റിക് യൂണിറ്റും ഓപ്ഷണലായി ലഭിച്ചേക്കും.

MOST READ: പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റവുമായി മാരുതി സ്വിഫ്റ്റ്

ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

ശ്രേണിയില്‍ ആവശ്യക്കാര്‍ ഏറെ എന്ന് മനസ്സിലാക്കിയതോടെയാണ് പുത്തന്‍ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്. നേരത്തെ കിക്ക്‌സിനെ അവതരിപ്പിച്ചെങ്കിലും കാര്യമായ വില്‍പ്പന വാഹനത്തിന് ലഭിക്കുന്നില്ല എന്നത് മനസ്സിലാക്കിയാണ് പുതിയ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Launches ‘Special Service’ Package Amidst Lockdown. Read in Malayalam.
Story first published: Saturday, April 18, 2020, 15:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X