മോഡലുകള്‍ക്ക് ലീസിങ്ങ് പദ്ധതിയുമായി ആംപിയര്‍

മോഡലുകള്‍ക്ക് ലീസിങ്ങ് പദ്ധതിയുമായി ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ആംപിയര്‍. OTO ക്യാപിറ്റലുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

മോഡലുകള്‍ക്ക് ലീസിങ്ങ് പദ്ധതിയുമായി ആംപിയര്‍

2020 ഓഗസ്റ്റ് ഒന്നുമുതല്‍ പദ്ധതി നിലവില്‍ വരും. പ്രാരംഭ പദ്ധതിയായതുകൊണ്ട് തുടക്കത്തില്‍ ബംഗളൂരുവില്‍ മാത്രമാകും ഈ സേവനം ലഭ്യമാകുകയെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താനവയില്‍ പറയുന്നു.

മോഡലുകള്‍ക്ക് ലീസിങ്ങ് പദ്ധതിയുമായി ആംപിയര്‍

പൂനെ, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് ഈ വര്‍ഷം അവസാനത്തോടെ സേവനം വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഡോക്യുമെന്റേഷന്‍ പ്രക്രിയയിലൂടെ 48 മണിക്കൂറിനുള്ളില്‍ ലീസ് റെന്റല്‍ പ്രോഗ്രാം വഴി ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് ഇരുചക്ര വാഹനം ലഭിക്കും.

MOST READ: 2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

മോഡലുകള്‍ക്ക് ലീസിങ്ങ് പദ്ധതിയുമായി ആംപിയര്‍

താല്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് OTO ക്യാപിറ്റല്‍ വെബ്സൈറ്റ് വഴിയോ ഡീലര്‍ഷിപ്പുകള്‍ മുഖേനയോ വാഹനങ്ങള്‍ ബുക്ക് ചെയ്യാം. OTO ക്യാപിറ്റലുമായുള്ള പങ്കാളിത്തം പ്രതിമാസ പേയ്മെന്റുകളുടെ വില ഗണ്യമായി കുറയ്ക്കുമെന്ന് ആംപിയര്‍ അവകാശപ്പെടുന്നു.

മോഡലുകള്‍ക്ക് ലീസിങ്ങ് പദ്ധതിയുമായി ആംപിയര്‍

ഉദാഹരണത്തിന്, മറ്റ് സാമ്പത്തിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് 3,020 രൂപ വില വരുന്ന ഒരു ആംപിയര്‍ സീല്‍ മോഡല്‍ 2,220 രൂപയുടെ ഒഎംഐ (Ownership Monthly Installmetn) -ല്‍ ലഭ്യമാണ്.

MOST READ: ജയിൽ വകുപ്പിന് കീഴിൽ പെട്രോൾ പമ്പുകൾ ആരംഭിച്ച് കേരളം

മോഡലുകള്‍ക്ക് ലീസിങ്ങ് പദ്ധതിയുമായി ആംപിയര്‍

പലിശയില്‍ OTO ക്യാപിറ്റല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതിനാല്‍ അനുകൂല പ്രതികരണം ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നു. പരമ്പരാഗത സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 90 ശതമാനം ലാഭിക്കാന്‍ പ്രാപ്തമാക്കുന്നുവെന്നും ആംപിയര്‍ ഇലക്ട്രിക് അവകാശപ്പെടുന്നു.

മോഡലുകള്‍ക്ക് ലീസിങ്ങ് പദ്ധതിയുമായി ആംപിയര്‍

ഇന്ത്യയിലെ ആദ്യമായി ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഘടകങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന കമ്പനികളില്‍ ഒന്നാണ് ആംപിയര്‍. നിലവില്‍ സീല്‍, റിയോ എലൈറ്റ്, V-48 LA, മാഗ്നസ് 60, റിയോ LA, റിയോ Li തുടങ്ങിയ മോഡലുകളാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

MOST READ: ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

മോഡലുകള്‍ക്ക് ലീസിങ്ങ് പദ്ധതിയുമായി ആംപിയര്‍

ആംപിയറില്‍ നിന്നുള്ള ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ അവാന്‍ മോട്ടോഴ്‌സ്, ഓകിനാവ ശ്രേണി എന്നിവയോടാണ് വിപണിയില്‍ മത്സരിക്കുന്നത്. ഗ്രീവ്സ് കോട്ടണ്‍ ലിമിറ്റഡിന്റെ ഭാഗമായ ആംപിയര്‍ ഇലക്ട്രിക്, രാജ്യത്താകമാനം 50,000+ ഉപഭോക്താക്കളുണ്ട്.

Most Read Articles

Malayalam
English summary
Ampere Vehicles Introduce Leasing Plan In India. Read in Malayalam.
Story first published: Friday, July 31, 2020, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X