2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

സെഡാന്‍ ശ്രേണിയിലേക്ക് അഞ്ചാം തലമുറ ഹോണ്ട സിറ്റി അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. സിറ്റി നെയിംപ്ലേറ്റ് ആദ്യമായി അവതരിപ്പിച്ചത് 1998 -ലാണ്.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

അതിനുശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതും, ഏറ്റവും ജനപ്രീയ സെഡാനുമായി മാറി. കൂടുതല്‍ ശക്തമായ എഞ്ചിന്‍, വലിയ വലുപ്പം, പുതിയ പ്രീമിയം ഡിസൈനും ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറും ഉള്ള പുതിയ 2020 ഹോണ്ട സിറ്റി വിപണിയില്‍ ചനലങ്ങള്‍ സൃഷ്ടിക്കുമോ എന്നത് കാത്തിരുന്ന് കാണണം.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

ശ്രേണിയില്‍ ഹ്യുണ്ടായി വേര്‍ണ, മാരുതി സുസുക്കി സിയാസ് എന്നിവരാണ് എതിരാളികള്‍. ഇതോടെ ഈ ശ്രേണിയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഈ ലേഖനത്തില്‍, 2020 ഹോണ്ട സിറ്റിയും, ഹ്യുണ്ടായി വേര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങള്‍ പരിശോധിക്കാം.

MOST READ: ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

അളവുകള്‍

വലിപ്പത്തിന്റെ കാര്യത്തില്‍ പഴയ സിറ്റിയെക്കാള്‍ കേമനാണ് പുതിയ പതിപ്പെന്ന് ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. എന്നിരുന്നാലും, വീല്‍ബേസ് അതേപടി തുടരുന്നു. 4,549 mm നീളവും 1,748 mm വീതിയും 1,489 mm ഉയരവും 2,600 mm വീല്‍ബേസ് ഉണ്ട് പുതിയ സിറ്റിക്ക്.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

പുതിയ വേര്‍ണ സെഡാന്‍ പഴയ പതിപ്പിനെക്കാള്‍ 109 mm നീളവും 19 mm വീതിയും 14 mm ഉയരവുമുണ്ട്. വേര്‍ണയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 26 ലിറ്റര്‍ വലിയ ബൂട്ട് പുതിയ സിറ്റി വാഗ്ദാനം ചെയ്യുന്നു.

MOST READ: പുത്തൻ S-ക്ലാസിൽ ഇ-ആക്‌ടീവ് ബോഡി കൺട്രോൾ സംവിധാനവും

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

എഞ്ചിന്‍

പുതിയ വേര്‍ണയും സിറ്റി സെഡാനും മാത്രമാണ് മിഡ്-സൈസ് സെഡാന്‍ വിഭാഗത്തില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നത്.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

99 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബിഎസ് VI 1.5 ലിറ്റര്‍ i-DEC ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, വേര്‍ണ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 113 bhp കരുത്തും 250 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.

MOST READ: ജയിൽ വകുപ്പിന് കീഴിൽ പെട്രോൾ പമ്പുകൾ ആരംഭിച്ച് കേരളം

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

വ്യക്തമായി പറഞ്ഞാല്‍, വേര്‍ണയുടെ ഡീസല്‍ എഞ്ചിനാണ് സിറ്റിയെക്കാള്‍ കരുത്ത് ഉള്ളത്. കൂടുതല്‍ കരുത്തും ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. ട്രാന്‍സ്മിഷന്‍ ഡ്യൂട്ടികള്‍ക്കായി, വേര്‍ണ ഡീസലിന് 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ലഭിക്കും.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

എന്നാല്‍ സിറ്റിക്ക് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ലഭിക്കൂകയുള്ളു. 2020 ഹോണ്ട സിറ്റി പെട്രോള്‍ പതിപ്പിന് പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ DOHC എഞ്ചിനാണ് കരുത്ത്.

MOST READ: ഇന്ത്യയ്ക്ക് പ്രിയം എസ്‌യുവികളോട്; കിയ സെല്‍റ്റോസ് ഒന്നാമനെന്ന് പഠനം

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

ഈ എഞ്ചിന്‍ 120 bhp കരുത്തും 145 Nm torque ഉം ഉത്പാദിപ്പിക്കുന്നു. വേര്‍ണയില്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 1.5 ലിറ്റര്‍ എഞ്ചിന്‍ 113 bhp കരുത്ത് ഉത്പാദിപ്പിക്കും, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും സൃഷ്ടിക്കും.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

സിറ്റി പെട്രോള്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍, 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. വേര്‍ണയില്‍ സ്റ്റാന്‍ഡേര്‍ഡായി 6 സ്പീഡ് മാനുവലും 1.5 ലിറ്റര്‍ പെട്രോളിനൊപ്പം 6 സ്പീഡ് മാനുവലും ടര്‍ബോ പെട്രോള്‍ യൂണിറ്റിന് 7 സ്പീഡ് ഡിസിടിയും ലഭിക്കുന്നു.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

മൈലേജ്

ഇന്ധനക്ഷമത കണക്കിലെടുക്കുമ്പോള്‍, പുതിയ സിറ്റിയുടെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 17.8 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, വെര്‍ണയുടെ പെട്രോള്‍ പതിപ്പ് 17.7 കിലോമീറ്റര്‍ മൈലേജും വാഗ്ദാനം ചെയ്യുന്നു.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

സിറ്റിയുടെ ഡീസല്‍ പതിപ്പ് 24.1 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. മറുവശത്ത് വേര്‍ണ ഡീസല്‍ മാനുവല്‍ 25 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഡീസല്‍ ഓട്ടോമാറ്റിക് 21.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയും നല്‍കുന്നു.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

ഹോണ്ട സിറ്റിയുടെ പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പ് 18.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ARAI സര്‍ട്ടിഫൈഡ് ചെയ്യുന്നത്. മറുവശത്ത്, വേര്‍ണയുടെ 1.5 ലിറ്റര്‍ ഡീസല്‍ ഓട്ടോമാറ്റിക് 18.45 ഇന്ധനക്ഷമതയും 1.0 ലിറ്റര്‍ ഡിസിടി 19.2 മൈലേജും നല്‍കുന്നു.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

ഫീച്ചറുകള്‍

ഫീച്ചര്‍ സമ്പന്നമാണ് ഇരുമോഡലുകളും. ഹ്യൂണ്ടായി വേര്‍ണ എല്ലായ്‌പ്പോഴും അതിന്റെ വിഭാഗത്തിലെ ഏറ്റവും സവിശേഷതകളുള്ള സെഡാനുകളില്‍ ഒന്നാണ്. ഇത്തവണ പുതിയ സിറ്റിക്കൊപ്പം ഹോണ്ട നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

രണ്ട് കാറുകളിലും എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, സിറ്റിയുടെ ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി യൂണിറ്റുകളാണ്.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

16 ഇഞ്ച് മെഷീന്‍ അലോയ് വീലുകളിലാണ് പുതിയ സിറ്റിയില്‍ നല്‍കിയിരിക്കുന്നത്. രണ്ട് മോഡലുകള്‍ക്കും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കും.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് ഉള്ള കീലെസ് എന്‍ട്രി, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവ പൊതുവായ സവിശേഷതകളില്‍ ചിലതാണ്.

2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

സിറ്റിയില്‍ ഹോണ്ട നിരവധി പുതിയ സൗകര്യങ്ങളും സവിശേഷതകളും അവതരിപ്പിച്ചു. ജി-മീറ്റര്‍, ഓള്‍ -4 പവര്‍ വിന്‍ഡോകള്‍, ഇലക്ട്രിക് സണ്‍റൂഫ്, അലക്‌സാ റിമോട്ട് കണ്‍ട്രോള്‍, ലെയ്ന്‍ വാച്ച് ക്യാമറ എന്നിവ ലഭിക്കും. പുതിയ വേര്‍ണയ്ക്ക് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും വയര്‍ലെസ് ചാര്‍ജറും ലഭിക്കും.

Most Read Articles

Malayalam
English summary
2020 Honda City Vs Hyundai Verna Comparison. Read in Malayalam.
Story first published: Friday, July 31, 2020, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X