അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

പിയാജിയോ ഇന്ത്യന്‍ വിപണിയില്‍ അപ്രീലിയ സ്റ്റോം 125 ബിഎസ് VI സ്‌കൂട്ടര്‍ അവതരിപ്പിച്ചു. പുതിയ പതിപ്പിന് മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കുകളും പുതിയ സവിശേഷതകളും ഫീച്ചറുകളും മറ്റ് സൂക്ഷ്മമായ മാറ്റങ്ങളുമുണ്ട്.

അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

91,321 രൂപയാണ് നവീകരിച്ച് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. 125 സിസി പ്രീമിയം സ്‌കൂട്ടര്‍ ശ്രേണിയിലെ ജനപ്രീയ മോഡല്‍ കൂടിയാണ് അപ്രീലിയ സ്റ്റോം 125. യൂവാക്കളെ ലക്ഷ്യമിട്ടാണ് ബ്രാന്‍ഡ് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

പുതിയ ഫീച്ചറുകളും സവിശേഷതകളും സ്‌കൂട്ടറിനെ വിപണിയില്‍ കൂടുതല്‍ ആകര്‍ഷമാക്കും എന്ന പ്രതീക്ഷയാണ് നിര്‍മ്മാതാക്കള്‍ക്ക് ഉള്ളത്. പുതിയ പതിപ്പിലെ പ്രധാന സവിശേഷതകളിലൊന്നാണ് മെച്ചപ്പെട്ട ബ്രേക്കിംഗ് സിസ്റ്റം.

MOST READ: കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് അരങ്ങേറ്റം കുറിക്കും, കാണാം പുത്തൻ ടീസർ വീഡിയോ

അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

മുന്‍വശത്ത് 200 mm വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്ക് ലഭിക്കുന്നു. സ്റ്റാന്‍ഡേര്‍ഡായി കോമ്പി ബ്രേക്കിംഗ് സിസ്റ്റത്തെയും പിന്തുണയ്ക്കുന്നു. സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, അപ്ഡേറ്റുചെയ്ത ബോഡി ഗ്രാഫിക്‌സ്, പുതിയ കളര്‍ ഓപ്ഷനുകള്‍, 12 ഇഞ്ച് വലിയ അലോയ് വീലുകള്‍, മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക് എന്നിവയും മറ്റ് സവിശേഷതകളാണ്.

അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

124.45 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് പുതിയ ബിഎസ് VI സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ തന്നെയാണ് വെസ്പ 125 ശ്രേണിയെയും ശക്തിപ്പെടുത്തുന്നത്. 9.7 bhp കരുത്തും 9.60 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നു.

MOST READ: ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

ഒരേ സമയം ഇന്ത്യന്‍ വിപണിയില്‍ പിയാജിയോ അവതരിപ്പിച്ച നിരവധി ഉത്പ്പന്നങ്ങളിലൊന്നാണ് അപ്രീലിയ സ്റ്റോം 125. ഇറ്റാലിയന്‍ ബ്രാന്‍ഡ് വെസ്പ SXL, VXL സ്‌കൂട്ടറുകളും ഇതിനൊപ്പം വിപണിയില്‍ അവതരിപ്പിച്ചു. 125 സിസി, 150 സിസി വകഭേദങ്ങളില്‍ വെസ്പ SXL, VXL ശ്രേണി വാഗ്ദാനം ചെയ്യുന്നു.

അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

SXL 125, SXL 150, VXL 125, VXL 150 എന്നിങ്ങനെ നാല് മോഡലുകള്‍ ആണ് വെസ്പയില്‍ നിന്നും വിപണിയില്‍ എത്തുന്നത്. ഇതില്‍ SXL 125 മോഡലിന് 1.10 ലക്ഷം രൂപയും VXL 150 മോഡലിന് 1.26 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.

MOST READ: WR155-നെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് യമഹ

അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

SXL 150 മോഡലിന് 1.22 ലക്ഷം രൂപയും VXL 125 മോഡലിന് 1.13 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ബിഎസ് VI മോഡലുകള്‍ക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.

അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനായി തങ്ങളുടെ സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 2,000 രൂപയുടെ ആനുകൂല്യങ്ങളും പിയാജിയോ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, July 21, 2020, 10:53 [IST]
English summary
Aprilia Storm 125 BS6 Scooter Launched In India. Read in Malayalam.
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X