ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

പഴയ വാഹനങ്ങൾ പുനരുധരിക്കുന്നത് നമ്മുടെ രാജ്യത്ത് ഇപ്പോൾ വളരെയധികം വർധിച്ചിരിക്കുന്നു. പുനരുധരിച്ച വിന്റേജ് കാറുകളുടെയും ബൈക്കുകളുടെയും നിരവധി ഉദാഹരണങ്ങൾ നാം മുമ്പ് കണ്ടിട്ടുണ്ട്.

ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

അത്തരം നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും ഞങ്ങൾ പരിചയപ്പെടുത്തിയിട്ടുമുണ്ട്. വളരെയധികം പരിഷ്കരണങ്ങൾ ലഭിക്കുന്ന ഒരു സെഗ്മെന്റാണ് ജീപ്പ്.

ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

വിന്റേജ് ജീപ്പുകൾക്ക് വിപണിയിൽ ഒരു സോഫ്റ്റ് കോർണർ ഉണ്ട്, കൂടാതെ എവിടെയും സുഖകരമായി കടന്നു പോകാവുന്ന ഓഫ് റോഡ് സവിശേഷതകളും ഇവയെ പ്രിയപ്പെട്ടതാക്കുന്നു. ഇവിടെ മനോഹരമായി പുനരുധരിച്ച 1946 ഫോർഡ് GPW മോഡലാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

MOST READ: ഡീസല്‍ വാഹനങ്ങളുടെ അസാന്നിധ്യം മറികടക്കണം; ശ്രദ്ധ ചെറു സിഎന്‍ജി കാറുകളിലെന്ന് മാരുതി

ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

യൂവ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിൽ വാഹനത്തിന്റെ വിശദാംശങ്ങൾ വിവരിക്കുന്നു. പുനരുധരിച്ച വിന്റേജ് ഫോർഡ് GPW കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.

ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

ജീപ്പ് വളരെ മികച്ച അവസ്ഥയിൽ കാണപ്പെടുന്നു. GPW യഥാർഥമായി ഒരു ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനമായിരുന്നു, അതേ സജീകരണം ഈ വാഹനത്തിൽ നിലനിർത്തുന്നു.

MOST READ: ഫിഗൊയ്ക്ക് കരുത്തായി ഓട്ടോമാറ്റിക് പതിപ്പും; അവതരണം ഉടനെന്ന് ഫോര്‍ഡ്

ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

ലംബായ സ്ലാറ്റുകളുള്ള ഫ്രണ്ട് ഗ്രില്ലിന് ഇരുവശത്തും വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു. റേഡിയേറ്റർ ഫ്ലുയിഡ് ക്യാൻ എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനായി ഫ്രണ്ട് ഗ്രില്ലിൽ സ്ഥാപിച്ചിരിക്കുന്നത് കാണാം.

ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

വാഹനത്തിന് മുഴുവനായി സ്റ്റീൽ വീലുകൾ ഉൾപ്പെടെ ബ്രൗൺ പെയിന്റ് ലഭിക്കുന്നു. ടയറുകളെല്ലാം പുതിയതും യഥാർഥത്തിൽ വാഹനവുമായി വന്നതിന് സമാനവുമാണ്.

MOST READ: മത്സരം കൊഴുപ്പിക്കാന്‍ നിസാന്‍ മാഗ്നൈറ്റ്; വ്യത്യസ്തമാക്കുന്ന ഏതാനും ഫീച്ചറുകള്‍

ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

പുനരുധാരണ പ്രക്രിയയിൽ, വർക്ക്ഷോപ്പ് അവർക്ക് കഴിയുന്നത്ര യഥാർത്ഥ ഭാഗങ്ങൾ നിലനിർത്താൻ ശ്രമിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഈ വാഹനത്തിൽ സോഫ്റ്റ് ടോപ്പ് നിലനിർത്തുന്ന ഫ്രെയിം എല്ലാം ഒറിജിനൽ ആണ്.

ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

അവയിൽ ഇപ്പോഴും ഫോർഡിന്റെ ലോഗോ വ്യക്തമായി കാണാൻ കഴിയും. കാറിന്റെ പിൻഭാഗത്ത് ജെറി കാൻ, സാധാരണ ടെയിൽ ലൈറ്റുകൾ, പിൻവാതിൽ ഘടിപ്പിച്ച സ്പെയർ വീൽ എന്നിവ ലഭിക്കുന്നു.

MOST READ: ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍

ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

അകത്ത്, സീറ്റുകൾ എല്ലാം പുനരുധരിച്ചതാണ്, കറുത്ത അപ്ഹോൾസ്റ്ററിയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. മുൻ വശത്ത് ക്യാപ്റ്റൻ സീറ്റ് മാതൃകയിലാണ്, പിന്നിൽ ബെഞ്ച് സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.

ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

വശങ്ങളിൽ അഭിമുഖമായി ഇവ ക്രമീകരിച്ചിരിക്കുന്നു. GPW യഥാർത്ഥത്തിൽ 4×4 വാഹനമായിരുന്നു, പക്ഷേ പുനരുധരിച്ച ഈ മോഡൽ അത്തരത്തിൽ ഒന്നായി കാണപ്പെടുന്നില്ല. ഈ ജീപ്പിലെ യഥാർത്ഥ എഞ്ചിന് പകരം മഹീന്ദ്ര ബൊലേറോയിൽ നിന്നുള്ള ഡീസൽ എഞ്ചിൻ സ്ഥാപിച്ചിരിക്കുന്നു.

ഈ ജീപ്പിന്റെ ഉടമയോടും വ്ലോഗർ സംസാരിക്കുന്നു. ഈ വാഹനം പൂർത്തിയാക്കാൻ ഏകദേശം എട്ട് മാസമെടുത്തു എന്നും ഈ പരിഷ്കരണത്തിന് ഏകദേശം 3-3.5 ലക്ഷം രൂപ ചെലവ് വന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Beautifully Restored Ford GPW With Bolero Engine. Read in Malayalam.
Story first published: Monday, July 20, 2020, 20:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X