Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മത്സരം കൊഴുപ്പിക്കാന്‍ നിസാന്‍ മാഗ്നൈറ്റ്; വ്യത്യസ്തമാക്കുന്ന ഏതാനും ഫീച്ചറുകള്‍
കോംപാക്ട് എസ്യുവിയായ മാഗ്നൈറ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ അടുത്തിടെയാണ് നിസാന്‍ അവതരിപ്പിക്കുന്നത്. കണ്‍സെപ്റ്റ് പതിപ്പിനോട് സാമ്യം പുലര്‍ത്തുന്ന അതേ രീതിയില്‍ തന്നെയാണ് പ്രൊഡക്ഷന്‍ പതിപ്പിനെയും അവതരിപ്പിച്ചിരിക്കുന്നത്.

വിപണിയില്‍ ഏറെ മത്സരം നടക്കുന്നൊരു ശ്രേണിയാണ് കോംപാക്ട് എസ്യുവി. നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ ഈ ശ്രേണിയില്‍ തങ്ങളുടെ മോഡലുകളെ അവതരിപ്പിച്ചിട്ടുണ്ട്. മത്സരം കടുപ്പമേറിയതായതുകൊണ്ട് തന്നെ വാഹനത്തില്‍ നിരവധി ഫീച്ചറുകളും സവിശേഷതകളും പ്രതീക്ഷിക്കാം. നിസാന്റെ ഈ പുതിയ വാഹനത്തെ വ്യത്യസ്തമാക്കുന്ന ഏതാനും ഫീച്ചറുകളെ പരിചയപ്പെടാം.

ആകര്‍ഷമായ ഡിസൈന്‍
കാഴ്ചയില്‍ അതിസുന്ദരനായ ഒരു വാഹനം എന്നുവേണമെങ്കില്‍ പറയാം. നിസാന്‍ കിക്സുമായി സാമ്യമുള്ള ഡിസൈനാണ് മാഗ്നൈറ്റിലുമുള്ളത്. സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്പ്, L-ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ക്രോമിയം സ്റ്റഡുകള്‍ പതിച്ച ഗ്രില്ല്, എന്നിവയാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്.
MOST READ: ക്ലാസിക് ലെജന്‍ഡ്സ് യെസ്ഡി തിരിച്ചെത്തുന്നു; ഇലക്ട്രിക് പരിവേഷത്തില്‍

ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ച്, ഡോറിലൂടെ നീളുന്ന ക്ലാഡിങ്ങ്, മസ്കുലര്‍ ഭാവമുള്ള അലോയി വീല്‍ എന്നിവ മോഡലിന്റെ വശങ്ങള്‍ക്ക് അഴകേകുന്നു.ബോഡിയിലും ഹാച്ച്ഡോറിലുമായുള്ള എല്‍ഇഡി ടെയില്‍ലാമ്പും ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങില്‍ പ്ലാസിറ്റിക് ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള റിയര്‍ ബംമ്പറും പിന്‍ഭാഗത്തെ മനോഹരമാക്കും.

ഡീസല്‍ പതിപ്പ് ഇല്ല
ബിഎസ് VI കാലഘട്ടത്തില്‍ ഡീസലുകളോട് വിടപറഞ്ഞ കമ്പനികളിലൊന്നാണ് നിസാന്‍ ഇന്ത്യ. ഇതിന്റെ പ്രതിഫലനമാണ് മാഗ്നൈറ്റിനൊപ്പം പെട്രോള്‍ എഞ്ചിനുകള്‍ മാത്രമേ ഉള്ളൂ.
MOST READ: ഇന്ത്യയിൽ 50 ലക്ഷം ഇരുചക്ര വാഹനങ്ങൾ നിർമിച്ച് സുസുക്കി

1.0 ലിറ്റര്‍ ആസ്പിറേറ്റഡ് അല്ലെങ്കില്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനില്‍ വാഹനം വിപണിയില്‍ എത്തിയേക്കും. ആദ്യത്തേത് 72 bhp കരുത്ത് നല്‍കും. റെനോ ട്രൈബറില്‍ നിന്ന് എടുത്ത എഞ്ചിനാകും ഇത്. രണ്ടാമത്തേത് 100 bhp കരുത്ത് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്
നിലവില്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ക്കും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ഡീസല്‍ എഞ്ചിന്റെ അഭാവം കുറയ്ക്കുന്നതിനായി ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനും കമ്പനി അവതരിപ്പിച്ചേക്കും. ഇത് ഒരു സിവിടി യൂണിറ്റായിരിക്കുമെന്നും കൂടുതല്‍ കരുത്തുറ്റ ടര്‍ബോ-പെട്രോള്‍ എഞ്ചിന് നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.
MOST READ: തുടർച്ചയായ ആറാം വർഷവും ഏറ്റവും സുരക്ഷിതമായ കാർ എന്ന പദവി കൈപ്പിടിയിലാക്കി XUV300

ഫീച്ചര്‍ സമ്പന്നം
കോംപാക്ട് എസ്യുവി ശ്രേണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കുന്നതിനായി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഇന്റീരിയറില്‍ നല്‍കുമെന്നാണ് വിവരം. ഇതിനുപുറമേ, 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കണ്ട്രോള്, കണക്ടഡ് കാര്‍ ഫീച്ചറുകള്‍ എന്നിവയും അകത്തളത്തെ സവിശേഷതയാകും.

നിസാന്‍ ഇവ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സണ്‍റൂഫ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, നാല് എയര്‍ബാഗുകള്‍ എന്നിവയും മാഗ്നൈറ്റിന്റെ ഭാഗമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
MOST READ: സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

വില
ഈ ശ്രേണിയിലെ മറ്റൊരു പ്രധാന ആയുധമാണ് വില. ഫീച്ചര്‍ സമ്പന്നമായിരിക്കുമെങ്കിലും വില കുറവ് വാഹനത്തില്‍ പ്രതീക്ഷിക്കാമെന്ന് ബ്രാന്‍ഡ് നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു.

നിസാന്‍ ഇന്ത്യന്‍ വിപണിയെ ഗൗരമായി തന്നെയാണ് കാണുന്നത്. അതുകൊണ്ട് വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 5.50 ലക്ഷം രൂപ മുതല്‍ 9 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. എതിരാളികളില്‍ മിക്ക മോഡലും 7 ലക്ഷം രൂപയില്‍ ആരംഭിച്ച് 13 ലക്ഷം രൂപ വരെയാണ് ഉയര്‍ന്ന പതിപ്പുകളിലെ എക്സ്ഷോറും വില.