ഇന്ത്യയിൽ 50 ലക്ഷം ഇരുചക്ര വാഹനങ്ങൾ നിർമിച്ച് സുസുക്കി
ഗുരുഗ്രാമിലെ ഖെർകി ധൗളയിലെ നിർമാണ കേന്ദ്രത്തിൽ നിന്ന് 50 ലക്ഷം ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കി സുസുക്കി മോട്ടോർസൈക്കിൾസ്. ബിഎസ്-VI ജിക്സർ SF 250 നിർമിച്ചുകൊണ്ടാണ് ജാപ്പനീസ് ബ്രാൻഡ് ഈ നേട്ടത്തിലെത്തിയത്.

ഈ വർഷം സുസുക്കി മോട്ടോർ കോർപ്പറേഷൻ നൂറാം വാർഷികം ആഘോഷിക്കുകയാണ്. ആ സാഹചര്യത്തിൽ തങ്ങളുടെ പ്രധാന വിപണികളിൽ ഒന്നായ ഇന്ത്യയിൽ 50 ലക്ഷം ഇരുചക്രവാഹന ഉൽപന്നങ്ങൾ പുറത്തിറക്കാൻ സാധിച്ചത് കമ്പനിയുടെ വിജയഗാഥയിലേക്ക് കൂട്ടിച്ചേർക്കാൻ സാധിക്കുന്ന മറ്റൊരു പൊൻതൂവൽ കൂടിയാണെന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കൊയിചിരോ ഹിറാവു പറഞ്ഞു.

തങ്ങളുടെ ഉപഭോക്താക്കൾ സുസുക്കി ഉൽപ്പന്നങ്ങളിൽ കാണിക്കുന്ന അപാരമായ സ്നേഹത്തിനും വിശ്വാസത്തിന്റെയും സാക്ഷ്യം കൂടിയാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
MOST READ: A2 സ്കൂട്ടറിനൊപ്പം ബിഗൗസ് B8 ഇലക്‌ട്രിക്കും വിപണിയിൽ, വില 62,999 രൂപ

സുസുക്കി മോട്ടോർസൈക്കിൾ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലെ വിൽപ്പനയിൽ മികച്ച വളർച്ചയാണ് നേടിയെടുത്തത്. വാസ്തവത്തിൽ 2020 സാമ്പത്തിക വർഷം നഷ്ടം നേരിടാത്ത ഒരേയൊരു കമ്പനിയായിരുന്നു ഇത്.

ജാപ്പനീസ് ബ്രാൻഡിന്റെ വാർഷിക വിൽപ്പന 2.46 ശതമാനം വർധിച്ച് മൊത്തം 6,85,223 യൂണിറ്റായി. 125 സിസി സ്കൂട്ടർ വിൽപ്പന കണക്കിൽ മുന്നിൽ നിൽക്കുന്ന സുസുക്കി ആക്സസ് 125 ആണ് ബ്രാൻഡിനായി ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത്.
MOST READ: ഹിമാലയം കീഴടക്കി പുത്തൻ മഹീന്ദ്ര ഥാർ, ലക്ഷ്യം പരീക്ഷണയോട്ടം

നിലവിൽ, 530 ലധികം ഡീലർഷിപ്പുകൾ കമ്പനിക്ക് ഇന്ത്യയിൽ തന്നെയുണ്ട്. അടുത്തിടെ സുസുക്കി അറ്റ് യുവർ ഡോർസ്റ്റെപ്പ് പ്രോഗ്രാമും അവതരിപ്പിച്ചിരുന്നു. ഡീലർഷിപ്പ് സന്ദർശിക്കാനുള്ള ആവശ്യകത കുറയ്ക്കുന്നതിലൂടെ പുതിയ സംരംഭം ഡോർസ്റ്റെപ്പ് വിൽപ്പനയും സേവനവും പ്രാപ്തമാക്കുന്നു.

ടോൾ ഫ്രീ നമ്പറിലൂടെ ഉപഭോക്താക്കൾക്ക് സുസുക്കി മോഡലുകൾ ബുക്ക് ചെയ്യാം. വാഹനത്തിന്റെ സർവീസിനോ മറ്റോ ഷോറൂമിലേക്ക് ഒരു സന്ദർശനം ക്രമീകരിക്കേണ്ടിവന്നാൽ ഈ സേവനം അടുത്തുള്ള ഡീലർഷിപ്പുമായി ഉപഭോക്താക്കളെ ബന്ധിപ്പിക്കും.
MOST READ: കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ മുഴുവൻ ഉൽപ്പന്ന ശ്രേണികളും ഈ പുതിയ സേവനത്തിന് കീഴിൽ ലഭ്യമാണ്. കൊവിഡ് പ്രതിസന്ധി വിതച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കമ്പനി അടുത്തിടെ തങ്ങളുടെ പ്രധാന മോഡലുകൾക്കെല്ലാം വില വർധിപ്പിച്ചിരുന്നു.

ഇൻട്രൂഡർ, സുസുക്കി ജിക്സർ 150, 250 ഇരട്ടകൾ തുടങ്ങിയ മോഡലുകൾക്കാണ് കമ്പനി വില ഉയർത്തിയത്. 150 സിസി മോഡലായ ഇൻട്രൂഡറിന് 2,141 രൂപയുടെ വർധനവ് ഉണ്ടായപ്പോൾ ജിക്സർ 250 ഇരട്ടകൾക്ക് 2200 രൂപയോളവും 150 സിസി ജിക്സർ മോട്ടോർസൈക്കിളുകൾക്ക് ഏകദേശം 2000 രൂപയോളവുമാണ് പരിഷ്ക്കരണം ലഭിച്ചത്.


Click it and Unblock the Notifications








