ഹിമാലയം കീഴടക്കി പുത്തൻ മഹീന്ദ്ര ഥാർ, ലക്ഷ്യം പരീക്ഷണയോട്ടം

വരാനിരിക്കുന്ന രണ്ടാം തലമുറ ഥാർ എസ്‌യുവിയുടെ അവസാനഘട്ട പരീക്ഷണയോട്ടത്തിലാണ് മഹീന്ദ്ര. ഇത്തവണ ഹിമാചൽ പ്രദേശിന്റെ താഴ്വരകളിൽ ഹിമാലയം കീഴടക്കാനാണ് വാഹനം നിരത്തിലെത്തിയത്.

കഴിഞ്ഞ ദിവസം പുത്തൻ ഥാറിന്റെ ട്രയൽ പ്രൊഡക്ഷൻ മഹീന്ദ്ര ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്തായാലും ഉത്സവ സീസണിൽ അതായത് നവംബറിൽ എസ്‌യുവി വിൽപ്പനക്ക് എത്തുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഹിമാലയം കീഴടക്കി പുത്തൻ മഹീന്ദ്ര ഥാർ, ലക്ഷ്യം പരീക്ഷണയോട്ടം

അതിന്റെ ഭാഗമായാണ് ഇന്ത്യയിലെ വിവിധ റോഡ് സാഹചര്യങ്ങളിൽ വാഹനത്തെ ഇപ്പോൾ പരീക്ഷണയോട്ടത്തിന് ബ്രാൻഡ് വിധേയമാക്കുന്നത്. ഏറെക്കാലമായി പ്രതീക്ഷിച്ചിരിക്കുന്ന വാഹനങ്ങളിലൊന്നാണ് പുതിയ ഥാർ.

MOST READ: വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

ഹിമാലയം കീഴടക്കി പുത്തൻ മഹീന്ദ്ര ഥാർ, ലക്ഷ്യം പരീക്ഷണയോട്ടം

ഒരു ഓഫ്റോഡ് എസ്‌യുവി എന്ന നിലയിൽ പേരെടുത്ത മഹീന്ദ്ര ഥാർ ഇത്തവണ എത്തുമ്പോൾ കൂടുതൽ റോഡ് കേന്ദ്രീകൃതവുമാണ്. പുതിയ പരീക്ഷണയോട്ട വീഡിയോയിൽ മറ്റ് ചില വ്യത്യാസങ്ങളും വ്യക്തമാകുന്നുണ്ട്.

ഹിമാലയം കീഴടക്കി പുത്തൻ മഹീന്ദ്ര ഥാർ, ലക്ഷ്യം പരീക്ഷണയോട്ടം

പിൻ ബമ്പറിന്റെ രൂപകൽപ്പന പുതിയതാണ്. എങ്കിലും മൊത്തത്തിലുള്ള ബോക്‌സി രൂപകൽപ്പന അതേപടി നിലനിർത്തിയിരിക്കുന്നത് സ്വാഗതാർഹമാണ്. രണ്ടാം തലമുറ ആവർത്തനത്തിലേക്ക് കടക്കുമ്പോൾ തികച്ചും പുതിയ ഹൈഡ്രോഫോമെഡ് ലാൻഡർ-ഫ്രെയിം ചാസിയിലാണ് എസ്‌യുവിയെ കമ്പനി ഒരുക്കുന്നത്.

MOST READ: കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

ഹിമാലയം കീഴടക്കി പുത്തൻ മഹീന്ദ്ര ഥാർ, ലക്ഷ്യം പരീക്ഷണയോട്ടം

ഓൺ റോഡ് പ്രകടനം മെച്ചപ്പെടുത്തുന്നതിന് മഹീന്ദ്ര ആന്റി-ലോക്ക് ബ്രേക്കുകൾ, ബ്രേക്കിംഗ് അസിസ്റ്റുള്ള ബ്രേക്ക്-ഫോഴ്സ് വിതരണം, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ എന്നിവ വാഗ്ദാനം ചെയ്യും. ഓഫ് റോഡ് പ്രകടനം മെച്ചപ്പെടുത്തുന്നതിന് ലോക്കിംഗ് സെന്റർ ഡിഫറൻഷ്യൽ, കുറഞ്ഞ അനുപാതമുള്ള ഗിയർബോക്‌സ് എന്നിവയുള്ള ഓൾ-വീൽ ഡ്രൈവ് സംവിധാനമുണ്ടാകും.

ഹിമാലയം കീഴടക്കി പുത്തൻ മഹീന്ദ്ര ഥാർ, ലക്ഷ്യം പരീക്ഷണയോട്ടം

എഞ്ചിൻ ഓപ്ഷനുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മഹീന്ദ്ര ഥാറിൽ പെട്രോളും ഡീസൽ യൂണിറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2020 ഓട്ടോ എക്സ്പോയിൽ പപിചയപ്പെടുത്തിയ എംസ്റ്റാലിയൻ നിരയിൽ നിന്നുള്ള 1.5 ലിറ്റർ യൂണിറ്റായിരിക്കും പെട്രോൾ എഞ്ചിൻ.

MOST READ: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഹിമാലയം കീഴടക്കി പുത്തൻ മഹീന്ദ്ര ഥാർ, ലക്ഷ്യം പരീക്ഷണയോട്ടം

ഇത് 165 bhp കരുത്തിൽ 280 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡിസൽ 2.2 ലിറ്റർ എംഹോക്ക് യൂണിറ്റായിരിക്കും. ഇത് 140 bhp പവറും 320 Nm torque ഉം സൃഷ്ടിക്കും. ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

ഹിമാലയം കീഴടക്കി പുത്തൻ മഹീന്ദ്ര ഥാർ, ലക്ഷ്യം പരീക്ഷണയോട്ടം

പുതിയ 2020 മഹീന്ദ്ര ഥാർ ദൈനംദിന സുഖസൗകര്യങ്ങളുടെ കാര്യത്തിൽ കൂടുതൽ വാഗ്ദാനം ചെയ്യും. അതിനാൽ അടിമുടി പുതുക്കിയ ഇന്റീരിയറാകും കമ്പനി എസ്‌യുവിയിൽ ഒരുക്കുക. പുതിയ മോഡലിൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്, കളർ എംഐഡി, റിവേഴ്‌സ് ക്യാമറ, പവർഡ് ഒആർവിഎം എന്നിവയുള്ള പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ ഉണ്ടായിരിക്കും.

Image Courtesy: Mr. Spy King

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Thar SUV Spied In The Himalayas Launch Soon. Read in Malayalam
Story first published: Friday, July 17, 2020, 18:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X