കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

കൊവിഡ്-19 കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. നമ്മുടെ ശുചിത്വം പോലെ തന്നെ നമ്മുടെ വാഹനങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

ഈ സാഹചര്യത്തിലാണ് പുതിയൊരു പദ്ധതിയുമായി കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി രംഗത്തെത്തുന്നത്. കൊവിഡ് കാലത്ത് തുടക്കം മുതല്‍ തന്നെ രാജ്യത്തിന് ആവശ്യമായ സഹായങ്ങളുമായി നിര്‍മ്മാതാക്കള്‍ രംഗത്തുണ്ട്.

കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

ഇപ്പോഴിതാ വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും അണുമുക്തമാക്കുന്നതിനുമുള്ള പദ്ധതിയുമായിട്ടാണ് ഹ്യുണ്ടായി രംഗത്തെത്തിയിരിക്കുന്നത്. 'ഹൈജീന്‍ ഡ്രൈവ്' എന്നാണ് പദ്ധതിയെ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിക്കുന്നത്.

MOST READ: പോളോ വെന്റോ ഹൈലൈൻ പ്ലസ് പതിപ്പുകളുടെ വില താഴ്ത്തി ഫോക്‌സ്‌വാഗൺ

കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

ഏകദേശം 17 ദിവസം നീണ്ടു നില്‍ക്കുന്ന പദ്ധതിയാണിത്. ജൂലൈ 15 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലാണ് ഹൈജീന്‍ ഡ്രൈവിലൂടെ വാഹനം സാനിറ്റൈസ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

ഇതിനായി ഹ്യുണ്ടായിയുടെ രാജ്യത്തുള്ള 1,300 സര്‍വീസ് സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക ആനുകൂല്യങ്ങളും ഇതിന്റെ ഭാഗമായി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നിര്‍മ്മാതാക്കള്‍ ഒരുക്കി നല്‍കിയിട്ടുണ്ട്.

MOST READ: കംബോഡിയന്‍ വിപണിയിലേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്

കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

ഈ പദ്ധതിയുടെ ഭാഗമായി ജനറല്‍ ചെക്ക്-അപ്പും ഹൈടച്ച് സാനിറ്റൈസേഷനും നടത്തുന്നവര്‍ക്ക് 50 ബോണസ് പോയന്റ് ലഭ്യമാക്കും. 599 രൂപ മുതല്‍ ഇന്റീരിയര്‍ സ്മോക്ക് സാനിറ്റൈസേഷനും, 999 രൂപ മുതല്‍ ആരംഭിക്കുന്ന കംപ്ലീറ്റ് ഇന്റീരിയര്‍ സാനിറ്റൈസേഷനും 340 രൂപയില്‍ ആരംഭിക്കുന്ന എക്സ്റ്റീരിയര്‍ ഡ്രൈ വാഷും ലഭ്യമാക്കിയിട്ടുണ്ട്.

കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് ഹ്യുണ്ടായി പ്രഥമ പരിഗണന നല്‍കുന്നത്. അതുകൊണ്ടാണ് ഹ്യുണ്ടായിയുടെ സര്‍വീസ് സെന്ററുകളെ കോര്‍ത്തിണക്കി ഹൈജീന്‍ ഡ്രൈവ് ഒരുക്കിയിരിക്കുന്നതെന്നും ഹ്യുണ്ടായി വക്താവ് തരുണ്‍ ഗാര്‍ഗ് അഭിപ്രായപ്പെട്ടു.

MOST READ: ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി ഇതിനോടകം തന്നെ വിവിധ പരിപാടികള്‍ക്ക് ഹ്യുണ്ടായി അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് 360 ഡിഗ്രി ഡിജിറ്റല്‍, കോണ്‍ടാക്ട് ലെസ് സര്‍വീസ് സംവിധാനവും ഹ്യുണ്ടായി നേരത്തെ തുടക്കം കുറിച്ചിരുന്നു.

കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

പുതിയൊരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ക്ലിക്ക് ടു ബൈ എന്നൊരു ഓണ്‍ലൈന്‍ സംവിധാനവും നിര്‍മ്മാതാക്കള്‍ ആരംഭിച്ചു. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നതും. കമ്പനിയുടെ ഭാഗത്തുനിന്നുള്ള പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ ഏകദേശം 15 ലക്ഷം ആളുകള്‍ ഈ പ്ലാറ്റ്ഫോമില്‍ എത്തി.

MOST READ: ഹാരിയറിന് പുതിയ വേരിയന്റുകൾ നൽകാനൊരുങ്ങി ടാറ്റ

കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

1,900 -ല്‍ അധികം ബുക്കിങ്ങുകളും 20,000 -ല്‍ അധികം രജിസ്ര്ടേഷനും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ നടന്നു. ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം, ഈ പ്ലാറ്റ്ഫോം കമ്പനിയുടെ ഓണ്‍ലൈന്‍ റീട്ടെയില്‍ അനുഭവത്തില്‍ വിപ്ലവം സൃഷ്ടിക്കുക മാത്രമല്ല, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ഭാവിയിലെ റീട്ടെയില്‍ അനുഭവം നല്‍കുകകൂടിയാണ്. ഏകദേശം 600-ഓളം ഡീലര്‍ഷിപ്പുകളെയാണ് ഈ പ്ലാറ്റ്ഫോമില്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Launches Nationwide Hygiene Drive For Its Customers. Read in Malayalam.
Story first published: Friday, July 17, 2020, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X