ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

കര്‍ണാടകയിലെ ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട. ജൂലൈ 20 തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപനം. ബംഗളൂരുവില്‍ കൊവിഡി-19 കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

ഇതോടെ ജീവനക്കാര്‍ക്ക് താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്നും ഇവിടങ്ങളിലേക്കുള്ള യാത്ര ബുദ്ധിമുട്ട് വന്നതോടെയാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്. എന്നാല്‍ വരുന്ന ആഴ്ചകളില്‍ ഈ പ്ലാന്റിലെ പ്രവര്‍ത്തനം പുനരാരംഭിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

MOST READ: ബിഎസ് VI പള്‍സര്‍ NS 160 വില വര്‍ധിപ്പിച്ച് ബജാജ്

ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ടയുടെ മുന്‍ഗണന അവരുടെ ജീവനക്കാരുടെയും, കുടുംബങ്ങളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക എന്നതാണ്. പ്രതിസന്ധി നിരീക്ഷിക്കുന്നത് തുടരുമെന്നും സാധ്യമായ എല്ലാ പ്രതിരോധ, പരിഹാര നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ബ്രാന്‍ഡ് അതിന്റെ പങ്കാളികളുമായും മറ്റ് നിയമപരമായ അധികാരികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നീണ്ട നാളത്തെ അടച്ചിടലിന് ശേഷം 2020 മെയ് 26 മുതലാണ് ബിഡാദിയിലെ പ്ലാന്റിലെ പ്രവര്‍ത്തനം കമ്പനി പുനരാരംഭിക്കുന്നത്. കുറച്ച് ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തിയാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും.

MOST READ: ഹാരിയറിന് പുതിയ വേരിയന്റുകൾ നൽകാനൊരുങ്ങി ടാറ്റ

ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

ഘട്ടം ഘട്ടമായി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും, കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ക്രമേണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമാണ് കമ്പനിയുടെ പദ്ധതി. അതേസമയം കൊവിഡ്-19 യും, ലോക്ഡൗണ്‍ നിയന്ത്രണങ്ങളും നീങ്ങിയതോടെ തിരിച്ചുവരവിന്റെ പാതയിലാണ് തങ്ങളെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.

ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇത് വ്യക്തമാക്കുന്നുവെന്നും ടൊയോട്ട അറിയിച്ചു. ടൊയോട്ട പുറത്തുവിട്ട കണക്ക് അനുസരിച്ച് ജൂണ്‍ മാസത്തില്‍ 3,866 വാഹനങ്ങളാണ് ടൊയോട്ടയില്‍ നിന്ന് നിരത്തുകളിലെത്തിയത്.

MOST READ: 6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

മെയ് മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് ഇരട്ടി വര്‍ധനവാണ് ജൂണില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,639 വാഹനങ്ങളാണ് മെയ് മാസത്തില്‍ ടൊയോട്ട വിറ്റത്. എന്നാല്‍, 2019 ജൂണില്‍ ആഭ്യന്തര വിപണിയില്‍ 10,603 വാഹനങ്ങള്‍ വില്‍ക്കുകയും 804 വാഹനങ്ങള്‍ കയറ്റുമതി ചെയ്യുകയും ചെയ്ത സ്ഥാനത്താണിത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Announces Resumption Of Operations At Bidadi Facility On 20 July. Read in Malayalam.
Story first published: Friday, July 17, 2020, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X