6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ നിരവധി പദ്ധതികളുമായി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. നിലവിലുള്ള ഉപഭോക്താക്കളെയും ഭാവി ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് നിര്‍മ്മാതാക്കള്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

ഈ നിര്‍ണായക സാഹതചര്യത്തില്‍ വീട്ടില്‍ തന്നെ ഇരുന്ന ഒരു കാര്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഫോര്‍ഡ് ഹോട്ട്ലൈനില്‍ വിളിക്കാനും അല്ലെങ്കില്‍ വെബ്സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാനും ഓപ്ഷനുണ്ട്.

6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

ഈ സംരംഭങ്ങള്‍ക്കൊപ്പം, പുതിയ പദ്ധതികളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഫോര്‍ഡ് ഇന്ത്യ ഒരുങ്ങുന്നു. ആറുമാസത്തെ ഇഎംഐ സ്‌കിപ്പ് പ്ലാന്‍ കമ്പനി അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് 60 മാസത്തെ ഫിനാന്‍സിംഗ് പദ്ധതി വാഗ്ദാനം ചെയ്യുന്നു.

MOST READ: സോനെറ്റിന്റെ മുന്‍വശം വെളിപ്പെടുത്തി കിയ; ടീസര്‍ ചിത്രങ്ങള്‍

6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

ഈ പദ്ധതി തെരഞ്ഞെടുക്കുകയാണെങ്കില്‍, ആറു മാസത്തെ ഇഎംഐ അടവുകളില്‍ നിന്ന് ഒഴിവാക്കും. ആറു മാസത്തിന് ശേഷം ഏഴാം മാസം മുതല്‍ തന്റെ ഇഎംഐ അടച്ചു തുടങ്ങിയാല്‍ മതിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

മേല്‍പ്പറഞ്ഞ നിബന്ധനകളും വ്യവസ്ഥകളും ഉപയോഗിച്ച് ഒരാള്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് വാങ്ങുകയാണെങ്കില്‍, 8.99 ശതമാനം പലിശ നിരക്ക് മാത്രമേ ബാധകമാകുകയുള്ളു. ഇതേ സ്‌കീമില്‍ ഫോര്‍ഡ് ആസ്പയര്‍, ഫിഗോ അല്ലെങ്കില്‍ ഫ്രീസ്റ്റൈല്‍ മോഡലുകളാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഉപഭോക്താവ് 9.50 ശതമാനം പലിശ നല്‍കണം.

MOST READ: ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

ഉപയോക്താക്കള്‍ക്ക് ഒരു സ്റ്റെപ്പ്-അപ്പ് പ്ലാനും ലഭിക്കും. അതായത് കുറഞ്ഞ ഇഎംഐയില്‍ നിന്ന് ആരംഭിക്കാനും കാലക്രമേണ പേയ്മെന്റ് സാവധാനം വര്‍ദ്ധിപ്പിക്കാനും ഉപഭോക്താവിന് സാധിക്കും. അഞ്ച് വര്‍ഷത്തെ വായ്പയ്ക്ക് മാത്രമാണ് ഇത് സാധ്യമാകു.

6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

ഈ സ്‌കീമുകളെല്ലാം 2020 ജൂലൈ 31 ന് മുമ്പ് ബുക്ക് ചെയ്ത കാറുകള്‍ക്ക് മാത്രമേ ലഭ്യമാകുകയുള്ളു. ഈ എല്ലാ പദ്ധതികളില്‍ നിന്നും ഫോര്‍ഡ്, എന്‍ഡവറിനെ ഒഴിവാക്കിയിട്ടുണ്ട്.

MOST READ: ക്ലച്ച് പെഡലുകൾക്ക് ബൈ ബൈ; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ക്രെറ്റയിലും അവതരിപ്പിക്കാൻ ഹ്യുണ്ടായി

6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ ദിവസമാണ് ഇക്കോസ്പോട്ടിന് പുതിയ ഓട്ടോമാറ്റിക് പതിപ്പ് നല്‍കി വിപണിയില്‍ എത്തിച്ചത്. ഇക്കോസ്പോട്ടിന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ വകഭേദമായ ടൈറ്റാനിയത്തെ അടിസ്ഥാനമാക്കിയാണ് ഈ പതിപ്പ് എത്തുന്നത്.

6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

ഓട്ടോമാറ്റിക് പതിപ്പിന് 10.66 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മുമ്പ് ഇക്കോസ്പോട്ടിന്റെ ഉയര്‍ന്ന വകഭേദമായ ടൈറ്റാനിയം പ്ലസില്‍ മാത്രമാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കിയിരുന്നത്.

MOST READ: മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

ഈ മോഡലിന് 11.56 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു തുടങ്ങിയ വാഹനങ്ങളുടെ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡിമാന്റ് പരിഗണിച്ചാണ് ഫോര്‍ഡ് ഈ വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More from DriveSpark

Article Published On: Thursday, July 16, 2020, 17:04 [IST]
English summary
Ford Introduces 6 Months EMI Skip Plan. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X