ക്ലച്ച് പെഡലുകൾക്ക് ബൈ ബൈ; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ക്രെറ്റയിലും അവതരിപ്പിക്കാൻ ഹ്യുണ്ടായി

നമ്മുടെ കറുകളിൽ നിന്ന് ക്ലച്ച് പെഡലുകൾ ഓർമയാകുന്ന കാലമാണ് ഇനി വരാനിരിക്കുന്നത്. അതിന്റെ ഭാഗമായി വെന്യു കോംപാക്‌ട് എസ്‌യുവിയിലേക്ക് ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ (iMT) അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായി അടുത്തിടെ പ്രഖ്യാപിച്ചു.

ക്ലച്ച് പെഡലുകൾക്ക് ബൈ ബൈ; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ക്രെറ്റയിലും അവതരിപ്പിക്കാൻ ഹ്യുണ്ടായി

120 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ ഡയറക്ട് ഇഞ്ചക്ഷൻ എഞ്ചിൻ ഉപയോഗിച്ചാകും പുതിയ ഗിയർബോക്സ് കമ്പനി വാഗ്ദാനം ചെയ്യുക. ഇതോടെ ക്ലച്ച് ലെസ് മാനുവൽ ഗിയർബോക്സ് ഫീച്ചർ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനം കൂടിയാകും ഹ്യുണ്ടായി വെന്യു.

ക്ലച്ച് പെഡലുകൾക്ക് ബൈ ബൈ; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ക്രെറ്റയിലും അവതരിപ്പിക്കാൻ ഹ്യുണ്ടായി

അതിനുശേഷം കിയ സോനെറ്റും ഇത് പിന്തുടരും. എന്നാൽ പുത്തൻ സാങ്കേതികവിദ്യയെ ഹ്യുണ്ടായി ഇവിടെ ഒതുക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ വേളയിൽ തങ്ങളുടെ മറ്റ് മോഡലുകളിലും ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി കമ്പനി സ്ഥിരീകരിച്ചു.

MOST READ: 310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

ക്ലച്ച് പെഡലുകൾക്ക് ബൈ ബൈ; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ക്രെറ്റയിലും അവതരിപ്പിക്കാൻ ഹ്യുണ്ടായി

പുതിയ ഗിയർബോക്സ് സംവിധാനം ലഭിക്കുന്ന അടുത്ത ഹ്യുണ്ടായി കാർ ഏതെന്ന് ബ്രാൻഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് പുതുതലമുറ ക്രെറ്റ, വേർണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളിലേക്കായിരിക്കും ഇനി എത്തുക. കൂടാതെ വരാനിരിക്കുന്ന മൂന്നാംതലമുറ i20, സബ് കോംപാക്ട് സെഡാനായ ഓറയിലേക്കും iMT ലഭിച്ചേക്കാം.

ക്ലച്ച് പെഡലുകൾക്ക് ബൈ ബൈ; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ക്രെറ്റയിലും അവതരിപ്പിക്കാൻ ഹ്യുണ്ടായി

വെന്യുവിന് സമാനമായി ക്രെറ്റയുടെയും വേർണയുടെയും ടർബോ പെട്രോൾ വേരിയന്റുകളിൽ ഇത് വാഗ്ദാനം ചെയ്തേക്കാം. ഹ്യുണ്ടായിയുടെ മറ്റ് എഞ്ചിനുകളും സമീപ ഭാവിയിൽ പുതിയ iMT സംവിധാനത്തിനൊപ്പം വിപണിയിൽ ഇടംപിടിക്കും.

MOST READ: iX3 ഇലക്ട്രിക് എസ്‌യുവി വെളിപ്പെടുത്തി ബി‌എം‌ഡബ്ല്യു

ക്ലച്ച് പെഡലുകൾക്ക് ബൈ ബൈ; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ക്രെറ്റയിലും അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനെ പറയുമ്പോൾ ഗിയറുകൾ മാറ്റുന്നതിനുള്ള ചുമതല ഒരു പരമ്പരാഗത മാനുവൽ ഗിയർബോക്സിലെന്നപോലെ ഡ്രൈവർക്ക് തന്നെയാണ്, എന്നിരുന്നാലും iMT ഒരു ക്ലച്ച് പെഡലിന്റെ ആവശ്യകതയെ പൂർണമായും ഒഴിവാക്കുന്നു.

ക്ലച്ച് പെഡലുകൾക്ക് ബൈ ബൈ; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ക്രെറ്റയിലും അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഈ ഗിർബോക്സ് സാങ്കേതികവിദ്യയിൽ ഗിയർ ലിവർ ഉള്ള ഒരു ഇന്റന്റീവ് സെൻസർ അടങ്ങിയിരിക്കുന്നു. അത് ഡ്രൈവർ ഗിയർ മാറ്റാൻ പോകുമ്പോൾ ഒരു ട്രാൻസ്മിഷൻ കൺട്രോൾ യൂണിറ്റിനെ അറിയിക്കുന്നു.

MOST READ: മസ്താംഗ് ഫെയ്‌സ്‌ലിഫ്റ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഫോർഡ്

ക്ലച്ച് പെഡലുകൾക്ക് ബൈ ബൈ; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ക്രെറ്റയിലും അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഗിയർ ഷിഫ്റ്റിംഗ് സമയത്ത് ക്ലച്ച് പ്ലേറ്റ് ഉപയോഗിക്കുന്നതിനോ ഒഴിവാക്കുന്നതിനോ TCU ഒരു ഹൈഡ്രോളിക് ആക്യുവേറ്ററിലേക്ക് സിഗ്നലുകൾ കൈമാറുന്നു. ഇന്ധനക്ഷമതയിലും പെർഫോമൻസിലും വിട്ടുവീഴ്ച ചെയ്യാതെ ഈ സൗകര്യം വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ടു പെഡൽ, ക്ലച്ച്ലെസ്സ് സിസ്റ്റമാണിത്.

ക്ലച്ച് പെഡലുകൾക്ക് ബൈ ബൈ; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ക്രെറ്റയിലും അവതരിപ്പിക്കാൻ ഹ്യുണ്ടായി

പുതിയ ഹ്യുണ്ടായി iMT കാറുകൾക്ക് അതത് മോഡലുകളുടെ സ്റ്റാൻഡേർഡ് മാനുവൽ വേരിയന്റിനേക്കാൾ 20,000 രൂപ അധികം മുടക്കേണ്ടതായുണ്ട്. വെന്യുവിന്റെ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ വേരിയൻറ് ജൂലൈ മാസത്തിൽ വിപണിയിലെത്തുമെന്ന് കമ്പനി ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai To Introduce iMT Gearbox For More Models. Read in Malayalam
Story first published: Thursday, July 16, 2020, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X