മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

അടുത്ത ഒന്നര വർഷത്തിനുള്ളിൽ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയ വിപണികളിൽ എട്ട് പുതിയ വാഹനങ്ങൾ അവതരിപ്പിക്കാനാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റെ പദ്ധതി. അതിൽ ഇന്ത്യയിൽ ആദ്യം എത്തുക ഒരു കോംപാക്‌ട് എസ്‌യുവിയായിരിക്കും.

മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

മാഗ്നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പുത്തൻ സബ്-4 മീറ്റർ എസ്‌യുവിയുടെ കൺസെപ്റ്റ് പതിപ്പിനെ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് നിസാൻ ഇപ്പോൾ. ഇത് ആഭ്യന്തര വിപണിയിൽ മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300 തുടങ്ങിയ മോഡലുകളുമായി വിപണിയിൽ കൊമ്പുകോർക്കും.

മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

റൗണ്ട് വ്യൂ മോണിറ്റർ, ക്രൂയിസ് കൺട്രോൾ, എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ മാഗ്നൈറ്റിൽ ഇടംപിടിക്കുമെന്ന് നിസാൻ സ്ഥിരീകരിച്ചിട്ടുണ്ട്. മാഗ്നൈറ്റിന്റെ പ്രാരംഭ വില ഏകദേശം 5.25 ലക്ഷം രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: സോനെറ്റിന്റെ മുന്‍വശം വെളിപ്പെടുത്തി കിയ; ടീസര്‍ ചിത്രങ്ങള്‍

മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

വളരെയധികം പ്രാദേശികവൽക്കരിച്ച പ്ലാറ്റ്ഫോമിൽ വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിനാലാണ് മാഗ്നൈറ്റിന് ആക്രമണാത്മകമായി വില നിഞ്ചയിക്കാൻ കമ്പനിയെ സഹായിക്കുന്നത്. ചുരുക്കി പറഞ്ഞാൽ റെനോ ട്രൈബറിന്റെ അതേ CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിസാന്റെ കോംപാക്ട്‌ എസ്‌യുവി ഒരുങ്ങുക.

മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മാഗ്നൈറ്റിന് പുറമെ റെനോ കിഗറും അതേ CMF-A+ വാസ്തുവിദ്യയാണ് അടിസ്ഥാനമാകുന്നത്. ആഗോള അരങ്ങേറ്റത്തിനിടെ നിസാൻ ഈ മോഡലിനെ B-എസ്‌യുവി കൺസെപ്റ്റ് എന്ന് പരസ്യത്തോടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് ഇതൊരു പ്രൊഡക്ഷൻ റെഡി മോഡൽ അല്ലെന്ന് ചരുക്കം.

MOST READ: ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

എന്നിരുന്നാലും കൺസെപ്റ്റ് മോഡലിന് സമാനമായ ഡിസൈൻ ശൈലി തന്നെയാകും മാഗ്നൈറ്റ് മുന്നോട്ടുകൊണ്ടുപോവുക. എസ്‌യുവിക്ക് വളരെ വിശാലമായ ക്യാബിൻ ഉണ്ടെന്ന് നിസാൻ അവകാശപ്പെടുന്നുണ്ട്. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാകും വാഹനത്തിന് കരുത്തേകുക.

മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

ഇത് 95 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളാതാണ്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ മാഗ്നൈറ്റിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ടോപ്പ് എൻഡ് വേരിയന്റുകളിൽ സിവിടി ഗിയർബോക്സാകും ഇടംപിടിക്കുക. അതോടൊപ്പം സെഗ്‌മെൻറ്-ഫസ്റ്റ് സവിശേഷതകളും കോംപാക്‌ട് എസ്‌യുവി മോഡലിൽ പ്രതീക്ഷിക്കാം.

MOST READ: ഹാർലി ഡേവിഡ്‌സൺ സ്പോർട്സ്റ്ററായി രൂപം മാറി റോയൽ എൻഫീൽഡ്

മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

ആഗോളതലത്തിലുള്ള നിസാൻ എസ്‌യുവികളിൽ നിന്നും ക്രോസ് ഓവറുകളിൽ നിന്നും സ്വാധീനം ചെലുത്തിയ പുറംമോടിയായിരിക്കും മാഗ്നൈറ്റിൽ കാണാനാവുക. ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, ക്രോം അലങ്കരിച്ച ഗ്രിൽ, ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയെല്ലാം മോഡലിനെ ആകർഷകമാക്കും.

മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

ഡ്യുവൽ ടോൺ അലോയ് വീൽ ഡിസൈനും ഡോറുകൾക്ക് താഴെയുള്ള സിൽവർ ക്ലാഡിംഗും, ഇരട്ട-ബബിൾ ഇന്റഗ്രേറ്റഡ് സ്‌പോയിലർ, ഫ്ലോട്ടിംഗ് റൂഫ്‌ലൈൻ, മസ്കുലർ സ്ക്വാരിഷ് ബ്ലാക്ക് വീൽ ആർച്ചുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് മാഗ്നൈറ്റിന്റെ മറ്റ് ഡിസൈൻ സവിശേഷതകൾ.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Revealed Officially. Read in Malayalam
Story first published: Thursday, July 16, 2020, 16:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X