ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട. ഫ്യുവല്‍ പമ്പ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചുവിളിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

2019 ഏപ്രില്‍ 2 നും 2019 ഒക്ടോബര്‍ 6 നും ഇടയില്‍ പുറത്തിറങ്ങിയ 6,500 യൂണിറ്റുകളിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. പ്രശ്‌നം കണ്ടെത്തിയ മോഡലുകളിലെ ഉപഭോക്താളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, കമ്പനിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ഇത് സൗജന്യമായി മാറ്റിസ്ഥാപിക്കുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

സുസുക്കി-ടൊയോട്ട കമ്പനികളുടെ സഹകരണത്തിന്റെ ഭാഗമായി ബലേനോയുടെ റീ ബാഡ്ജ്ഡ് ചെയ്ത മോഡലാണ് ടൊയോട്ട ഗ്ലാന്‍സ. ഈ സംയുക്ത സംരംഭത്തിന് കീഴില്‍ വരുന്ന ആദ്യത്തെ വാഹനമാണിത്. G, V എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ഗ്ലാന്‍സയുടെ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്.

MOST READ: എംജി ഹെക്ടർ പ്ലസ് ആദ്യ ഡ്രൈവ് റിവ്യു

ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ്, ടാറ്റ ആള്‍ട്രോസ്, ഫോക്സ്വാഗണ്‍ പോളോ എന്നിവരാണ് എതിരാളികള്‍. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഗ്ലാന്‍സ വിപണിയില്‍ എത്തുന്നത്.

ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

1.2 ലിറ്റര്‍ K12B ബിഎസ് VI എഞ്ചിനാണ് ഗ്ലാന്‍സയുടെ കരുത്ത്. ഈ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, സിവിടിയാണ് ഗിയര്‍ബോക്സ്.

MOST READ: ബിഎസ് VI എക്‌സ്പള്‍സ് 200 അവതരിപ്പിച്ച് ഹീറോ; വില 1.11 ലക്ഷം രൂപ

ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

വാഹനത്തിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ വലിയ വ്യത്യാസം ഇല്ലെങ്കിലും ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ കാഴ്ചയില്‍ ബലേനോ തന്നെയാണ് ഗ്ലാന്‍സയും. വാറണ്ടിയും മറ്റ് ഉപഭോക്തൃ സേവനവുമാണ് രണ്ട് പ്രീമിയം ഹാച്ച്ബാക്കുകളും തമ്മിലുള്ള വ്യത്യാസം.

ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

രണ്ട് സ്ലറ്റ് ത്രീഡി സറൗണ്ടഡ് ക്രോം ഗ്രില്‍, ഡയമണ്ട് കട്ട് അലോയി വീല്‍, എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി റിയര്‍ കോംമ്പിനേഷന്‍ ലാമ്പ്, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, 7.0 ഇഞ്ച് സ്മാര്‍ട്ട് പ്ലേ ഇന്‍ഫെടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഗ്ലാന്‍സയുടെ സവിശേഷതകളാണ്.

MOST READ: ടൈറ്റാനിയം ഓട്ടോമാറ്റിക് വേരിന്റുമായി ഫോർഡ് ഇക്കോസ്പോർട്ട്; വില 10.66 ലക്ഷം രൂപ

ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രോക്ക് അസിസ്റ്റ്, സ്പീഡ് വാര്‍ണിങ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ്, റിയര്‍ ഡീഫോഗര്‍ എന്നിവ വാഹനത്തിലെ സുരക്ഷ സംവിധാനങ്ങളാണ്.

ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

സ്‌പോര്‍ട്ടിന്‍ റെഡ്, ഗേമിങ് ഗ്രേ, ഇന്‍സ്റ്റാ ബ്ലൂ, എന്‍ടിക്റ്റിങ് സില്‍വര്‍, കഫെ വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് ഗ്ലാന്‍സ ലഭ്യമാവുക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Recalls 6,500 Units Of Glanza To Replace Faulty Fuel Pumps. Read in Malayalam.
Story first published: Thursday, July 16, 2020, 11:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X