സോനെറ്റിന്റെ മുന്‍വശം വെളിപ്പെടുത്തി കിയ; ടീസര്‍ ചിത്രങ്ങള്‍
കിയയുടെ മൂന്നാമെത്തെ വാഹനമായ സോനെറ്റ് ഓഗസ്റ്റ് ഏഴിന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആദ്യം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ ശേഷമായിരിക്കും ആഗോള വിപണിയില്‍ വാഹനം എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇപ്പോള്‍ ഒരു ടീസര്‍ ചിത്രം വെളിപ്പെടുത്തിയിരിക്കുകയാണ് കിയ. വാഹനത്തിന്റെ മുന്‍ഭാഗം വ്യക്തമാക്കുന്നതാണ് ടീസര്‍. പ്രൊഡക്ഷന്‍ പതിപ്പാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച് കണ്‍സെപ്റ്റ് പതിപ്പിനോട് സാമ്യം പുലര്‍ത്തുന്ന മുന്‍വശം തന്നെയാണ് ടീസര്‍ ചിത്രത്തിലും ഉള്ളത്. ഹെഡ്‌ലാമ്പിന്റെയും ഡേ ടൈം റണ്ണിങ് ലാമ്പുകളുടെയും രൂപകല്‍പ്പനയാണ് ഏറ്റവും ശ്രദ്ധേയമായത്.
MOST READ: മുമ്പത്തേക്കാൾ കേമൻ, ശ്രദ്ധ നേടി ഹോണ്ട സിറ്റി; കാണാം പുതിയ പരസ്യ വീഡിയോ

ആദ്യത്തേത് എല്ലാം എല്‍ഇഡി യൂണിറ്റാണ്. രണ്ടാമത്തേത് ഒരു പുരികം പോലെ ഓവര്‍-ലൈനുകള്‍. ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ക്ക് ഒരു അധിക എല്‍ഇഡി സ്ട്രിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് കണ്‍സെപ്റ്റ് പതിപ്പില്‍ കണ്ടിരുന്നില്ല. ഈ ടീസറില്‍ ദൃശ്യമാകുന്ന ഒരേയൊരു വ്യത്യാസം ഇതായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുകൂടാതെ, ഫ്രണ്ട് ഗ്രില്‍ കണ്‍സെപ്റ്റ് പതിപ്പില്‍ കണ്ടിരിക്കുന്ന അതേ ഡിസൈന്‍ തന്നെയാണ്. കിയയുടെ സിഗ്‌നേച്ചര്‍ ഗ്രില്ലും, ചുറ്റിനും ക്രോം ഘടകങ്ങള്‍ നല്‍കി അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രില്‍ മെഷിന് ചുവന്ന ഇന്‍സേര്‍ട്ടുകളും ലഭിക്കുന്നു. ഇത് കണ്‍സെപ്റ്റിന് സമാനമാണ്.
MOST READ: റോഡ് സുരക്ഷയ്ക്കായി ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഹോണ്ട

അതേസമയം ടീസര്‍ ചിത്രത്തില്‍ കൂടുല്‍ കാര്യങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കിയയുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയായാണ് സോനെറ്റ് എത്തുന്നത്.

2020 ജൂണില്‍ വാഹനം വിപണിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അവതരണം നീണ്ടുപോയത്. മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്പോട്ട്, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 തുടങ്ങിയ വാഹനങ്ങളുമായാണ് സോനെറ്റ് മത്സരിക്കുക.
MOST READ: എംജി ഹെക്ടർ പ്ലസ് ആദ്യ ഡ്രൈവ് റിവ്യു

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് സോനെറ്റിന്റെ കരുത്ത്. 1.2 ലിറ്റര്‍ എഞ്ചിന്‍ 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 1.0 ലിറ്റര്‍ എഞ്ചിന്‍ 118 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും.

ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 220 Nm torque ഉം സൃഷ്ടിക്കും. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്സ്, ഏഴ് സ്പീഡ് ക്ലച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവ വാഹനത്തില്‍ ലഭ്യമായേക്കും. നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഈ വാഹനത്തെ വ്യത്യസ്തമാക്കും.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍, സെഗ്മെന്റ്-ഏറ്റവും വലിയ 10.25 ഇഞ്ച് ഓറിയന്റഡ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍ തുടങ്ങിയവയെല്ലാം സോനെറ്റിന്റെ സവിശേഷതകളായിരിക്കും.


Click it and Unblock the Notifications








