റോഡ് സുരക്ഷയ്ക്കായി ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഹോണ്ട

റോഡ് സുരക്ഷയെ കുറിച്ച് ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുല്‍ (Honda Road Safety E-Gurukul) എന്ന പേരിലാണ് പരിപാടി അവതരിപ്പിക്കുന്നത്.

റോഡ് സുരക്ഷയ്ക്കായി ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഹോണ്ട

റോഡില്‍ പാലിക്കേണ്ട ജാഗ്രതയെ കുറിച്ചും, റോഡിലെ സുരക്ഷ നിര്‍ദേശങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ഡിജിറ്റല്‍ ബോധവത്കരണ പരിപാടി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

റോഡ് സുരക്ഷയ്ക്കായി ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഹോണ്ട

എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ റോഡ് സുരക്ഷ അവബോധം നിലനിര്‍ത്തുന്നതിന് ഇന്‍സ്ട്രക്ടര്‍മാര്‍ പ്രായത്തിന് അനുയോജ്യമായ റോഡ് സുരക്ഷ പഠന പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നു. സുരക്ഷിതമായ സവാരി, റോഡിലെ മര്യാദകള്‍, റോഡ് നിയമങ്ങള്‍, ട്രാഫിക് ചിഹ്നങ്ങള്‍, വീഡിയോകള്‍, കേസ് പഠനങ്ങള്‍ എന്നിവയിലൂടെ ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്നു.

MOST READ: ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

റോഡ് സുരക്ഷയ്ക്കായി ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഹോണ്ട

2020 മെയ് മാസത്തില്‍ ആരംഭിച്ച ഡിജിറ്റല്‍ റോഡ് സുരക്ഷ പരിപാടി ഇതിനോടകം 19 സംസ്ഥാനങ്ങളിലെ 50 നഗരങ്ങളില്‍ ഇതിനോടകം പ്രചരിപ്പിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

റോഡ് സുരക്ഷയ്ക്കായി ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഹോണ്ട

8,500 സ്‌കൂള്‍ കുട്ടികളെയും കോളേജുകളിലെയും കോര്‍പറേറ്റ് സ്ഥാപനങ്ങളിലേയും 23,000 ആളുകളും ഇതിനോടകം ഈ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടുണ്ട്.

MOST READ: ക്ലച്ച് പെഡലുകൾക്ക് ബൈ ബൈ; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ക്രെറ്റയിലും അവതരിപ്പിക്കാൻ ഹ്യുണ്ടായി

റോഡ് സുരക്ഷയ്ക്കായി ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഹോണ്ട

45 മുതല്‍ 60 മിനിറ്റുകള്‍ വരെയുള്ള ഇന്ററാക്ടീവ് വീഡിയോയിലൂടെയാണ് ബോധവത്കരണം നടത്തുന്നത്. ഒരു സെക്ഷന് ശേഷവും ചോദ്യോത്തരത്തിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.

റോഡ് സുരക്ഷയ്ക്കായി ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഹോണ്ട

അണ്‍ലോക്ക് പ്രക്രിയയെ തുടര്‍ന്ന് കൂടുതല്‍ വാഹനങ്ങള്‍ നിരത്തുകളിലെത്തുന്നതോടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ ഉദ്യമം.റോഡ് സുരക്ഷ ഇന്ന് ഏറ്റവുമധികം ആശങ്ക ഉയര്‍ത്തുന്ന വിഷയമാണ്.

MOST READ: തികഞ്ഞ ഓഫ്-റോഡറായി മാറിയ മഹീന്ദ്ര CJ3B

റോഡ് സുരക്ഷയ്ക്കായി ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഹോണ്ട

സാമൂഹിക പ്രതിബന്ധതയുള്ള കമ്പനിയെന്ന നിലയില്‍ ഇത് ഉറപ്പാക്കുന്നതില്‍ ഹോണ്ട പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമാണ് ഈ ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയെന്ന് ഹോണ്ട ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മേധാവി പ്രഭു നാഗരാജ് പറഞ്ഞു.

റോഡ് സുരക്ഷയ്ക്കായി ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഹോണ്ട

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഓണ്‍ലൈന്‍ ബുക്കിംഗും, ഹോം ഡെലിവറിയും ആരംഭിച്ചതായി നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷിതത്വം, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നതെന്ന് ഹോണ്ട വക്താവ് വ്യക്തമാക്കി.

MOST READ: ടൈറ്റാനിയം ഓട്ടോമാറ്റിക് വേരിന്റുമായി ഫോർഡ് ഇക്കോസ്പോർട്ട്; വില 10.66 ലക്ഷം രൂപ

റോഡ് സുരക്ഷയ്ക്കായി ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഹോണ്ട

ഉപയോക്താക്കള്‍ക്ക് കമ്പനി നിരയിലെ എല്ലാ ഇരുചക്രവാഹനങ്ങളും കാണാനും തെരഞ്ഞെടുക്കാവുന്ന വകഭേദം, കളര്‍, ഇഷ്ടമുള്ള ഒരു അംഗീകൃത ഹോണ്ട ഡീലര്‍ എന്നിവ കാണാനും കഴിയും. മുഴുവന്‍ ബുക്കിംഗ് പ്രക്രിയയും ആറ് ഘട്ടങ്ങളിലൂടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

റോഡ് സുരക്ഷയ്ക്കായി ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഹോണ്ട

ബുക്ക് ചെയ്യുന്ന വാഹനം വേഗത്തിലും തടസ്സമില്ലാതെയും ഹോം ഡെലിവറിയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ഉപയോക്താക്കള്‍ കമ്പനിയുടെ ഔദോഗിക വെബ്സൈറ്റ് (https://www.honda2wheelersindia.com/BookNow) സന്ദര്‍ശിക്കേണ്ടതുണ്ട്.

Most Read Articles

Malayalam
English summary
Honda Motorcycle Taken The Digital Route To Spread Awareness On Road Safety. Read in Malayalam.
Story first published: Thursday, July 16, 2020, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X