മുമ്പത്തേക്കാൾ കേമൻ, ശ്രദ്ധ നേടി ഹോണ്ട സിറ്റി; കാണാം പുതിയ പരസ്യ വീഡിയോ

രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വിപണിയിലെ സാന്നിധ്യമാണ് ഹോണ്ട സിറ്റി. കഴിഞ്ഞ ദിവസം അഞ്ചാംതലമുറ ആവർത്തനത്തിലേക്ക് കടന്ന സി-സൈഗ്മെന്റ് സെഡാന്റെ പുതിയ അവതാരം വിപണിയിൽ ഇതിനോടകം തന്നെ ഏറെ ശ്രദ്ധനേടിയെടുത്തു.

മുമ്പത്തേക്കാൾ കേമൻ, ശ്രദ്ധ നേടി ഹോണ്ട സിറ്റി; കാണാം പുതിയ പരസ്യ വീഡിയോ

10.89 ലക്ഷം രൂപ മുതൽ 14.64 ലക്ഷം രൂപവരെയാണ് 2020 ഹോണ്ട സിറ്റിയുടെ എക്സ്ഷോറൂം വില. വാഹനത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഹോണ്ട സിറ്റിയുടെ ഒരു പുതിയ ടെലിവിഷൻ പരസ്യ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.

MOST READ: ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

മുമ്പത്തേക്കാൾ കേമൻ, ശ്രദ്ധ നേടി ഹോണ്ട സിറ്റി; കാണാം പുതിയ പരസ്യ വീഡിയോ

ആമസോൺ അലക്‌സ പിന്തുണയ്ക്കുന്ന സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലെ ആദ്യ കാറാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റി. ഇതിലൂടെ ഉപഭോക്താവിന് കാറിലെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയും. ഉദാഹരണത്തിന് കാറിനുള്ളിലെ എസി ഓണാക്കാൻ അലക്‌സയ്ക്ക് വോയ്‌സ് കമാൻഡ് നൽകിയാൽ അത് പ്രവർത്തനക്ഷമമാകും. ഇത് വീഡിയോയിൽ കാണാൻ സാധിക്കും.

മുമ്പത്തേക്കാൾ കേമൻ, ശ്രദ്ധ നേടി ഹോണ്ട സിറ്റി; കാണാം പുതിയ പരസ്യ വീഡിയോ

ഈ സവിശേഷതയിലെ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് ഉപഭോക്താവിന് സിറ്റിയിലെ മറ്റ് പല പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ കഴിയും. കൂടാതെ 2020 സിറ്റി സെഡാന് എന്തുകൊണ്ടാണ് സെഗ്‌മെന്റിലെ മറ്റെല്ലാ കാറുകളേക്കാളും മുൻതൂക്കും കൂടുതലുള്ളതെന്ന് വിശദീകരിക്കാൻ കാറിന്റെ ഇന്റീരിയറും പുറംമോടിയും പരസ്യം എടുത്തുകാണിക്കുന്നു.

MOST READ: 310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

മുമ്പത്തേക്കാൾ കേമൻ, ശ്രദ്ധ നേടി ഹോണ്ട സിറ്റി; കാണാം പുതിയ പരസ്യ വീഡിയോ

പഴയ തലമുറയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് 2020 ഹോണ്ട സിറ്റി. ഈ പുതിയ ഡിസൈൻ ഭാഷ്യം ഹോണ്ട സിവിക്, അക്കോർഡ് എന്നിവയുമായി വളരെയധികം സാമ്യമുണ്ട്. പൂർണ എൽഇഡി ഹെഡ്‌ലാമ്പുകളും ഡ്യുവൽ ഫംഗ്ഷൻ എൽഇഡി ഡിആർഎല്ലുകളും മുൻവശത്തെ വൈഡ് ക്രോം ഗ്രില്ലും ഷാർപ്പർ ബമ്പറും പുതിയ മോഡലിന് വ്യത്യസ്ത രൂപം സമ്മാനിക്കുന്നു.

മുമ്പത്തേക്കാൾ കേമൻ, ശ്രദ്ധ നേടി ഹോണ്ട സിറ്റി; കാണാം പുതിയ പരസ്യ വീഡിയോ

വശങ്ങളിലേക്ക് നോക്കിയാൽ കാറിന്റെ മൊത്തത്തിലുള്ള നീളം വർധിച്ചിട്ടുണ്ട്. മുമ്പത്തേതിനേക്കാളും വിശാലമാണ് 2020 ഹോണ്ട സിറ്റി എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇതിനർത്ഥം ഇത് അകത്ത് വളരെയധികം ഇടം നൽകുന്നു എന്നാണ്. പിൻ‌ഭാഗത്തിന് പുനർ‌രൂപകൽപ്പന ചെയ്‌ത ബമ്പർ‌ ഉപയോഗിച്ച് എൽ‌ഇഡി സ്പ്ലിറ്റ് ടെയിൽ‌ ലാമ്പും നൽകിയിരിക്കുന്നത് മനോഹരമായിട്ടുണ്ട്.

MOST READ: റാപ്പിഡ് റൈഡർ പ്ലസ് വിപണിയിലെത്തി, പ്രാരംഭ വില 7.99 ലക്ഷം രൂപ

മുമ്പത്തേക്കാൾ കേമൻ, ശ്രദ്ധ നേടി ഹോണ്ട സിറ്റി; കാണാം പുതിയ പരസ്യ വീഡിയോ

അകത്തളത്തിൽ പരിഷ്ക്കരിച്ച ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ടച്ച് ബട്ടണുകൾക്ക് പകരം ശരിയായ എസി നോബുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പ്രീമിയം ലുക്കിംഗ് ഇന്റീരിയറുകൾ, സൺറൂഫ് തുടങ്ങിയവ ഇടംപിടിച്ചിരിക്കുന്നു.

മുമ്പത്തേക്കാൾ കേമൻ, ശ്രദ്ധ നേടി ഹോണ്ട സിറ്റി; കാണാം പുതിയ പരസ്യ വീഡിയോ

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ പുതിയ ഹോണ്ട സിറ്റി തെരഞ്ഞെടുക്കാൻ സാധിക്കും. മാനുവൽ, സിവിടി ഗിയർബോക്സ് ഓപ്ഷനുകളുള്ള 1.5 ലിറ്റർ DOHC പെട്രോൾ, ഒരു മാനുവൽ ഗിയർബോക്സിൽ മാത്രം എത്തുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ യൂണിറ്റുകളാണ് സിറ്റിയുടെ സവിശേഷത.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda City New TVC Released. Read in Malayalam
Story first published: Thursday, July 16, 2020, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X