റാപ്പിഡ് റൈഡർ പ്ലസ് വിപണിയിലെത്തി, പ്രാരംഭ വില 7.99 ലക്ഷം രൂപ

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ തങ്ങളുടെ ജനപ്രിയ മോഡലായ റാപ്പിഡിന്റെ പുതിയ വേരിയന്റായ റൈഡർ പ്ലസ് വിപണിയിൽ അവതരിപ്പിച്ചു. 7.99 ലക്ഷം രൂപയാണ് പുതിയ വകഭേദത്തിനായി മുടക്കേണ്ടത്.

റാപ്പിഡ് റൈഡർ പ്ലസ് വിപണിയിലെത്തി, പ്രാരംഭ വില 7.99 ലക്ഷം രൂപ

ബേസ് മോഡലായ റാപ്പിഡ് റൈഡർ വേരിയന്റിന് ലഭിച്ച അസാധാരണ സ്വീകരണത്തെത്തുടർന്നാണ് കമ്പനി പുത്തൻ പതിപ്പിനെ പുറത്തിറക്കാൻ തീരുമാനിച്ചത്. നിലവിലുള്ള റൈഡറിനേക്കാൾ 50,000 രൂപ കൂടുതലാണ് റൈഡർ പ്ലസ് വേരിയന്റിന്. രാജ്യത്തെ എല്ലാ അംഗീകൃത ഷോറൂമുകളിലൂടെയും കാർ ബുക്ക് ചെയ്യാൻ സാധിക്കും.

റാപ്പിഡ് റൈഡർ പ്ലസ് വിപണിയിലെത്തി, പ്രാരംഭ വില 7.99 ലക്ഷം രൂപ

കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ബ്രില്യന്റ് സിൽവർ, ടോഫി ബ്രൗൺ എന്നീ നാല് കളർ ഓപ്ഷനുകളിൽ പുതിയ റാപ്പിഡ് റൈഡർ പ്ലസ് തെരഞ്ഞെടുക്കാൻ സാധിക്കും. നേരത്തെ ഉയർന്ന ഡിമാന്റ് പൂർത്തികരിക്കാനായി റൈഡർ വേരിയന്റിന്റെ ബുക്കിംഗ് സ്കോഡ ഇന്ത്യയിൽ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു.

MOST READ: 2021 മോഡൽ ഇയർ റേഞ്ച് റോവർ ശ്രേണി അവതരിപ്പിച്ച് ലാൻഡ് റോവർ

റാപ്പിഡ് റൈഡർ പ്ലസ് വിപണിയിലെത്തി, പ്രാരംഭ വില 7.99 ലക്ഷം രൂപ

സി-സെഗ്മെന്റ് സെഡാന്റെ പ്രീമിയം ആകർഷണം വർധിപ്പിക്കുന്നതിനായി സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, ഗ്ലോസി ബ്ലാക്ക് ഫിനിഷ്ഡ് ബി പില്ലറുകൾ, ക്രോംഡ് വിൻഡോ ലൈൻ, ബ്ലാക്ക് സൈഡ് ഡെക്കലുകൾ, ട്രങ്ക് ലിഡ് അലങ്കാരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ബ്ലാക്ക് സ്ലേറ്റുകളുമായാണ് സ്കോഡ റാപ്പിഡ് റൈഡർ പ്ലസ് വരുന്നത്.

റാപ്പിഡ് റൈഡർ പ്ലസ് വിപണിയിലെത്തി, പ്രാരംഭ വില 7.99 ലക്ഷം രൂപ

ടു-ടോൺ എബോണി സാൻഡ് ക്യാബിൻ തീം പോലുള്ള സവിശേഷതകൾ ഇന്റീരിയറിന് ലഭിക്കുന്നതും സ്വാഗതാർഹമാണ്. ഐവെറി സ്ലേറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, റാപ്പിഡ് ലിഖിതങ്ങളുള്ള സ്റ്റെയിൻലെസ് സ്റ്റീൽ സ്കഫ് പ്ലേറ്റുകൾ, മിറർലിങ്കിന് അനുയോജ്യമായ സ്മാർട്ട് ലിങ്ക് സാങ്കേതികവിദ്യയുള്ള 16.51 സെന്റിമീറ്റർ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്ഫോൺ സംയോജനം, ക്ലൈമാട്രോണിക് സാങ്കേതികവിദ്യ തുടങ്ങിയവ അകത്തളത്തെ സവിശേഷതകളാണ്.

MOST READ: 2020 XSR 155 ഫിലിപ്പീൻസിൽ പുറത്തിറക്കി യമഹ

റാപ്പിഡ് റൈഡർ പ്ലസ് വിപണിയിലെത്തി, പ്രാരംഭ വില 7.99 ലക്ഷം രൂപ

പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം യുഎസ്ബി, ഓക്സ്-ഇൻ, ബ്ലൂടൂത്ത് ഓപ്ഷനുകളും പിന്തുണയ്ക്കുന്നു. ക്രമീകരിക്കാവുന്ന ഡ്യുവൽ റിയർ എസി വെന്റുകൾ, മുന്നിലും പിന്നിലുമുള്ള സെന്റർ കൺസോളിലെ 12 വി പവർ സോക്കറ്റ്, ക്രമീകരിക്കാവുന്ന മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, മടക്കാവുന്ന ആംറെസ്റ്റുകൾ, റിമോട്ട് കൺട്രോൾ സെൻട്രൽ ലോക്കിംഗ് സിസ്റ്റം എന്നിവയാണ് റാപ്പിഡ് റൈഡർ പ്ലസിലെ മറ്റ് സവിശേഷതകൾ.

റാപ്പിഡ് റൈഡർ പ്ലസ് വിപണിയിലെത്തി, പ്രാരംഭ വില 7.99 ലക്ഷം രൂപ

സുരക്ഷാ വശങ്ങളിലേക്ക് നോക്കിയാൽ കാറിന് പാർക്ക്ട്രോണിക് റിയർ പാർക്കിംഗ് സെൻസറുകൾ, ആന്റി-ഗ്ലെയർ ഇന്റീരിയർ റിയർ വ്യൂ മിറർ, ടൈമർ ഉള്ള റിയർ വിൻഡ്‌സ്ക്രീൻ ഡിഫോഗർ, ഉയരം ക്രമീകരിക്കാവുന്ന ത്രീ-പോയിന്റ് ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, പരുക്കൻ റോഡ് പാക്കേജ്, ഫ്ലോട്ടിംഗ് കോഡ് സിസ്റ്റമുള്ള എഞ്ചിൻ ഇമോബിലൈസർ തുടങ്ങിയവ സ്കോഡ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

റാപ്പിഡ് റൈഡർ പ്ലസ് വിപണിയിലെത്തി, പ്രാരംഭ വില 7.99 ലക്ഷം രൂപ

ഇൻഷുറൻസ്, 24×7 റോഡ് സൈഡ് അസിസ്റ്റൻസ്, വിപുലീകൃത വാറന്റി എന്നിവ ഉൾക്കൊള്ളുന്നതിനാൽ സ്കോഡ ഷീൽഡ് പ്ലസ് ആറ് വർഷത്തെ തടസ്സരഹിതമായ ഉടമസ്ഥാവകാശം അനുവദിക്കുന്നു.

റാപ്പിഡ് റൈഡർ പ്ലസ് വിപണിയിലെത്തി, പ്രാരംഭ വില 7.99 ലക്ഷം രൂപ

നിലവിലെ എഞ്ചിനിൽ മാറ്റമൊന്നുമില്ലാതെ റാപ്പിഡ് സെഡാൻ 1.0 ലിറ്റർ ത്രീ സിലിണ്ടർ ബി‌എസ്‌-VI കംപ്ലയിന്റ് TSI പെട്രോൾ എഞ്ചിൻ മുന്നോട്ടുകൊണ്ടുപോകുന്നു. ഇത് പരമാവധി 110 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

റാപ്പിഡ് റൈഡർ പ്ലസ് വിപണിയിലെത്തി, പ്രാരംഭ വില 7.99 ലക്ഷം രൂപ

സ്കോഡ റാപ്പിഡ് 18.97 കിലോമീറ്റർ ഇന്ധനക്ഷമത കൈവരിക്കാൻ സഹായിക്കുന്നുവെന്ന് സ്കോഡ അവകാശപ്പെടുന്നു. പഴയ 1.6 ലിറ്റർ എം‌പി‌ഐ യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 23 ശതമാനം ഉയർന്ന ഇന്ധനക്ഷമതയാണ് 2020 മോഡലിനുള്ളത്. കൂടാതെ ഇത് അഞ്ച് ശതമാനം കൂടുതൽ ശക്തവും 14 ശതമാനം ടോർഖിയറുമാണ്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda TSI Rapid Rider Plus Launched. Read in Malayalam
Story first published: Wednesday, July 15, 2020, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X