2021 മോഡൽ ഇയർ റേഞ്ച് റോവർ ശ്രേണി അവതരിപ്പിച്ച് ലാൻഡ് റോവർ

ഇന്ത്യയിലേക്കുള്ള 2021 മോഡൽ ഇയർ റേഞ്ച് റോവർ ശ്രേണി അവതരിപ്പിച്ച് ലാൻഡ് റോവർ. ഫീച്ചറുകളുടെ അടിസ്ഥാനത്തിൽ എസ്‌യുവികൾക്ക് ചില പരിഷ്ക്കരണങ്ങളും പ്രധാനമായും ഒരു പുതിയ മൈൽഡ്-ഹൈബ്രിഡ് ഇൻ‌ലൈൻ-ആറ് ഡീസൽ എഞ്ചിനും മോഡൽ ഇയറിൽ ഉൾപ്പെടുമെന്ന് ബ്രാൻഡ് വ്യക്തമാക്കി.

2021 മോഡൽ ഇയർ റേഞ്ച് റോവർ ശ്രേണി അവതരിപ്പിച്ച് ലാൻഡ് റോവർ

നിലവിലെ മോഡലിനെ അപേക്ഷിച്ച് 2021 പതിപ്പിന്റെ പുറംമോടിയിൽ വലിയ മാറ്റങ്ങളൊന്നുമില്ല. ഇപ്പോഴും വലിയ റേഞ്ച് റോവർ ഗ്രിൽ, പൂർണ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ എന്നിവയും സ്റ്റാൻഡേർഡ്, ലോംഗ്-വീൽബേസ് രൂപത്തിൽ ഉണ്ടായിരിക്കാവുന്ന റേഞ്ച് റോവർ രൂപഘടനയും ലഭിക്കും.

2021 മോഡൽ ഇയർ റേഞ്ച് റോവർ ശ്രേണി അവതരിപ്പിച്ച് ലാൻഡ് റോവർ

ഇത് ഒരു റേഞ്ച് റോവർ ആയതിനാൽ പവർ സീറ്റുകൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, JLR-ന്റെ ഏറ്റവും പുതിയ ഡ്യുവൽ ടച്ച് പ്രോ ഡ്യുവൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് ഫീച്ചേഴ്സ് എസ്‌യുവിയിൽ ലഭിക്കും.

MOST READ: ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

2021 മോഡൽ ഇയർ റേഞ്ച് റോവർ ശ്രേണി അവതരിപ്പിച്ച് ലാൻഡ് റോവർ

മോഡൽ ഇയർ നവീകരണം ഉപയോഗിച്ച് ശ്രേണിയിലുടനീളമുള്ള എല്ലാ മോഡലുകൾക്കും ആപ്പിൾ കാർപ്ലേ / ആൻഡ്രോയിഡ് ഓട്ടോ എന്നിവ സ്റ്റാൻഡേർഡായും അതോടൊപ്പം ഇൻ-കാർ വൈഫൈ ശേഷിയും ഇതിൽ ഉണ്ടാകും.

2021 മോഡൽ ഇയർ റേഞ്ച് റോവർ ശ്രേണി അവതരിപ്പിച്ച് ലാൻഡ് റോവർ

ഈ 2021 ശ്രേണി കാറുകളുടെ പ്രധാന ആകർഷണം ഒരു പുതിയ മൈൽഡ് ഹൈബ്രിഡ് ഡീസൽ എഞ്ചിനാണ്. ഇന്ത്യൻ വിപണിയിൽ 3.0 ലിറ്റർ ഇൻലൈൻ-ആറിന്റെ രൂപത്തിൽ ഇത് 345 bhp പവറും 550 Nm torque ഉത്പാദിപ്പിക്കുകയും 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കുകയും ചെയ്യും.

MOST READ: എസ്-ക്രോസിന്റെ അവതരണം ജൂലൈ 28 -ന്; സ്ഥിരീകരിക്കാതെ മാരുതി

2021 മോഡൽ ഇയർ റേഞ്ച് റോവർ ശ്രേണി അവതരിപ്പിച്ച് ലാൻഡ് റോവർ

അതേസമയം 395 bhp കരുത്തിൽ 550 Nm torque വികസിപ്പിക്കുന്ന P400 ഇൻ‌ജെനിയം ഇൻ‌ലൈൻ-സിക്സ് യൂണിറ്റാണ് പെട്രോൾ എഞ്ചിൻ. രണ്ട് എഞ്ചിനുകളും ഒരു ZF എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും അതോടൊപ്പം റേഞ്ച് റോവറിന്റെ ടെറൈൻ 2 ഓഫ്-റോഡ് പ്രതികരണ സംവിധാനത്തിന്റെ ഏറ്റവും പുതിയ പതിപ്പും ഉൾക്കൊള്ളുന്നു. രണ്ട് എഞ്ചിനുകളും ബിഎസ്-VI, യൂറോ 6 കംപ്ലയിന്റ് ആണ്.

2021 മോഡൽ ഇയർ റേഞ്ച് റോവർ ശ്രേണി അവതരിപ്പിച്ച് ലാൻഡ് റോവർ

അര നൂറ്റാണ്ടിന്റെ പാരമ്പര്യം ആഘോഷിക്കുന്ന ഈ അവസരത്തിൽ എസ്‌യുവിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രത്യേക വർഷമാണ്. ഈ അവസരത്തിന്റെ സ്മരണയ്ക്കായി റേഞ്ച് റോവർ ചില ലിമിറ്റഡ് സ്പെഷ്യൽ എഡിഷനുകളും കമ്പനി അവതരിപ്പിച്ചു. റേഞ്ച് റോവർ ഫിഫ്റ്റി എന്ന് വിളിക്കപ്പെടുന്ന 1,970 യൂണിറ്റുകൾ മാത്രമേ വാങ്ങാൻ ലഭ്യമാകൂ.

MOST READ: നിസ്സാൻ B-എസ്‌യുവി കൺസെപ്റ്റിന്റെ ലോക പ്രീമിയർ 2020 ജൂലൈ 16 -ന്

2021 മോഡൽ ഇയർ റേഞ്ച് റോവർ ശ്രേണി അവതരിപ്പിച്ച് ലാൻഡ് റോവർ

ഈ അൾട്രാ-ആഢംബര ലിമിറ്റഡ് എഡിഷനിൽ വെസ്റ്റ്മിൻസ്റ്റർ, വെസ്റ്റ്മിൻസ്റ്റർ ബ്ലാക്ക് പതിപ്പുകൾ ചേരുന്നു. എക്‌സ്‌ക്ലൂസീവ് SV ഓട്ടോബയോഗ്രഫി ഡൈനാമിക് ബ്ലാക്ക് ലൈനപ്പും പുതുതായി ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2021 മോഡൽ ഇയർ റേഞ്ച് റോവർ ശ്രേണി അവതരിപ്പിച്ച് ലാൻഡ് റോവർ

റേഞ്ച് റോവറിന്റെ പ്രധാന എതിരാളികളാണ് ബെന്റ്ലി ബെന്റായിഗ, ലംബോർഗിനി ഉറൂസ് എന്നിവ. 2021 റേഞ്ച് റോവർ നാല് വേരിയന്റുകളിലായി ഇന്ത്യയിൽ അവതരിപ്പിക്കുമെങ്കിലും നിർദ്ദിഷ്ട തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

More from DriveSpark

Article Published On: Wednesday, July 15, 2020, 13:30 [IST]
English summary
Land Rover Unveiled 2021 Model Year Range Rover Lineup. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X