എസ്-ക്രോസിന്റെ അവതരണം ജൂലൈ 28 -ന്; സ്ഥിരീകരിക്കാതെ മാരുതി
എസ്-ക്രോസിന്റെ പെട്രോള്‍ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ മാരുതി. ഉടന്‍ തന്നെ വാഹനം വിപണിയില്‍ എത്തുമെന്ന് സൂചനകളുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ ഭാഗമായി വാഹനത്തിന്റെ വില്‍പ്പനയ്ക്കായുള്ള പരിശീലനം നെക്‌സയുടെ പ്രീമിയം ഡീലര്‍ഷിപ്പുകളില്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എസ്-ക്രോസിന്റെ ഈ പതിപ്പ് 2020 ജൂലൈ 28 വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

അതേസമയം കമ്പനിയുടെ ഭാഗത്തുനിന്നും ഒരു ഔദ്യോഗിക വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ വാഹനത്തിന്റെ കരുത്ത്. ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം ഇത്തവണ വിപണിയില്‍ എത്തുക.
MOST READ: എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

ബിഎസ് VI -ലേക്ക് നവീകരിക്കുന്നതിന്റെ ഭാഗമായി ഡീസല്‍ എഞ്ചിനുകളുടെ വില്‍പ്പന അവസാനിപ്പിക്കും എന്ന് നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമാണ് നേരത്തെ ഡീസല്‍ പതിപ്പില്‍ മാത്രം എത്തിയിരുന്ന എസ്-ക്രോസിന്റെ പെട്രോളിലേക്കുള്ള ഈ ചുവടുമാറ്റവും.

നേരത്തെ തന്നെ വാഹനത്തെ വിപണിയില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൊവിഡ്-19 മൂലം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം പദ്ധതിയില്‍ മാറ്റം വരികയായിരുന്നു.
MOST READ: റെട്രോ ശൈലിയിൽ പരിഷ്കരിച്ച ഡീസൽ ബുള്ളറ്റ്

മാരുതി എസ്-ക്രോസ് പെട്രോളിന് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. ഈ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

SHVS മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും ഇന്‍നെഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും (ISG) അധിക ബാറ്ററിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സംവിധാനം വഴി ഇന്ധനക്ഷമത 10 ശതമാനത്തോളം വര്‍ധിപ്പിക്കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.
MOST READ: ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, റിയര്‍ ഡിസ്‌ക് ബ്രേക്ക്, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, ഓട്ടോമാറ്റിക് എസി തുടങ്ങിയ സവിശേഷതകള്‍ പുതിയ എസ്-ക്രോസില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും.
Source: team-bhp


Click it and Unblock the Notifications








