ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

ഹെക്ടര്‍ പ്ലസിനെ വിപണിയില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍സ്. ബ്രാന്‍ഡില്‍ നിന്നുള്ള മൂന്നാമത്തെ മോഡലാണ് ഹെക്ടര്‍ പ്ലസ്. 13.48 ലക്ഷം രൂപയാണ് പെട്രോള്‍ പതിപ്പിന്റെ പ്രാരംഭ വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില.

ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

14.43 ലക്ഷം രൂപയാണ് ഡീസല്‍ വകഭേദത്തിന്റെ പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് ഈ ആറ് സീറ്റര്‍ എസ്‌യുവി എത്തുന്നത്.

ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

വാഹനത്തിനായുള്ള ബുക്കിങ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു. 50,000 രൂപ നല്‍കി ഓണ്‍ലൈനായി എംജിയുടെ ആറ് സീറ്റര്‍ വാഹനം ബുക്ക് ചെയ്യാം. അഞ്ച് സീറ്റര്‍ ഹെക്ടര്‍ മോഡലിന്റെ വിപുലീകൃത പതിപ്പാണ് ഹെക്ടര്‍ പ്ലസ്.

MOST READ: എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ ആദ്യമായി അവതരിപ്പിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡിജിറ്റലായിട്ടായിരുന്നു വാഹനത്തിന്റെ അവതരണം.

ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള മുന്‍വശത്തെ ഗ്രില്‍, ഷാര്‍പ്പ് ആയിട്ടുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍, ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, ഫോഗ്‌ലാമ്പ് ക്ലസ്റ്റര്‍ എന്നിവയാണ് ഹെക്ടര്‍ പ്ലസിനെ പഴയ ഹെക്ടറില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

MOST READ: കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

പിന്നിലും ചെറിയ ചില മാറ്റങ്ങള്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്. പുതുക്കിയ ബമ്പര്‍, അപ്ഡേറ്റ് ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പുതിയ സ്‌കിഡ് പ്ലേറ്റുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയാണ് പിന്നിലെ സവിശേഷതകള്‍. ഹെക്ടറിലെ 17 ഇഞ്ച് അലോയി വീല്‍ തന്നെയാണ് ഹെക്ടര്‍ പ്ലസിലുമുള്ളത്.

ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

വീല്‍ബേസ് 2,750 mm ആണ്. റെഗുലര്‍ ഹെക്ടറിന് സമാനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് സീറ്റ് ഘടനയാണ് വാഹനത്തിന് ഉള്ളിലെ പ്രധാന സവിശേഷത. നടുവില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകളാണ്. ആദ്യം ആറ് സീറ്റര്‍ ഓപ്ഷനില്‍ എത്തുന്ന വാഹനം പിന്നീട് ഏഴ് സീറ്റര്‍ ഓപ്ഷനിലും വിപണിയില്‍ എത്തും. കൂടുതല്‍ എക്സിക്യൂട്ടീവ് ലുക്ക് നല്‍കാന്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് സാധിക്കും എന്നാണ് കമ്പനി അറിയിച്ചത്.

MOST READ: മലയാളിയുടെ അഭിരുചിയിൽ വ്യത്യസ്ത രൂപഭാവത്തിൽ കെടിഎം RC 200

ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

അതോടൊപ്പം തന്നെ വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥല സൗകര്യം നല്‍കുമെന്നതാണ് ക്യാപ്റ്റന്‍ സീറ്റുകളുടെ മറ്റൊരു സവിശേഷത. ഇതെല്ലാം പരിഗണിച്ചാണ് ആദ്യം ആറ് സീറ്റര്‍ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്.മൂന്ന് നിരയിലും ലെതര്‍ ആവരണമുള്ള ക്യാപ്റ്റന്‍ സീറ്റാണ് നല്‍കിയിട്ടുള്ളത്. സീറ്റിന് ചേരുന്ന ലെതര്‍ ആവരണമാണ് ഡോര്‍ പാഡിലും ഡാഷ്ബോര്‍ഡിലും നല്‍കിയിട്ടുള്ളത്.

ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ തലമുറ ഐസ്മാര്‍ട്ട് കണക്റ്റുചെയ്ത സാങ്കേതികവിദ്യയും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തും. 10.4 ഇഞ്ച് എച്ച്ഡി ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (PMS), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

MOST READ: ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

പെട്രോള്‍, ഹൈബ്രിഡ്, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം ലഭ്യമാകും. റെഗുലര്‍ ഹെക്ടറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ എഞ്ചിന്‍ ഓപഷനുകള്‍ തന്നെയാണിത്. ബിഎസ് VI നിലവാരത്തിലുള്ള 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 141 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഓപ്ഷനും ലഭിക്കും. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് എഞ്ചിനും ലഭിക്കുന്നു.

ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 168 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാകും ഈ എഞ്ചിനൊപ്പം. അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, അഞ്ച് ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, അഞ്ച് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ അടങ്ങുന്ന എംജി ഷീല്‍ഡ് സംരക്ഷണവും കമ്പനി നല്‍കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Plus Launched In India, Priced From Rs. 13.48 Lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X