കംബോഡിയന്‍ വിപണിയിലേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്

കംബോഡിയന്‍ വിപണിയിലേക്ക് ചുവടുവെച്ച് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. തായ്‌ലാന്‍ഡ് പ്ലാന്റില്‍ നിര്‍മ്മിക്കുന്ന മോഡലുകളാകും കംബോഡിയന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക.

കംബോഡിയന്‍ വിപണിയിലേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്

കംബോഡിയ കൂടാതെ, ഏഷ്യാ പസഫിക് മേഖലകളായ മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും റോയല്‍ എന്‍ഫീല്‍ഡിന് സാന്നിധ്യമുണ്ട്. റെട്രോ ക്ലാസിക് ബൈക്ക് നിര്‍മ്മാതാവ് ബുള്ളറ്റ് 500, ക്ലാസിക് 500, ഹിമാലയന്‍, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 തുടങ്ങിയ ബൈക്കുകള്‍ കംമ്പോഡിയയില്‍ അവതരിപ്പിച്ചു.

കംബോഡിയന്‍ വിപണിയിലേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്

ടിഎഫ് മോട്ടോര്‍സിനെ ഔദ്യോഗിക വിതരണക്കാരനായി നിയമിക്കുകയും, ഫ്‌നാമ് പെന്‍ നഗരത്തിലെ ആദ്യത്തെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മാത്രമല്ല, കമ്പനിയുടെ ഔദ്യോഗിക റൈഡിംഗ് വസ്ത്രങ്ങള്‍, ആക്‌സസറികള്‍ എന്നിവയും സ്റ്റോര്‍ വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.

MOST READ: ബിഎസ് VI പള്‍സര്‍ NS 160 വില വര്‍ധിപ്പിച്ച് ബജാജ്

കംബോഡിയന്‍ വിപണിയിലേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്

വിദേശ വിപണികളെ സംബന്ധിച്ചിടത്തോളം, റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് വളരെയധികം ജനപ്രീതിയാണ് ലഭിക്കുന്നത്. പ്രത്യേകിച്ചും പുതിയ 650 ഇരട്ടകള്‍.

കംബോഡിയന്‍ വിപണിയിലേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്

വിപണിയില്‍ എത്തി രണ്ട് വര്‍ഷത്തിനുള്ളില്‍, ഇന്റര്‍സെപ്റ്റര്‍ 650 ജൂണ്‍ 20-ന് യുകെയുടെ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന ചാര്‍ട്ടില്‍ ആദ്യസ്ഥാനത്തേക്ക് കയറുകയും ചെയ്തു.

MOST READ: ഇനി അധികം വൈകില്ല, പുത്തൻ ഥാർ എസ്‌യുവിയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര

കംബോഡിയന്‍ വിപണിയിലേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യന്‍ വിപണിയിലേക്കും നിരവധി പദ്ധതികളാണ് നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്. അടുത്ത മൂന്ന്, നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങളുടെ ഉല്‍പ്പന്ന ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് റെട്രോ ക്ലാസിക് നിര്‍മാതാക്കള്‍.

കംബോഡിയന്‍ വിപണിയിലേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്

മാത്രമല്ല ഓരോ മൂന്ന്-നാല് വര്‍ഷത്തിന്റെയും ഓരോ പാദത്തിലും പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമെന്നും ബ്രാന്‍ഡ് വെളിപ്പെടുത്തിട്ടുണ്ട്. വിശാലമായ പ്രേക്ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ ഉല്‍പ്പന്ന ലൈനപ്പില്‍ വിവിധ പുതിയ മോട്ടോര്‍സൈക്കിളുകള്‍ തന്നെയാകും ചേര്‍ക്കുക.

MOST READ: സോനെറ്റിന്റെ മുന്‍വശം വെളിപ്പെടുത്തി കിയ; ടീസര്‍ ചിത്രങ്ങള്‍

കംബോഡിയന്‍ വിപണിയിലേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഈ പുതിയ ബൈക്കുകള്‍ 250-750 സിസി ശ്രേണിയിയെ അടിസ്ഥാനമാക്കിയാകും എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിയില്‍ പ്രത്യേകിച്ച് മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ ബ്രാന്‍ഡിന്റെ പിടി കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുകയും ചെയ്യും.

കംബോഡിയന്‍ വിപണിയിലേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്

പ്ലാറ്റ്‌ഫോം, മോഡല്‍, വകഭേദങ്ങള്‍, കളര്‍, ലിമിറ്റഡ് എഡിഷന്‍ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത തലങ്ങളില്‍ ഉത്പന്ന വികസന പ്രക്രിയ നടക്കുന്നുണ്ട്. അടുത്ത മൂന്ന്-നാല് വര്‍ഷത്തേക്ക് ഓരോ പാദത്തിലും ഒരു പുതിയ ബൈക്ക് പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

Most Read Articles

Malayalam
English summary
Royal Enfield Enters Cambodian Market. Read in Malayalam.
Story first published: Friday, July 17, 2020, 12:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X