ഇനി അധികം വൈകില്ല, പുത്തൻ ഥാർ എസ്‌യുവിയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര
ഏറെ നാളായി ഇന്ത്യൻ എസ്‌യുവി വിപണി കാത്തിരിക്കുന്ന പുതുതലമുറ മഹീന്ദ്ര ഥാറിന്റെ ട്രയൽ പ്രൊഡക്ഷൻ ആരംഭിച്ചതായി റിപ്പോട്ടുകൾ. ഉത്സവ സീസണിൽ ദീപാവലിക്ക് മുമ്പായി പുതിയ ലൈഫ്സ്റ്റൈൽ എസ്‌യുവി പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

വരാനിരിക്കുന്ന ഥാർ ഇതിനകം തന്നെ പ്രൊഡക്ഷൻ പതിപ്പിൽ പരീക്ഷണയോട്ടത്തിനായി നിരത്തിലെത്തിയിരുന്നു. ഒരു ഓഫ്റോഡ് എസ്‌യുവി എന്ന നിലയിൽ പേരെടുത്ത മഹീന്ദ്ര ഥാർ ഇത്തവണ എത്തുമ്പോൾ കൂടുതൽ റോഡ് കേന്ദ്രീകൃതവുമാണ്. ഇതിലൂടെ വാഹനത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ കമ്പനി ലക്ഷ്യമിടുന്നു.

നിലവിലെ മോഡൽ ഓഫ് റോഡ് പ്രേമികൾക്കായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തപ്പോൾ പുതിയ 2020 മഹീന്ദ്ര ഥാർ ദൈനംദിന സുഖസൗകര്യങ്ങളുടെ കാര്യത്തിൽ കൂടുതൽ വാഗ്ദാനം ചെയ്യും. സാധാരണ സിറ്റി കാറുകളിൽ ലഭ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഇതിലുണ്ടാകുമെന്ന് ചുരുക്കം.
MOST READ: എംജി ഹെക്ടർ പ്ലസ് ആദ്യ ഡ്രൈവ് റിവ്യൂ

അതിനാൽ അടിമുടി പുതുക്കിയ അകത്തളമാകും മഹീന്ദ്ര ഒരുക്കുക. പുതിയ മോഡലിൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്, കളർ എംഐഡി, റിവേഴ്‌സ് ക്യാമറ, പവർഡ് ഒആർവിഎം എന്നിവയുള്ള പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ ഉണ്ടായിരിക്കും. ഏറ്റവും ആകർഷകമായ ഘടകം എന്തെന്നാൽ ഫാക്ടറി ഘടിപ്പിച്ച ഹാർഡ്-ടോപ്പ് മോഡലും ഫോർവേഡ് ഫേസിംഗ് രണ്ടാം നിര സീറ്റുകളും എസ്‌യുവിക്ക് ലഭിക്കുമെന്നതാണ്.

സുരക്ഷക്കായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ്, സ്പീഡ് അലേർട്ട് എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളായി എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുമെന്നാണ് സൂചന.
MOST READ: സോനെറ്റിന്റെ മുന്‍വശം വെളിപ്പെടുത്തി കിയ; ടീസര്‍ ചിത്രങ്ങള്‍

പരിഷ്കരിച്ച ZEN3 പ്ലാറ്റ്ഫോമിൽ പുതിയ ലാഡർ ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയായിരിക്കും അടുത്ത തലമുറ മഹീന്ദ്ര ഥാർ നിർമിക്കുക. എസ്‌യുവിക്ക് പുതിയ സസ്‌പെൻഷൻ സംവിധാനവും ലഭിക്കും. ഇത് ഓൺ-റോഡ് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും.

ഒന്നിലധികം എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളുമായാണ് പുതുതലമുറ മഹീന്ദ്ര ഥാർ വിപണിയിൽ ഇടംപിടിക്കുക. 2020 ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ എംസ്റ്റാലിയൻ ശ്രേണിയിൽ നിന്നുള്ള പുതിയ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഥാറിൽ എത്തുക.
MOST READ: 6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഈ യൂണിറ്റിൽ ഓഫർ ചെയ്യും. ഡീസൽ പതിപ്പിന് ബിഎസ്-VI കംപ്ലയിന്റ് 2.2 ലിറ്റർ എംഹോക്ക് യൂണിറ്റ് ലഭിക്കും. ഇത് 140 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ഐസിൻ സോഴ്‌സ്ഡ് ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടാം.

റിയർ-വീൽ, ഓൾ-വീൽ-ഡ്രൈവ് വേരിയന്റുകൾ 2020 മഹീന്ദ്ര ഥാറിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ആഭ്യന്തര വിപണിയിൽ വരാനിരിക്കുന്ന പുത്തൻ ഫോഴ്സ് ഗൂർഖ അഞ്ച് ഡോർ പതിപ്പായ സുസുക്കി ജിംനി എന്നിവയായിരിക്കും ഥാർ എസ്‌യുവിയുടെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








