വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

മൾട്ടി കളർ വാഹനങ്ങൾ അല്ലെങ്കിൽ വാഹനത്തിന്റെ യഥാർഥ നിറത്തിനൊപ്പം ഏതെങ്കിലും തരത്തിലുള്ള നിറങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുധമാണ് എന്ന ചിന്താഗതിക്കും ധാരണയ്ക്കും ഒരു വലിയ തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്.

വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

ചണ്ഡിഗഡിൽ നടന്ന ഒരു സംഭവത്തിന് തീർപ്പു കൽപ്പിച്ചതിനോടനുബന്ധിച്ചാണ് മൾട്ടി കളർ വാഹനങ്ങൾ നിയമ വിരുധമല്ലെന്ന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി വ്യക്തമാക്കിയത്.

വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

ചണ്ഡിഗഡിലെ മൾട്ടി-കളർ ഹിന്ദുസ്ഥാൻ അംബാസഡറെ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച പഞ്ചാബ് RTO ഇൻസ്പെക്ടറെ പഞ്ചാബ് & ഹരിയാന ഹൈക്കോടതി ശക്തമായി വിമർശിച്ചു. മൾട്ടി കളർ ഉള്ള കാറുകൾ നിയമപരമാണെന്നും കാറിന്റെ അടിസ്ഥാന നിറം അതേപടി നിലനിൽക്കുന്നിടത്തോളം RTO -യ്ക്ക് ഇവ രജിസ്റ്റർ ചെയ്യാമെന്നും ഹൈക്കോടതി ജഡ്ജി വ്യക്തമാക്കി.

MOST READ: പോളോ വെന്റോ ഹൈലൈൻ പ്ലസ് പതിപ്പുകളുടെ വില താഴ്ത്തി ഫോക്‌സ്‌വാഗൺ

വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

ബോഡിയിൽ കലാസൃഷ്ടികൾ ഉണ്ടെന്ന കാരണത്താൽ വാഹനം രജിസ്റ്റർ ചെയ്യാൻ അധികാരികൾക്ക് വിസമ്മതിക്കാനാവില്ലെന്ന് ഹൈക്കോടതി വിധിച്ചു. മൾട്ടി കളർ അംബാസഡർ ഗ്രാൻഡ് ഹരിത് C-1800 രണ്ടാഴ്ച്ച കാലയളവിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ ചണ്ഡിഗഡിലെ RTO അധികൃതർക്ക് കോടതി നിർദേശം നൽകി.

വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

ഒരു സാധാരണ വ്യക്തിക്ക് വെളുത്ത കാറിൽ ചില കലാസൃഷ്ടികൾ ഉണ്ടെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. ക്യാൻവാസിൽ പൂക്കൾ തളിക്കുന്ന പോലെ. ക്യാൻവാസിന്റെ അടിസ്ഥാന നിറം അതേപടി നിലനിൽക്കുന്നു.

MOST READ: RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ ഡെലിവറി ആരംഭിച്ച് റിവോള്‍ട്ട്

വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

ഇൻസ്പെക്ടർ ഈ സംഭവത്തിൽ ഏകപക്ഷീയമായും പൂർണ്ണ വിചിത്രമായും പ്രവർത്തിച്ചിട്ടുണ്ട്, ഇത് അപേക്ഷകനെ അനാവശ്യമായി ഉപദ്രവിക്കുന്നു എന്ന് ജസ്റ്റിസ് ജയ്‌ശ്രീ താക്കൂർ പറഞ്ഞു.

വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

2009 മോഡൽ കാറിന് രജിസ്ട്രേഷൻ നമ്പർ നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ രഞ്ജിത് മൽഹോത്ര 2019 -ലാണ് കോടതിയെ സമീപിച്ചത്. 2019 ജൂലൈയിൽ ന്യൂഡൽഹിയിൽ പോസ്റ്റ് ചെയ്ത യൂറോപ്യൻ യൂണിയന്റെ കൗൺസിലറിൽ നിന്നുമാണ് മൽഹോത്ര ഈ വാഹനം വാങ്ങുന്നത്.

MOST READ: ഉയരങ്ങൾ കീഴടക്കി ഹ്യുണ്ടായി കോന ഇലക്‌ട്രിക്, നിരത്തിലെത്തിച്ചത് ഒരു ലക്ഷത്തിലധികം കാറുകൾ

വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

2019 ഓഗസ്റ്റിൽ ചണ്ഡിഗഡിലാണ് വാഹനം അദ്ദേഹത്തിന് കൈമാറിയത്. ന്യൂഡൽഹിയിലെ RTO അധികാരികളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നേടുകയും മറ്റ് എല്ലാ നടപടികളും പൂർത്തിയാക്കി കഴിഞ്ഞ് ഒന്നിലധികം തവണ അപേക്ഷ സമർപ്പിച്ചിട്ടും രജിസ്ട്രേഷൻ നമ്പർ നൽകാൻ അധികൃതർ വിസമ്മതിച്ചതിനെ തുടർന്നാണ് ഉടമ കോടതിയെ സമീപിച്ചത്.

വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

പ്രശസ്ത മെക്സിക്കൻ ആർട്ടിസ്റ്റ് സെൻകോയുടെ കലാസൃഷ്ടിയാണ് ഈ പ്രത്യേക ഹിന്ദുസ്ഥാൻ അംബാസഡറിലുള്ളത്. വാഹനത്തിന്റെ അടിസ്ഥാന നിറം വെള്ളയാണ്, കൂടാതെ കാറിലെ മറ്റ് നിറങ്ങൾ ആർട്ടിസ്റ്റ് വരച്ചിട്ടുള്ളതാണ് എന്ന് വ്യക്തമാണ്.

MOST READ: ഡീസൽ പതിപ്പിനേക്കാൾ വില കുറവ്, മാരുതി എസ്-ക്രോസ് പെട്രോൾ ജൂലൈ 29-ന് വിൽപ്പനയ്ക്ക് എത്തും

വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

അതിനാൽ കാറിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ നിയമത്തിലെ 52-ാം വകുപ്പ് അനുസരിച്ച് അനുവദനീയമല്ലാത്ത രീതിയിൽ വാഹനത്തിൽ മാറ്റം വരുത്തിയോ ചെയ്തിട്ടില്ല.

വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കാറിന്റെ അടിസ്ഥാന നിറം ദൃശ്യമാകുന്നിടത്തോളം കാലം, ഏറ്റവും പുതിയ ഹൈക്കോടതി വിധി പ്രകാരം കാറിന്റെ ശരീരത്തിൽ പെയിന്റ് വർക്കുകൾ ചേർക്കുന്നത് നിയമവിരുദ്ധമല്ല.

വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

ഇത് ഒരു ഹൈക്കോടതി വിധി ആയതിനാൽ, ഇന്ത്യയിലെ ഒരു ഉയർന്ന ജുഡീഷ്യൽ ബെഞ്ച് അല്ലെങ്കിൽ സുപ്രീം കോടതി ഈ വിധി അസാധുവാക്കുന്നതുവരെ ഇത് രാജ്യമെമ്പാടുമുള്ള നിയമമായി മാറുന്നു.

വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

വാഹനത്തിന്റെ അടിസ്ഥാന നിറം നിലനിർത്തിക്കൊണ്ടുള്ള വർണ്ണാഭമായ പെയിന്റിംഗ്, വാഹനങ്ങളിലെ സ്റ്റിക്കറുകൾ എന്നിവ വാഹനത്തിന്റെ അടിസ്ഥാന ഘടന മാറ്റുന്നതായി കണക്കാക്കാനാവില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ഈ വിധി കാർ റാപ്പർമാർക്കും ചിത്രകാരന്മാർക്കും കലാകാരന്മാർക്കും നിരവധി സാധ്യതകൾ തുറക്കുന്നു.

Source: Indian Express

Most Read Articles

Malayalam
English summary
Multicolour Vehicles Are Legal For Registration As Long As Base Colour Is Visible Says Punjab HC. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X