ഉയരങ്ങൾ കീഴടക്കി ഹ്യുണ്ടായി കോന ഇലക്‌ട്രിക്, നിരത്തിലെത്തിച്ചത് ഒരു ലക്ഷത്തിലധികം കാറുകൾ

ഇലക്ട്രിക് മോഡലുകളുള്ള എല്ലാ വാഹന നിർമാതാക്കൾക്കും തങ്ങളുടെ നിരയിൽ ഒരു മാർക്യൂ ഉൽ‌പ്പന്നമുണ്ടാകും. അതുപോലെയാണ് ഹ്യുണ്ടായിക്ക് കോന. ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അന്താരാഷ്ട്ര നിരയിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വാഹനം കൂടിയാണിത്.

ഉയരങ്ങൾ കീഴടക്കി ഹ്യുണ്ടായി കോന ഇലക്‌ട്രിക്, നിരത്തിലെത്തിച്ചത് ഒരു ലക്ഷത്തിലധികം കാറുകൾ

ജൂൺ 30 വരെ ഒരു ലക്ഷം കോന ഇവി കാറുകൾ ലോകമെമ്പാടുമുള്ള വിപണികളിൽ വിറ്റഴിച്ചതായി കമ്പനി പ്രഖ്യാപിച്ചു. കോനയ്‌ക്കൊപ്പം ഈ നാഴികക്കല്ലിലെത്താൻ ഹ്യുണ്ടായി രണ്ടുവർഷമെടുത്തു. ക്ലീനർ മൊബിലിറ്റിയിലേക്ക് ആഗോള വിപണി ചുവടുവെക്കുന്ന പ്രാരംഭഘട്ടമായ 2018 മാർച്ചിലാണ് ഇവി വിൽപ്പനക്ക് എത്തിയത്.

ഉയരങ്ങൾ കീഴടക്കി ഹ്യുണ്ടായി കോന ഇലക്‌ട്രിക്, നിരത്തിലെത്തിച്ചത് ഒരു ലക്ഷത്തിലധികം കാറുകൾ

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോനയുടെ മൊത്തം വിൽപ്പനയുടെ മുക്കാൽ ഭാഗവും ദക്ഷിണ കൊറിയയുടെ ആഭ്യന്തര വിപണിക്ക് പുറത്തുനിന്നുള്ളതാണെന്ന് ഹ്യുണ്ടായി വ്യക്തമാക്കുന്നു.

MOST READ: സ്റ്റെല്ലാന്റിസ് എന്ന പുതു ബ്രാൻഡിന് കീഴിൽ ലയിച്ച് PSA & FCA ഗ്രൂപ്പുകൾ

ഉയരങ്ങൾ കീഴടക്കി ഹ്യുണ്ടായി കോന ഇലക്‌ട്രിക്, നിരത്തിലെത്തിച്ചത് ഒരു ലക്ഷത്തിലധികം കാറുകൾ

400 കിലോമീറ്ററിലധികം മൈലേജ്, അതിവേഗ ചാർജിംഗ് പിന്തുണ, പല രാജ്യങ്ങളിലും ഓഫർ ചെയ്യുന്ന ഇവികൾക്കുള്ള ആനുകൂല്യങ്ങൾ എന്നിവയാണ് ഉപഭോക്താക്കളെ ഈ വാഹനം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ച ചില ഘടകങ്ങൾ.

ഉയരങ്ങൾ കീഴടക്കി ഹ്യുണ്ടായി കോന ഇലക്‌ട്രിക്, നിരത്തിലെത്തിച്ചത് ഒരു ലക്ഷത്തിലധികം കാറുകൾ

ഫോർവേഡ് കോളിഷൻ അവോയ്ഡൻസ് അസിസ്റ്റ് (FCA), ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് (LKA), ഡ്രൈവർ അറ്റൻ‌ഷൻ മുന്നറിയിപ്പ് (DAW), ബ്ലൈൻഡ്-സ്പോട്ട് കൂളിസിഷൻ മുന്നറിയിപ്പ് (BCW) എന്നിവ ഉൾപ്പെടുന്ന നിരവധി സുരക്ഷാ സവിശേഷതകളും കോന ഇവി വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമായി.

MOST READ: ടെസ്‌ലയ്ക്ക് വെല്ലുവിളിയുമായി ചൈനയിൽ ഹാൻ ഇവി പുറത്തിറക്കി BYD

ഉയരങ്ങൾ കീഴടക്കി ഹ്യുണ്ടായി കോന ഇലക്‌ട്രിക്, നിരത്തിലെത്തിച്ചത് ഒരു ലക്ഷത്തിലധികം കാറുകൾ

മറ്റ് ഹ്യുണ്ടായി കാറുകളെപ്പോലെ തന്നെ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, വയർലെസ് ഫോൺ ചാർജിംഗ്, ബ്ലൂലിങ്ക് കണക്റ്റിവിറ്റി എന്നിവ ഉപയോഗിച്ച് കോന ഇലക്ട്രിക്കിന്റെ ക്യാബിൻ കമ്പനി കൂടുതൽ പ്രീമിയമാക്കി.

ഉയരങ്ങൾ കീഴടക്കി ഹ്യുണ്ടായി കോന ഇലക്‌ട്രിക്, നിരത്തിലെത്തിച്ചത് ഒരു ലക്ഷത്തിലധികം കാറുകൾ

ഇന്ത്യയിൽ 2019 ജൂണിൽ കോന ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചു. എങ്കിലും കാറിന്റെ ഉയർന്ന വില ഉപഭേക്താക്കൾക്കിടയിൽ മതിപ്പുളവാക്കിയില്ല എന്നതാണ് യാഥാർഥ്യം. കൂടാതെ ഇലക്ട്രിക് വാഹനങ്ങളെ പൂർണമായും ഉൾക്കൊള്ളാനും ഇന്ത്യൻ വിപണി ഇതുവരെ തയാറായിട്ടില്ല.

MOST READ: G-ക്ലാസ് എസ്‌യുവിയെ മോടിപിടിപ്പിച്ച് മെർസിഡീസ്, കൂട്ടിന് ഡെസേർട്ട് ഡ്രൈവ് മോഡും

ഉയരങ്ങൾ കീഴടക്കി ഹ്യുണ്ടായി കോന ഇലക്‌ട്രിക്, നിരത്തിലെത്തിച്ചത് ഒരു ലക്ഷത്തിലധികം കാറുകൾ

എന്നിരുന്നാലും സമാപഭാവിയിൽ ഇവി ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കുമെന്നും ആളുകൾക്ക് ഇലക്ട്രിക് മോഡലുകൾ തെരഞ്ഞെടുക്കുന്നതിന് പ്രോത്സാഹനങ്ങൾ നൽകാമെന്നും സർക്കാർ വാഗ്ദാനം ചെയ്തതോടെ കോനയുടെയും ഇന്ത്യയിലെ മറ്റ് ഇലക്ട്രിക്ക് വാഹനങ്ങളുടെയും ഭാവി ശോഭനമാകുമെന്ന് പ്രതീക്ഷിക്കാം.

ഉയരങ്ങൾ കീഴടക്കി ഹ്യുണ്ടായി കോന ഇലക്‌ട്രിക്, നിരത്തിലെത്തിച്ചത് ഒരു ലക്ഷത്തിലധികം കാറുകൾ

ഗിന്നസ് ബുക്കിൽ വരെ ഇടംപിടിച്ച ഇലക്ട്രിക് വാഹനം കൂടിയാണ് ഹ്യുണ്ടായി കോന എന്നത് രസകരമാണ്. ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കുന്ന ഇന്ത്യന്‍ ഇലക്ട്രിക് വാഹനം എന്ന റെക്കോഡാണ് കോന കൈവരിച്ചത്. ടിബറ്റിലെ 5731 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സൗള പാസ് എന്ന സ്ഥലത്തിലൂടെ സഞ്ചരിച്ചാണ് ഈ റെക്കോർഡിൽ ഹ്യുണ്ടായി എത്തിയത്.

More from DriveSpark

Article Published On: Friday, July 17, 2020, 12:19 [IST]
English summary
Hyundai Sold One Lakh Units Of Kona EV Worldwide By 2020 June 30. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X