ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയിലേക്കുള്ള കിയയുടെ ഏറ്റവും പുതിയ മോഡലാണ് സോനെറ്റ്. വാഹനത്തിന്റെ അരങ്ങേറ്റത്തിന് നിര്‍മ്മാതാക്കള്‍ തീയതി വരെ വെളിപ്പെടുത്തി കഴിഞ്ഞു.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസം വാഹനത്തിന്റെ മുന്‍വശം വെളിപ്പെടുത്തി നിര്‍മ്മാതാക്കള്‍ ടീസര്‍ ചിത്രം പങ്കുവെച്ചിരുന്നു. 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് പതിപ്പിനോട് സാമ്യം പുലര്‍ത്തുന്ന അതേ രീതിയില്‍ തന്നെയാണ് മുന്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കിയ ആദ്യം വിപണിയില്‍ എത്തിച്ച സെല്‍റ്റോസ് വിപണിയില്‍ ഹിറ്റയതോടെയാണ് കാര്‍ണിവല്‍ എത്തുന്നത്. കാര്‍ണിവല്ലും വിപണിയില്‍ വലിയ ചനലങ്ങള്‍ സൃഷ്ടിച്ചതോടെ അത്തരത്തിലൊരു സാധ്യത മുന്നില്‍ കണ്ടാണ് സോനെറ്റിനെയും നിരത്തിലെത്തിക്കാനൊരുങ്ങുന്നത്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കിയയുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയായിട്ടാണ് സോനെറ്റ് എത്തുന്നത്. 2020 ജൂണില്‍ വാഹനം വിപണിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അവതരണം നീണ്ടുപോയത്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോട്ട്, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 തുടങ്ങിയ വാഹനങ്ങളുമായാണ് സോനെറ്റ് മത്സരിക്കുക. എന്തായാലും ഇപ്പോള്‍ പ്രൊഡക്ഷന്‍ പതിപ്പിന്റേത് എന്ന് കരുതുന്ന ഏതാനും ചിത്രങ്ങളും പുറത്ത് എത്തി.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍ നിന്നും വാഹനം സംബന്ധിച്ച് ഏകദേശം രൂപം മനസ്സിലാക്കാനും സാധിക്കും. സ്‌പൈ ചിത്രങ്ങളില്‍ കാണുന്നത് പ്രാരംഭ പതിപ്പ് ആയിരിക്കുമെന്ന സൂചനയും നല്‍കുന്നു.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സ്റ്റീല്‍ വീലുകളും, വീല്‍ കവറുകളും, ഷാര്‍ക് ഫിന്‍ യൂണിറ്റിന് പകരം പരമ്പരാഗത രീതിയിലുള്ള ആന്റിനയുമാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. ഇന്റഗ്രേറ്റഡ് സ്പോയിലര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ്, റിഫ്‌ലക്ടറുകള്‍ എന്നിവയുള്ള ബമ്പര്‍, റാക്ക്ഡ് വിന്‍ഡ്ഷീല്‍ഡ്, താഴെയായി സോനെറ്റ് ബാഡ്ജിംഗ് എന്നിവ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

വിന്‍ഡ്ഷീല്‍ഡിനും C-പില്ലറിനും മധ്യേ കറുത്ത ക്ലാഡിംഗും നല്‍കിയിട്ടുണ്ട്. ബോഡി ക്ലാഡിംഗ്, തടിച്ച വീല്‍ ആര്‍ച്ചുകള്‍ തുടങ്ങിയ വിശദാംശങ്ങളാണ് സൈഡ് പ്രെഫൈല്‍ വെളിപ്പെടുത്തുന്നത്. ബ്രഷ് ചെയ്ത അലുമിനിയം ഇന്‍സേര്‍ട്ടുകളുള്ള പിന്‍ എസി വെന്റുകളും ചിത്രത്തില്‍ കാണാം.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ ഇത്രയും കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഈ വാഹനത്തെ വ്യത്യസ്തമാക്കും. ആദ്യം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന വാഹനം പിന്നീട് ആഗോള വിപണിയിലും ചുവടുവെയ്ക്കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍, സെഗ്മെന്റ്-ഏറ്റവും വലിയ 10.25 ഇഞ്ച് ഓറിയന്റഡ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍ തുടങ്ങിയവയെല്ലാം സോനെറ്റിന്റെ മറ്റ് സവിശേഷതകളായിരിക്കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് സോനെറ്റിന്റെ കരുത്ത്. 1.2 ലിറ്റര്‍ എഞ്ചിന്‍ 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 1.0 ലിറ്റര്‍ എഞ്ചിന്‍ 118 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 220 Nm torque ഉം സൃഷ്ടിക്കും. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ക്ലച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവ വാഹനത്തില്‍ ലഭ്യമായേക്കും.

Source: Motoroids

More from DriveSpark

Article Published On: Friday, July 17, 2020, 16:34 [IST]
English summary
Kia Sonet Production Ready Model Spotted Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X