A2 സ്കൂട്ടറിനൊപ്പം ബിഗൗസ് B8 ഇലക്‌ട്രിക്കും വിപണിയിൽ, വില 62,999 രൂപ

ലോ സ്‌പീഡ് A2 ഇലക്ട്രിക് സ്കൂട്ടറിനൊപ്പം ബിഗൗസ് പുതിയ B8 ഇവി മോഡലും വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ ഇലക്ട്രിക്കൽ വ്യവസായത്തിലെ ഏറ്റവും വലിയ സ്ഥാപനമായ RR ഗ്ലോബലിന്റെ ഉപ ബ്രാൻഡാണ് ബിഗൗസ്.

A2 സ്കൂട്ടറിനൊപ്പം ബിഗൗസ് B8 ഇലക്ട്രിക് സ്കൂട്ടറും വിപണിയിൽ, വില 62,999 രൂപ

കമ്പനിയുടെ മുൻ‌നിര ഉൽ‌പ്പന്നത്തിനെ മൂന്ന് വേരിയന്റുകളിലായാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതിന് 62,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. ഒറ്റ നോട്ടത്തിൽ തന്നെ ഒരു പ്രീമിയം ഉൽ‌പ്പന്നമാണ് പുതിയ ബിഗൗസ് B8 ഇലക്ട്രിക് സ്കൂട്ടറെന്ന് മനസിലാക്കാൻ സാധിക്കും.

A2 സ്കൂട്ടറിനൊപ്പം ബിഗൗസ് B8 ഇലക്ട്രിക് സ്കൂട്ടറും വിപണിയിൽ, വില 62,999 രൂപ

രസകരവും മികച്ചതുമായ രൂപകൽപ്പന ഇതിന് ധാരാളം ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. ഇലക്ട്രിക് സ്കൂട്ടറിന്റെ മുൻവശത്ത് ഫ്ലഷ് ചെയ്ത സൈഡ് ടേൺ സിഗ്നലുകൾ സംയോജിപ്പിച്ച രീതി ഏറെ സ്വാഗതാർഹമാണ്. കൂടാതെ, റിയർ‌വ്യു മിററുകളും മനോഹരമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

MOST READ: വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

A2 സ്കൂട്ടറിനൊപ്പം ബിഗൗസ് B8 ഇലക്ട്രിക് സ്കൂട്ടറും വിപണിയിൽ, വില 62,999 രൂപ

ഇലക്ട്രിക് സ്കൂട്ടറിന്റെ വിഷ്വൽ അപ്പീൽ പ്രത്യേകിച്ച് എൽഇഡി ഡിആർഎല്ലുകളുള്ള ഡിസൈനർ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് ബിഗൗസ് B8 അവതരിപ്പിക്കുന്നു. എൽ‌ഇഡി ടെയിൽ‌ലാമ്പുകളും മാന്യമായി കാണപ്പെടുന്നതും ഇന്റഗ്രേറ്റഡ് സൈഡ് ടേൺ സിഗ്നലുകൾ ഉൾപ്പെടുത്തിയതുമാണ്. പൂർണ ഡിജിറ്റൽ, മൾട്ടി-കളർ യൂണിറ്റാണ് സ്കൂട്ടറിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.

A2 സ്കൂട്ടറിനൊപ്പം ബിഗൗസ് B8 ഇലക്ട്രിക് സ്കൂട്ടറും വിപണിയിൽ, വില 62,999 രൂപ

സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ ഡാഷിൽ ഒരു ഗോ ബട്ടണും ബിഗൗസ് പരിചയപ്പെടുത്തുന്നു. പ്രീമിയം ഗുണനിലവാരവും സ്വിച്ച് ഗിയറും, അൾട്രാവയലറ്റ് പരിരക്ഷയുള്ള ഉയർന്ന നിലവാരമുള്ള പെയിന്റ്, 18 ലിറ്റർ അണ്ടർ സീറ്റ് സംഭരണം, ഹസാർഡ് ലൈറ്റ്, എംസിബി സ്വിച്ച്, കിക്ക്-സ്റ്റാൻഡ്, യുഎസ്ബി പോർട്ട്, റിവേഴ്സ് മോഡ് എന്നിവയെല്ലാമാണ് ബിഗൗസ് B8 ഇലക്ട്രിക്കിലെ മറ്റ് പ്രധാന സവിശേഷതകൾ.

MOST READ: സ്റ്റെല്ലാന്റിസ് എന്ന പുതു ബ്രാൻഡിന് കീഴിൽ ലയിച്ച് PSA & FCA ഗ്രൂപ്പുകൾ

A2 സ്കൂട്ടറിനൊപ്പം ബിഗൗസ് B8 ഇലക്ട്രിക് സ്കൂട്ടറും വിപണിയിൽ, വില 62,999 രൂപ

ലീഡ് ആസിഡ്, ലിഥിയം അയൺ, ലി ടെക്നോളജി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ബിഗൗസ് B8 ലഭ്യമാണ്. IP65 റേറ്റുചെയ്ത 60V/22.3AH ഫിക്‌സഡ് ബാറ്ററി പായ്ക്കാണ് ലെഡ്-ആസിഡ് വേരിയന്റിൽ ഉള്ളത്. ഇത് പൂർണമായും ചാർജ് ചെയ്യാൻ 7-8 മണിക്കൂർ എടുക്കും. ഇതിന് 78 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

A2 സ്കൂട്ടറിനൊപ്പം ബിഗൗസ് B8 ഇലക്ട്രിക് സ്കൂട്ടറും വിപണിയിൽ, വില 62,999 രൂപ

ലിഥിയം അയൺ വേരിയന്റിൽ IP67 റേറ്റുചെയ്ത നീക്കംചെയ്യാവുന്ന 57.6V/1.45AH ബാറ്ററി പായ്ക്കാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് 100 ശതമാനം ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂർ മാത്രം മതിയാകും. ഇത് നൽകുന്ന മൈലേജ് ലെഡ്-ആസിഡ് വേരിയന്റിന് തുല്യമാണ്. അതേസമയം IP67 റേറ്റുചെയ്ത 57.6V/1.45kW ബാറ്ററി പായ്ക്കാണ് ലി ടെക്നോളജി വേരിയന്റിൽ വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

A2 സ്കൂട്ടറിനൊപ്പം ബിഗൗസ് B8 ഇലക്ട്രിക് സ്കൂട്ടറും വിപണിയിൽ, വില 62,999 രൂപ

ഇത് നീക്കംചെയ്യാവുന്ന യൂണിറ്റാണ് എന്നത് സ്വാഗതാർഹമാണ്. ഇത് പൂർണമായും ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂർ ആവശ്യമാണ്. മൈലേജ് പരമാവധി 70 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ബിഗൗസ് B8 ഇലക്ട്രിക് സ്കൂട്ടറിന്റെ മൂന്ന് വേരിയന്റുകളിലും 1900W BLDC ഹബ് മൗണ്ട് ഇലക്ട്രിക് മോട്ടോർ അടങ്ങിയിരിക്കുന്നു. ഇതിന് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുള്ളതാണ്.

A2 സ്കൂട്ടറിനൊപ്പം ബിഗൗസ് B8 ഇലക്ട്രിക് സ്കൂട്ടറും വിപണിയിൽ, വില 62,999 രൂപ

സിൽക്ക് റെഡ്, സ്പാർക്കിംഗ് ബ്ലൂ, നെബുല ഗ്രേ, പേൾ വൈറ്റ് എന്നീ നാല് കളർ ചോയിസുകളിൽ ഇലക്ട്രിക് സ്കൂട്ടർ തെരഞ്ഞെടുക്കാൻ സാധിക്കും. 3,000 രൂപ ടോക്കൺ തുകയ്ക്കായി നൽകി ഇവി ഓൺലൈനിൽ ബുക്ക് ചെയ്യാൻ സാധിക്കും. അടുത്ത മാസം പൂനെ, നവി മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Friday, July 17, 2020, 20:02 [IST]
English summary
BGauss B8 Electric Scooter Launched In India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X