സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

ഏതൊരു വസ്തുവിൽ നിന്നും നൂതനമായ ആശയങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യക്കാർ എന്നും മുൻപന്തിയിലാണ്. ലഭിക്കുന്ന പരിമിതമായ വിഭവങ്ങളുമായി പ്രവർത്തിക്കാനുള്ള ഒരു മാർഗം എല്ലായ്പ്പോഴും കണ്ടെത്തുകയും രസകരമായ ഉൽപ്പനങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

കൊടിങ്ങല്ലൂർ സ്വദേശിയായ ജിയോ ജോസഫ് എന്ന വ്ലോഗർ നിർമ്മിച്ച റിമോട്ട് കൺട്രോൾ ബോട്ടിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

ഇത് ഇന്ത്യയിലെ അല്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ RC (റിമോർട്ട് കൺട്രോൾ) ബോട്ട് ആയിരിക്കും. വീഡിയോയിൽ, ഈ ബോട്ട് താൻ എന്തെല്ലാം വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ നിർമ്മിച്ചുവെന്നും, ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും കാണിക്കുന്നു.

MOST READ: യുഎസ് വിപണിയിൽ പരിഷ്കരിച്ച കാമ്രി സെഡാൻ അവതരിപ്പിച്ച് ടൊയോട്ട

സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

ജിയോ തന്റെ M4 ടെക് എന്ന യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ബോട്ട് നിർമ്മിക്കുന്ന പ്രക്രിയ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. വ്ലോഗർ തുടക്കത്തിൽ ഒരു നീണ്ട പിവിസി പൈപ്പ് നാല് കഷണങ്ങളായി മുറിക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

ആദ്യമായി ഈ നാല് പീസുകളുടേയും ഒരു അറ്റം പൂർണ്ണമായി സീൽ ചെയ്യുന്നു, അതിനുശേഷം നടുക്ക് സ്ഥാപിക്കുന്ന രണ്ട് പിവിസി പൈപ്പുകളുടെ മറ്റേ അറ്റവും അടയ്ക്കുന്നു.

MOST READ: കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

ഇതിനു പിന്നാലെ ഒരു ആറ് ഇഞ്ചിന്റെ ഒരു എൽബോ ജോയിന്റ് കൂടാതെ രണ്ട് 45 ജോയിന്റ് എന്നിവ ഉപയോഗിച്ച് ബോട്ടിന്റെ മുൻഭാഗം ഒരുക്കുന്നു. ഇരു വശങ്ങളിലുമുള്ള പിവിസി പൈപ്പുകളിലേക്ക് ഇത് ബന്ധിപ്പിക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

RC ബോട്ടിന്റെ അടിസ്ഥാനമായി ഇത് പ്രവർത്തിക്കുന്നു. ഈ പിവിസി ഫ്രെയിമിന് മുകളിൽ, സ്വയം നിർമ്മിച്ച ഒരു മെറ്റൽ ഫ്രെയിം സ്ഥാപിക്കുകയും ഫ്രെയിമിലെ ക്ലാമ്പുകൾ പിവിസി ഫ്രെയിമിനെ ഒരുമിച്ച് ചേർത്ത്പിടിക്കുകയും അതിന് ആവശ്യമായ കരുത്ത് നൽകുകയും ചെയ്യുന്നു.

MOST READ: പോളോ വെന്റോ ഹൈലൈൻ പ്ലസ് പതിപ്പുകളുടെ വില താഴ്ത്തി ഫോക്‌സ്‌വാഗൺ

സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

മെറ്റൽ ഫ്രെയിം ഉറപ്പിച്ചുകഴിഞ്ഞ്, ജിയോ പ്ലൈവുഡിന്റെ ഷീറ്റുകൾ മുറിച്ച് ഫ്രെയിമിന് മുകളിൽ നിൽക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു പ്ലാറ്റ്ഫോം നിർമ്മിക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

ഇത് പിവിസി മെറ്റൽ ഫ്രേയിമിലേക്ക് സ്ക്രൂ ചെയ്തു ചേർക്കുന്നു. പിന്നീട് ചെറിയ പിവിസി പൈപ്പുകളും ജോയിന്റുകളും ഉപയോഗിച്ച് ലളിതമായ റെയിലിംഗും നിർമ്മിക്കുന്നു.

MOST READ: RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ ഡെലിവറി ആരംഭിച്ച് റിവോള്‍ട്ട്

സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

അടുത്തതായി ബോട്ടിന് കരുത്ത് പകരുന്നതിന് രണ്ട് ഇലക്ട്രിക് സബ്മരൈൻ മോട്ടോറുകൾ അദ്ദേഹം അവതരിപ്പിക്കുന്നു. ബോട്ടിന്റെ പ്രൊപ്പല്ലർ അല്ലെങ്കിൽ മോട്ടോർ ഒരു ഷാഫ്റ്റ് ഉപയോഗിച്ച് ഒരു സെർവോ മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

ബോട്ട് ആവശ്യമുള്ള ദിശയിലേക്ക് നയിക്കാൻ സഹായിക്കുന്ന ഘടകമാണിത്. സജ്ജീകരണം മുഴുവനും ഒരു റിസീവറുമായി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് റിമോർട്ട് കൺട്രോളിംഗ് സാധ്യമാക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

നിരവധി റിമോർട്ട് കൺട്രോൾ കാറുകളിലും മറ്റ് കളിപ്പാട്ടങ്ങളിലും നാം കണ്ട അതേ യൂണിറ്റാണ് ഇത്. ഈ RC ബോട്ടിന് പവർ നൽകാൻ കപ്പിൾ റീചാർജ് ചെയ്യാവുന്ന 12V ബാറ്ററി ഉപയോഗിക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞ് അദ്ദേഹം ബോട്ടിനെ അടുത്തുള്ള ചെറു തോടിലേക്ക് കൊണ്ടുപോയി ട്രയൽ റൺ നടത്തുന്നു. രണ്ട് ട്രയൽ‌ റണ്ണുകൾ‌ക്ക് ശേഷം ജിയോ സ്വയം ബോട്ടിൽ‌ കയറി ഒരു റൗണ്ട് അടിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ RC ബോട്ടാണിത് എന്ന് വ്ലോഗർ അവകാശപ്പെടുന്നു. ഈ ബോട്ട് നിർമ്മിക്കുന്നതിനുള്ള മുഴുവൻ പ്രക്രിയ്ക്കും ഡയഗ്രമും അളവുകളും ഉൾപ്പെടുന്ന പ്ലാനിംഗിനും ഒരു മാസം സമയമെടുത്തു എന്ന് ജിയോ വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
Large Remote Controlled Boat Build By Malayali Looks Awesome. Read in Malayalam.
Story first published: Friday, July 17, 2020, 21:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X