കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും സുരക്ഷിതമായ വാഹനം മഹീന്ദ്ര XUV300

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ തുടങ്ങിയ വമ്പൻമാർ സബ് കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ അരങ്ങുവാണ സമയത്ത് ഈ വിഭാഗത്തിലേക്ക് കടന്നുവന്ന മോഡലായിരുന്നു മഹീന്ദ്ര XUV300.

തുടർച്ചയായ ആറാം വർഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാർ എന്ന പദവി കൈപ്പിടിയിലാക്കി XUV300

തുടർന്ന് കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ മികച്ച ശ്രദ്ധനേടിയെടുക്കാനും മോഡലിനായി. 2014 നും 2020 നും ഇടയിൽ ഗ്ലോബൽ NCAP സുരക്ഷാ പരിശോധനയിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ കാറാണ് XUV300. അതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും സുരക്ഷിത വാഹനമെന്ന ഖ്യാതിയും ഇവൻ സ്വന്തമാക്കി.

തുടർച്ചയായ ആറാം വർഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാർ എന്ന പദവി കൈപ്പിടിയിലാക്കി XUV300

ഇന്ത്യൻ റോഡുകളിലെ കാറുകൾക്കായുള്ള ഗ്ലോബൽ NCAP-യുടെ സുരക്ഷാ റേറ്റിംഗുകൾ കഴിഞ്ഞ ആറ് വർഷത്തിനിടെ 38 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമായത്. അതിൽ സംയോജിത സുരക്ഷാ റേറ്റിംഗിനെ അടിസ്ഥാനമാക്കി കിരീടം നേടാനും മഹീന്ദ്ര XUV300-യ്ക്ക് സാധിച്ചു.

MOST READ: പോളോ വെന്റോ ഹൈലൈൻ പ്ലസ് പതിപ്പുകളുടെ വില താഴ്ത്തി ഫോക്‌സ്‌വാഗൺ

തുടർച്ചയായ ആറാം വർഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാർ എന്ന പദവി കൈപ്പിടിയിലാക്കി XUV300

ഈ വർഷം തുടക്കത്തിൽ XUV300 ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനമായി GNCAP വിലയിരുത്തിയിരുന്നു. ഇപ്പോൾ ഇത് കഴിഞ്ഞ ആറ് വർഷത്തിടെ ഇന്ത്യൻ നിരത്തിലെത്തിയ ഏറ്റവും സുരക്ഷിതമായ വാഹനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

തുടർച്ചയായ ആറാം വർഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാർ എന്ന പദവി കൈപ്പിടിയിലാക്കി XUV300

മുതിർന്നവരുടെ സംരക്ഷണത്തിനായി 5-സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിനായി 4-സ്റ്റാർ റേറ്റിംഗുമാണ് വാഹനം സ്വന്തമാക്കിയത്.ഈ വർഷം തുടക്കത്തിൽ ഉപഭോക്താക്കൾക്ക് ഏഴ് എയർബാഗുകൾ, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവയുൾപ്പെടെ 50 സുരക്ഷാ സവിശേഷതകളും ഒപ്പം ഫസ്റ്റ് ഇൻ സെഗ്മെന്റ് ഫീച്ചറുകളും മഹീന്ദ്ര XUV300-യിൽ വാഗ്ദാനം ചെയ്തു.

MOST READ: ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

തുടർച്ചയായ ആറാം വർഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാർ എന്ന പദവി കൈപ്പിടിയിലാക്കി XUV300

പോയ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് XUV300 അരങ്ങേറ്റം കുിക്കുന്നത്. തുടർന്ന വിപണിയില്‍ വളരെ വേഗം തന്നെ മികച്ച വിജയം കൈവരിക്കാനും മോഡലിനായി. അടുത്തിടെ വാഹനത്തിന്റെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണയില്‍ അവതരിപ്പിച്ചിരുന്നു.

തുടർച്ചയായ ആറാം വർഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാർ എന്ന പദവി കൈപ്പിടിയിലാക്കി XUV300

8.30 ലക്ഷം രൂപയിലാണ് മഹീന്ദ്ര XUV300-ന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, ഫോർഡ് ഇക്കോസ്പോർട്ട് എന്നീ മോഡലുകളാണ് ആഭ്യന്തര തലത്തിൽ വാഹനത്തിന്റെ എതിരാളികള്‍.

MOST READ: കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

തുടർച്ചയായ ആറാം വർഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാർ എന്ന പദവി കൈപ്പിടിയിലാക്കി XUV300

1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനിൽ XUV300 തെരഞ്ഞെടുക്കാൻ സാധിക്കും. രണ്ട് ഇരു എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് AMT ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

തുടർച്ചയായ ആറാം വർഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാർ എന്ന പദവി കൈപ്പിടിയിലാക്കി XUV300

അധികം വൈകാതെ തന്നെ കോംപാക്ട് എസ്‌യുവിയുടെ ഇലക്ട്രിക്ക് പതിപ്പും വിപണിയില്‍ എത്തും. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ XUV300-ന്റെ ഇവി പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

Most Read Articles

Malayalam
English summary
Mahindra XUV300 Becomes The Safest Car In India For 6th Consecutive Year. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X