ക്ലാസിക് ലെജന്‍ഡ്‌സ് യെസ്ഡി തിരിച്ചെത്തുന്നു; ഇലക്ട്രിക് പരിവേഷത്തില്‍

യെസ്ഡി ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജാവ തിരിച്ച് നിരത്തുകളിലെത്തിയതോടെയാണ് യെസ്ഡിയുടെ വരവും ചര്‍ച്ചയായത്.

ക്ലാസിക് ലെജന്‍ഡ്‌സ് യെസ്ഡി തിരിച്ചെത്തുന്നു; ഇലക്ട്രിക് പരിവേഷത്തില്‍

അതേസമയം യെസ്ഡിയുടെ രണ്ടാം വരവ് ഇലക്ട്രിക് പരിവേഷത്തിലാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇലക്ട്രിക്ക് ബൈക്കുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് യെസ്ഡിയെ ഒരു ഇലക്ട്രിക് ബൈക്ക് ബ്രാന്‍ഡായി തിരികെ കൊണ്ടുവരാന്‍ ക്ലാസിക് ലെജന്‍ഡ്‌സിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

ക്ലാസിക് ലെജന്‍ഡ്‌സ് യെസ്ഡി തിരിച്ചെത്തുന്നു; ഇലക്ട്രിക് പരിവേഷത്തില്‍

ഏറെക്കുറെ എല്ലാ ഘടകങ്ങളും ഇന്ത്യയില്‍ തന്നെയാവും നിര്‍മ്മിക്കുക. അതേസമയം ബാറ്ററി സെല്‍ പോലുള്ള ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യെസ്ഡി ഇലക്ട്രിക്ക് ബൈക്കിനെപ്പറ്റിയുള്ള മറ്റുള്ള വിവരങ്ങള്‍ ഇപ്പോള്‍ അജ്ഞാതമാണ്.

MOST READ: ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍

ക്ലാസിക് ലെജന്‍ഡ്‌സ് യെസ്ഡി തിരിച്ചെത്തുന്നു; ഇലക്ട്രിക് പരിവേഷത്തില്‍

യെസ്ഡിയുടെ ഔദ്യോഗിക ഇന്‍സറ്റാഗ്രാം, ട്വിറ്റര്‍ പേജുകള്‍ എല്ലാം ഇപ്പോള്‍ സജീവമാണ്. യെസ്ഡി ബ്രാന്റിന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഇപ്പോള്‍ യെസ്ഡിയുടെ എല്ലാ മോഡലുകളുടേയും വിവരങ്ങളും, ടെക്ക്നിക്കല്‍ ഫീച്ചറുകളും ലഭ്യമാണ്.

ക്ലാസിക് ലെജന്‍ഡ്‌സ് യെസ്ഡി തിരിച്ചെത്തുന്നു; ഇലക്ട്രിക് പരിവേഷത്തില്‍

ഇതോടൊപ്പം നിലവിലുള്ള യെസ്ഡി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാഹനവുമായുള്ള പ്രിയപ്പെട്ട നിമിഷങ്ങളും, യാത്രകളും, കഥകളുമെല്ലാം പങ്ക് വയ്ക്കാന്‍ സ്റ്റോറീസ് എന്നൊരു പ്രത്യേക വിഭാഗവും ഔദ്യോഗിക വെബ്സൈറ്റിലുണ്ട്.

MOST READ: തുടർച്ചയായ ആറാം വർഷവും ഏറ്റവും സുരക്ഷിതമായ കാർ എന്ന പദവി കൈപ്പിടിയിലാക്കി XUV300

ക്ലാസിക് ലെജന്‍ഡ്‌സ് യെസ്ഡി തിരിച്ചെത്തുന്നു; ഇലക്ട്രിക് പരിവേഷത്തില്‍

നേരത്തെ ജാവ ബൈക്കുകള്‍ നിരത്തില്‍ സജീവമായ ശേഷമാണ് യെസ്ഡിയുമെത്തിയത്. പക്ഷേ ഇത്തവണ യെസ്ഡി എത്തുന്നത് ഇലക്ട്രിക് പരിവേശത്തില്‍ ആണെന്നുമാത്രം.

ക്ലാസിക് ലെജന്‍ഡ്‌സ് യെസ്ഡി തിരിച്ചെത്തുന്നു; ഇലക്ട്രിക് പരിവേഷത്തില്‍

രാജ്യത്ത് ഇന്നും വളരെയധികം ആരാധകരുള്ള വാഹനമാണ് യെസ്ഡി. അതിനാല്‍ തന്നെ യെസ്ഡി ബ്രാന്‍ഡിനെ തിരികെ നിരത്തുകളില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ക്ലാസ്സിക്ക് ലെജന്‍ഡ്സിന് വളരെ വലിയൊരു സ്വാധിനം ചെലുത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: പിന്നില്‍ ഡിസ്‌ക് ബ്രേക്കുകള്‍; പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്

ക്ലാസിക് ലെജന്‍ഡ്‌സ് യെസ്ഡി തിരിച്ചെത്തുന്നു; ഇലക്ട്രിക് പരിവേഷത്തില്‍

എഴുപതുകളിലും, എണ്‍പതുകളിലും, തൊണ്ണൂറുകളുടെ അവസാനം വരെ ഏറ്റവും പ്രചാരമുള്ള മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായിരുന്നു യെസ്ഡി. ഇന്നും പ്രൗഢിക്ക് ഒട്ടും കുറവില്ലാതെ തലമുറ തലമുറകളായി ഇവ കൈമാറി പോകുന്നു.

Most Read Articles

Malayalam
English summary
Classic Legends Yezdi Could Bring Back In Electric Bike. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X