ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുമായി സഹകരിച്ച് പുതിയ ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി. ഡയാവല്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പാകും ഇരുവരും ചേര്‍ന്ന് പുറത്തിറക്കുക.

ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡ്യുക്കാട്ടി ഡയാവല്‍ ലംബോര്‍ഗിനി എന്ന് ഈ മോഡല്‍ വിളിക്കപ്പെടുമെന്നും 2021 പുറത്തിറങ്ങുമെന്നുമാണ് സൂചന. യുഎസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (EPA) പ്രകാരം സമര്‍പ്പിച്ച ഒരു രേഖ ഇത് വെളിപ്പെടുത്തുന്നു.

ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍

ഡയാവല്‍ 1260 -ന്റെ ലംബോര്‍ഗിനി പതിപ്പിനൊപ്പം, ഇത് സാധാരണ 2021 ഡ്യുക്കാട്ടി ഡയാവലും, ഡയാവല്‍ 1260 S വേരിയന്റുകളും അവതരിപ്പിക്കും. മൂന്ന് മോട്ടോര്‍സൈക്കിളുകളുടെയും വരവ് ഡ്യുക്കാട്ടി ഈ വര്‍ഷാവസാനം യുഎസില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: മെയ്ക്ക് ഇൻ ഇന്ത്യ സിറ്റി സെഡാനെ മറ്റ് വിപണികളിലേക്ക് കയറ്റി അയക്കാൻ ഹോണ്ട

ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍

സ്പെഷ്യല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളിനെക്കുറിച്ച് ഇന്ത്യന്‍ വിപണിയില്‍ ഒരു വിവരവുമില്ലെങ്കിലും, കമ്പനി കുറച്ച് യൂണിറ്റുകള്‍ കൊണ്ടുവരുമെന്നേക്കുമെന്നാണ് സൂചന.

ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍

മോട്ടോര്‍സൈക്കിളിനെക്കുറിച്ച് പറയുമ്പോള്‍, ഡയാവല്‍ മോട്ടോര്‍സൈക്കിളിന്റെ വരാനിരിക്കുന്ന ലംബോര്‍ഗിനി പതിപ്പില്‍ 1260 S മോഡലിനേക്കാള്‍ ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ലംബോര്‍ഗിനി പേരും ബാഡ്ജിംഗും ഉള്‍ക്കൊള്ളുന്ന പുതിയ നിറവും ഗ്രാഫിക്‌സും ഇതില്‍ ഉള്‍പ്പെടും.

MOST READ: പിന്നില്‍ ഡിസ്‌ക് ബ്രേക്കുകള്‍; പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്

ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍

ഇതിനുപുറമെ, മോട്ടോര്‍ സൈക്കിളില്‍ ക്രൂസര്‍ ഡിസൈന്‍, വലിയ ഹാന്‍ഡില്‍ബാര്‍, വലിയ ഫ്യുവല്‍ ടാങ്ക്, പിന്‍ സീറ്റിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന നീളമുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവ ബൈക്കിന്റെ സവിശേഷതകളാകും.

ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍

ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും ബൈക്കില്‍ ഇടംപിടിക്കും. വരാനിരിക്കുന്ന പ്രത്യേക പതിപ്പ് മോട്ടോര്‍സൈക്കിളിലെ മെക്കാനിക്കല്‍ ഫീച്ചറുകളും മാറ്റമില്ലാതെ തുടരുമെന്നും ടോപ്പ്-സ്‌പെക്ക് ഡയവല്‍ S മോഡലില്‍ നിന്ന് കടമെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

MOST READ: സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍

ലിക്വിഡ്-കൂള്‍ഡ്, ടെസ്റ്റസ്‌ട്രെറ്റ L-ട്വിന്‍, 1,262 സിസി എഞ്ചിനാകും ബൈക്കിന് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 9,500 rpm -ല്‍ 159 bhp കരുത്തും 7,500 rpm -ല്‍ 129 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലീപ്പര്‍ ക്ലച്ചും ലഭ്യമാകും.

ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍

കോര്‍ണറിംഗ് എബിഎസ് ഇവോ, ട്രാക്ഷന്‍ കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ റൈഡിംഗ് മോഡുകളും പവര്‍ മോഡുകളും, ലോഞ്ച് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ബ്രാന്‍ഡിന്റെ ടൂ-വേ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയും ബൈക്കില്‍ ഉള്‍പ്പെടുത്തും.

MOST READ: പുതുതലമുറ സ്‌കോര്‍പിയോ 2021-ല്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍

മോട്ടോര്‍ സൈക്കിളിലെ സസ്‌പെന്‍ഷനുകള്‍ കൈകാര്യം ചെയ്യുന്നതിനായി മുന്‍വശത്ത് 48 mm യുഎസ്ഡി (USD) ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ഒരു മോണോ-ഷോക്ക് സജ്ജീകരണവുമാണ് നല്‍കിയിരിക്കുന്നത്.

ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍

ഇവ രണ്ടും പൂര്‍ണ്ണമായും ക്രമീകരിക്കാവുന്നതും ഒഹ്ലിന്‍സില്‍ നിന്നുള്ളതുമാണ്. റേഡിയല്‍ മൗണ്ട് ചെയ്ത 4-പിസ്റ്റണ്‍ കാലിപ്പര്‍ ട്വിന്‍ 320 mm ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ 265 mm ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
2021 Ducati Diavel 1260 Lamborghini Edition In The Works. Read in Malayalam.
Story first published: Saturday, July 18, 2020, 17:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X