പുതുതലമുറ സ്‌കോര്‍പിയോ 2021-ല്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പുതുതലമുറ സ്‌കോര്‍പിയോയുടെ പരീക്ഷണയോട്ടം നിരത്തുകളില്‍ തകൃതിയാണെങ്കിലും വിപണിയിലേക്ക് 2020-ല്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്ന് മഹീന്ദ്ര വ്യക്തമാക്കി കഴിഞ്ഞു. നിരത്തുകളിലെ ജനപ്രീയ എസ്‌യുവിയാണ് സ്‌കോര്‍പിയോ.

ഈ വര്‍ഷം തന്നെ വാഹനം വിപണിയില്‍ എത്തിക്കാനായിരുന്നു ആദ്യം കമ്പനി പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ആ ശ്രമം മാറ്റുകയായിരുന്നു. അടുത്ത വര്‍ഷം എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നുണ്ടെങ്കിലും എന്ന് എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു തീയതി നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇതിന് ഇടയിലാണ് ഇപ്പോള്‍ ഈ തീയതി സംബന്ധിച്ച് ഏതാനും സൂചനകള്‍ പുറത്തുവരുന്നത്. 2021-ന്റെ രണ്ടാം പാദത്തിലേ (ഏപ്രില്‍-ജൂണ്‍) വിപണിയില്‍ എത്തുകയുള്ളുവെന്നാണ് സൂചന. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ വന്നിട്ടില്ല.
MOST READ: A2 സ്കൂട്ടറിനൊപ്പം ബിഗൗസ് B8 ഇലക്‌ട്രിക്കും വിപണിയിൽ, വില 62,999 രൂപ

ഡിസൈനില്‍ ഉള്‍പ്പടെ നിരവധി മാറ്റങ്ങളോടൊയാകും വാഹനം വിപണിയില്‍ എത്തുക. ലാഡര്‍ ഫ്രെയിം ചാസി ഉപയോഗിക്കുന്നത് തുടരും. കൂടാതെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി ഫോര്‍ വീല്‍ ഡ്രൈവും ലഭ്യമായേക്കും.

കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന രീതിയിലാണ് മുന്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതിയ ബോഡി പാനലുകളും ക്യാരക്ടര്‍ ലൈനുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുള്ള ടെയില്‍ ലാമ്പുകളാണ് വാഹനത്തിന്റെ പിന്നിലെ സവിശേഷത. പുറമേയുള്ള സവിശേഷതകള്‍ പോലെ തന്നെ അകത്തളത്തിലും കാര്യമായ മാറ്റം ഉള്‍വശത്തും പ്രതീക്ഷിക്കാം.

എന്തൊക്കെ മാറ്റങ്ങള്‍ എന്ന് ഈ അവസരത്തില്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെയുള്ള നവീകരിച്ച ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതുക്കിയ സെന്റര്‍ കണ്‍സോള്‍, മറാസോയില്‍ കണ്ടിരിക്കുന്ന ക്യാബിന് സമാനമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ ഡെലിവറി ആരംഭിച്ച് റിവോള്‍ട്ട്

സ്റ്റിയറിംഗ് വീലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എംപിവിയുമായി പങ്കിടും. ബിഎസ് VI നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്.

ഈ ഡീസല്‍ എഞ്ചിന്‍ രണ്ട് രീതിയില്‍ ട്യൂണ്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിസ്ഥാന വകഭേദത്തില്‍ 120 bhp കരുത്തും 320 Nm torque ഉം ലഭിക്കും. അതേസമയം ഉയര്‍ന്ന വകഭേദത്തില്‍ 140 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നതാകും എഞ്ചിന്‍.
MOST READ: ഡീസൽ പതിപ്പിനേക്കാൾ വില കുറവ്, മാരുതി എസ്-ക്രോസ് പെട്രോൾ ജൂലൈ 29-ന് വിൽപ്പനയ്ക്ക് എത്തും

ആറ് സ്പീഡ് മാനുവല്‍ ആയിരിക്കും ഗിയര്‍ബോക്സ്. കൂടാതെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി ഫോര്‍ വീല്‍ ഡ്രൈവും ലഭ്യമായേക്കും. നിലവില്‍, മഹീന്ദ്ര സ്‌കോര്‍പിയോ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ.

നേരത്തെ ഫോര്‍-വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ലഭ്യമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ബിഎസ് VI -ലേക്ക് നവീകരിച്ചതോടെ ഈ പതിപ്പ് കമ്പനി നിര്‍ത്തലാക്കി. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഈ പതിപ്പില്‍ ലഭ്യമായിരുന്നു.


Click it and Unblock the Notifications








